ഖത്തര്‍-ബഹ്‌റൈന്‍ വിമാനം; ആദ്യ യാത്രയില്‍ ഇടംനേടാന്‍ തിരക്ക്... ലാഭം ആറ് മണിക്കൂര്‍
ദോഹ/മനാമ: ഏഴ് വര്‍ഷത്തിന് ശേഷം ഖത്തര്‍-ബഹ്‌റൈന്‍ രാജ്യങ്ങള്‍ക്കിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുകയാണ്. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത് മുതല്‍ വലിയ തിരക്ക് അനുഭവപ്പെടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ യാത്രയുടെ ഭാഗമാകാനുള്ള ശ്രമത്തിലാണ് ഇരുരാജ്യങ്ങളിലുള്ളവരും. ഖത്തര്‍ എയര്‍വേയ്‌സും ഗള്‍ഫ് എയറുമാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സര്‍വീസ് നടത്തുക.
2017ലാണ് ഇരുരാജ്യങ്ങള്‍ക്കുമടയിലെ വിമാന സര്‍വീസ് നിര്‍ത്തിവച്ചത്. ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു ഇത്. ഏറെ നാള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം 2021ല്‍ ഉപരോധം പിന്‍വലിച്ചെങ്കിലും ബഹ്‌റൈന്‍ വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ തയ്യാറായിരുന്നില്ല. അടുത്തിടെയാണ് ഇക്കാര്യത്തില്‍ ധാരണയായത്.

ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് സര്‍വീസ്. തിരിച്ചും സര്‍വീസുണ്ടാകും. വ്യാഴാഴ്ച മുതല്‍ സര്‍വീസ് പുനരാരംഭിക്കും. ഗള്‍ഫ് എയര്‍ രാവിലെ 9.30ന് എല്ലാ ദിവസവും സര്‍വീസ് നടത്തും. 11.15ന് ദോഹയില്‍ നിന്ന് ബഹ്‌റൈനിലേക്ക് മടങ്ങും. ഒരു ദിവസം ഒന്നിലധികം സര്‍വീസുണ്ടാകുമെന്നാണ് വിവരം.
ഖത്തറിനും ബഹ്‌റൈനുമിടയില്‍ 146 കിലോമീറ്റര്‍ ദൂരമാണുള്ളത്. വെറും 50 മിനുട്ട് മാത്രമാണ് ഇതിന് വേണ്ടി വരിക. എന്നാല്‍ ഉപരോധം നിലനിന്ന വേളയില്‍ വളഞ്ഞ വഴിയായിരുന്നു യാത്ര. ഖത്തര്‍ എയര്‍വേയ്‌സ് ഒമാനിലെ മസ്‌ക്കത്തിലേക്ക് യാത്ര നടത്തുകയും ശേഷം ഒമാനിലെ വിമാനങ്ങളില്‍ ബഹ്‌റൈനിലേക്ക് പോകുകയും വേണം എന്നതായിരുന്നു അവസ്ഥ. ഇതിന് ഏഴ് മണിക്കൂര്‍ വരെ വേണ്ടി വന്നു. ഇതാണ് ഇപ്പോള്‍ 50 മിനുട്ടിലേക്ക് ചുരുങ്ങുന്നത്.
വിമാന ടിക്കറ്റ് ബുക്കിങ് പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. രാത്രി എട്ട് മണിക്കാണ് ഖത്തര്‍ എയര്‍വേയ്‌സ് വിമാനം മനാമയിലേക്ക് പറക്കുക. 10.20ന് മടങ്ങുകയും ചെയ്യും. എയര്‍ബസ് എ320 ആണ് സര്‍വീസ് നടത്തുക. ഇക്കോണമി വിഭാഗത്തില്‍ ദോഹയില്‍ നിന്ന് ബഹ്‌റൈനിലേക്ക് പോകുമ്പോള്‍ 1210 റിയാല്‍ ആണ് ടിക്കറ്റ് നിരക്ക്. ഏകദേശം 27500 രൂപ. മടക്ക യാത്രയ്ക്ക് 1109 റിയാലും.
സൗദിയിലെ ജിസിസി ആസ്ഥാനത്ത് നടന്ന ചര്‍ച്ചയിലാണ് ഖത്തര്‍-ബഹ്‌റൈന്‍ വിമാന യാത്ര പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. ഏപ്രില്‍ 12നാണ് ഇക്കാര്യത്തില്‍ ധാരണയായത്. ഇരുരാജ്യങ്ങളും അംബാസഡര്‍മാരെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. വ്യോമഗതാഗതം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ യാഥാര്‍ഥ്യമാകുമ്പോള്‍ പ്രവാസികള്‍ക്കും സന്തോഷമാണ്.
ഖത്തറിലും ബഹ്‌റൈനിലും സ്വദേശികളായ ഒരുപാട് കുടുംബങ്ങളും ബന്ധുക്കളും താമസിക്കുന്നുണ്ട്. ഉപരോധം പ്രഖ്യാപിച്ച ശേഷം ഇവര്‍ക്ക് പരസ്പരം കാണുന്നതിന് വലിയ ചെലവ് വന്നിരുന്നു. ഇനി ആശ്വാസത്തിന്റെ ദിനങ്ങളാണ്. വളഞ്ഞ വഴി യാത്ര ചെയ്യേണ്ടതില്ല. പ്രവാസികളായ ബിസിനസുകാരും ഉപരോധം കാരണം വലിയ പ്രതിസന്ധി നേരിട്ടിരുന്നു. എന്നാല്‍ ഇനി അവര്‍ക്കും യാത്ര എളുപ്പമാകും.












Click it and Unblock the Notifications