കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറില്‍ വന്‍ പൊളിച്ചെഴുത്ത്; ജോലി മാറ്റത്തിന് അനുമതി വേണ്ട, മിനിമം കൂലി പ്രഖ്യാപിച്ചു

Google Oneindia Malayalam News

ദോഹ: ഖത്തറില്‍ തൊഴില്‍ നിയമങ്ങളില്‍ വന്‍ പൊളിച്ചെഴുത്ത്. ജോലി മാറുന്നതിന് ഉടമയുടെ അനുമതി വേണമെന്ന നിയമം റദ്ദാക്കി. പ്രതിമാസ മിനിമം കൂലി 1000 റിയാലാക്കി നിശ്ചയിക്കുകയും ചെയ്തു. തൊഴില്‍-സാമൂഹിക കാര്യ മന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് തുടര്‍ച്ചയായി നടപ്പാക്കി കൊണ്ടിരിക്കുന്ന തൊഴില്‍ പരിഷ്‌കരണങ്ങളുടെ ഭാഗമായിട്ടാണ് പുതിയ പ്രഖ്യാപനം.

2022ല്‍ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന് ഒരുങ്ങുന്ന ഖത്തറില്‍ ഒട്ടേറെ വിദേശികള്‍ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ സുരക്ഷിതത്വം ഉറപ്പാക്കുക കൂടിയാണ് ഖത്തര്‍ പുതിയ പരിഷ്‌കാരത്തിലൂടെ ചെയ്യുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

കഫാല സമ്പ്രദായം ഇനിയില്ല

കഫാല സമ്പ്രദായം ഇനിയില്ല

കഫാല സമ്പ്രദായമാണ് സര്‍ക്കാര്‍ ഒഴിവാക്കിയത്. തൊഴിലാളി ജോലി മാറുന്ന വേളയില്‍ തൊഴിലുടമയുടെ അനുമതി വേണം എന്നതാണ് കഫാല സമ്പ്രദായം. ഈ രീതി കാരണം തൊഴിലാളികള്‍ ചൂഷണത്തിന് ഇരകളാകുന്നുവെന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ ഉന്നയിച്ച ആരോപണം.

രേഖാമൂലം അറിയിക്കണം

രേഖാമൂലം അറിയിക്കണം

ജോലി മാറുന്നതിന് മുമ്പ് ഇനി തൊഴിലുടമയെ രേഖാമൂലം അറിയിക്കണം. ആദ്യത്തെ വര്‍ഷം ജോലി മാറുമ്പോള്‍ ഒരു മാസം മുമ്പും രണ്ടാമത്തെ വര്‍ഷമാണ് തൊഴില്‍ മാറുന്നതെങ്കില്‍ രണ്ടുമാസം മുമ്പും നോട്ടീസ് നല്‍കണം. നോട്ടീസ് കാലാവധി കഴിഞ്ഞാല്‍ ജോലി മാറുന്നതിന് തടസമുണ്ടാകില്ല.

ആറ് മാസത്തിന് ശേഷം

ആറ് മാസത്തിന് ശേഷം

മിനിമം കൂലി തൊഴിലാളിക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ചില നടപടികള്‍ തുടങ്ങിയിട്ടുണ്ട്. തൊഴില്‍ കരാറുകള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടിവരും. നിയമം സംബന്ധിച്ച് വിജ്ഞാപനം ഇറങ്ങി ആറ് മാസത്തിന് ശേഷം മിനിമം കൂലി സമ്പ്രദായം നിലവില്‍ വരുമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.

ശമ്പളം വൈകല്‍

ശമ്പളം വൈകല്‍

ശമ്പളം വൈകല്‍, കുടിശ്ശിക കിട്ടാതിരിക്കല്‍, ജോലി മാറുന്നതിന് ഉടമകള്‍ തടസം നില്‍ക്കല്‍ എന്നീ പ്രതിസന്ധികള്‍ തൊഴിലാളികള്‍ നേരിടുന്നുവെന്ന് നേരത്തെ അല്‍ ജസീറ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശമ്പളം കൃത്യസമയം തൊഴിലാളികള്‍ക്ക് ലഭിക്കാത്തത് സംബന്ധിച്ച് മനുഷ്യാവകാശ സംഘടനകളും സൂചിപ്പിച്ചിരുന്നു.

പിഴ ഈടാക്കും

പിഴ ഈടാക്കും

ശമ്പളം കൊടുക്കാത്ത തൊഴിലുടമയില്‍ നിന്ന് പിഴ ഈടാക്കാനാണ് പുതിയ തീരുമാനം. തൊഴിലാളിക്ക് താമസ സൗകര്യം ഒരുക്കാത്ത ഉടമയ്ക്കും പിഴ ചുമത്തും. 1000 റിയാലിന് പുറമെ ഭക്ഷണം, താമസം എന്നിവയ്ക്കായി 800 റിയാല്‍ അധികമായി നല്‍കണം. ഗാര്‍ഹിക ജോലി ചെയ്യുന്നവര്‍ക്കും ഇത് ബാധകമാണ്.

സ്വാഗതം ചെയ്ത് ഐഎല്‍ഒ

സ്വാഗതം ചെയ്ത് ഐഎല്‍ഒ

അന്താരാഷ്ട്ര തൊഴില്‍ സംഘടന ഖത്തറിന്റെ പുതിയ നിയമം സ്വാഗതം ചെയ്തു. ഖത്തറിലെ തൊഴില്‍ പരിഷ്‌കാരങ്ങള്‍ക്ക് വന്‍ ഉണര്‍വേകുന്നതാണ് പുതിയ നടപടിയെന്ന് ഐഎല്‍ഒ അഭിപ്രായപ്പെട്ടു. തൊഴിലാളിക്കും തൊഴിലുടമയ്ക്കും ഗുണപരമായ പരിഷ്‌കാരമാണ് ഖത്തര്‍ ഭരണകൂടം നടപ്പാക്കിയതെന്ന് ഐഎല്‍ഒ ഖത്തര്‍ പ്രൊജക്ട് ഓഫീസ് മേധാവി ഹൗട്ടന്‍ ഹുമയൂണ്‍പൗര്‍ പറഞ്ഞു.

ആദ്യ രാജ്യം

ആദ്യ രാജ്യം

പശ്ചിമേഷ്യയില്‍ ആദ്യമായിട്ടാണ് ഒരു രാജ്യത്ത് മിനിമം കൂലി പരിഷ്‌കാരം നടപ്പാക്കുന്നത്. പുതിയ പരിഷ്‌കരണത്തിന് വേണ്ടി തൊഴില്‍ നിയമവും പ്രസാവികളുടെ വരവ്, പോക്ക്, താമസം എന്നി സംബന്ധിച്ച നിയമവും ഭേദഗതി ചെയ്തിട്ടുണ്ട്. ബന്ധപ്പെട്ട നിമയങ്ങളുടെ ഉത്തരവില്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ത്താനി ഒപ്പുവച്ചു.

കൊറോണയെ തോല്‍പ്പിച്ച 110 വയസുകാരിയുടെ ആരോഗ്യ രഹസ്യം ഇതാണ്... മരുമകള്‍ പറയുന്നുകൊറോണയെ തോല്‍പ്പിച്ച 110 വയസുകാരിയുടെ ആരോഗ്യ രഹസ്യം ഇതാണ്... മരുമകള്‍ പറയുന്നു

English summary
Qatar announces changes to labour law; kafala scraped, Minimum wage declared
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X