
കളി കാണാനാണെങ്കില്‍ ഓകെ, സെക്സിനാണെങ്കില് പണികിട്ടും, ഖത്തര്‍ ലോകകപ്പില്‍ നിയന്ത്രണങ്ങള്‍ ഇങ്ങനെ
ദോഹ: ഫുട്ബോള്‍ മത്സരങ്ങള്‍ കാണാനോ വരുന്നത്. എങ്കില്‍ ഓകെ, കണ്ട് സുഖമായി വീട്ടില്‍ പോകാം. എന്നാല്‍ മറ്റ് വല്ല ഉദ്ദേശവുമാണെങ്കില് ജയിലിലാവും. പറഞ്ഞ് വരുന്നത് ഖത്തര്‍ ലോകകപ്പിന്റെ കാര്യങ്ങളാണ്. വിവാഹേതര ബന്ധമോ മറ്റ് ലൈംഗിക കാര്യങ്ങള്‍ക്കോ ആയിട്ടാണ് ഖത്തറിലേക്ക് വരുന്നതെങ്കില്‍ ഏഴ് വര്‍ഷം ജയിലില്‍ കിടക്കേണ്ടി വരും. ഫുട്ബോള്‍ ആരാധകര്‍ ഖത്തറിന്റെ കര്‍ശനമായ ശരിയ നിയമത്തെ അംഗീകരിക്കേണ്ടി വരും. സെക്സ് എന്നത് നടക്കുകയേ ഇല്ലെന്നാണ് ഖത്തര്‍ അറിയിച്ചിരിക്കുന്നത്. ഭാര്യയും ഭര്‍ത്താവുമായിട്ടാണ് വരുന്നതെങ്കില്‍ പ്രശ്നമില്ലെന്ന് ഖത്തര്‍ ഭരണകൂടം അറിയിക്കുന്നു. ഇതോടെ അടിച്ചുപൊളിക്കാന്‍ വരുന്നവര്‍ കുടുങ്ങുമെന്ന് ഉറപ്പാണ്.
അടിയേറ്റ് കേള്‍വി ശക്തി പോയി, 25 പവന് തിരിച്ച് ചോദിച്ചതിനാണ്...പൊട്ടിക്കരഞ്ഞ് ജാസ്മിന്റെ ഉമ്മ
വണ്‍ നൈറ്റ് സ്റ്റാന്‍ഡിന് കര്‍ശനമായ വിലക്കുണ്ട്, ഒപ്പം പാര്‍ട്ടികള്‍ നടത്താനോ സാധിക്കില്ല. നിയമം എല്ലാവരും അനുസരിക്കേണ്ടി വരും. ഇല്ലെങ്കില്‍ ജയിലിലായിരിക്കും എത്താന്‍ പോകുന്നത്. ലോകകപ്പ് ചരിത്രത്തിലാദ്യമായിട്ടാണ് സെക്സ് ബാന്‍ ഒരു രാജ്യം കൊണ്ടുവരുന്നത്. ആരാധകര്‍ മുന്‍കരുതലോടെ വരാനാണ് നിര്‍ദേശം. ഇനി മയക്കുമരുന്ന് കടത്തലും ഉപയോഗവും പോലെയുള്ള കാര്യങ്ങളാണ് ലോകകപ്പിനിടെ ചെയ്യുന്നതെങ്കില്‍ തലകാണില്ല എന്ന അവസ്ഥയാണ്. ലോകകപ്പ് നടക്കുന്ന സമയത്ത് കര്‍ശനമായ ലൈംഗിക നിയന്ത്രണം നടപ്പാക്കാനാണ് ഖത്തര്‍ അധികാരികളുടെ തീരുമാനം. വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധം വിലക്കുന്ന രാജ്യമാണ് ഖത്തര്‍.
പൊതുമധ്യത്തില്‍ മദ്യപിച്ച് നടന്നാലും കുറ്റകരമാണ്. കൊക്കെയ്ന്‍ ഖത്തറിലേക്ക് കടത്താനാണ് ശ്രമമെങ്കില്‍ വധശിക്ഷ നേരിടേണ്ടി വരും. നേരത്തെ ഖത്തര്‍ മദ്യം ഉപയോഗിക്കാനുളള്ള അനുമതി ലോകകപ്പിന് നല്‍കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഫാന്‍ സോണുകള്‍ നിര്‍മിക്കുമെന്നും സൂചനകളുണ്ടായിരുന്നു. രാജ്യത്ത് സ്വവര്‍ഗരതി തന്നെ ക്രിമിനല്‍ കുറ്റമാണ്. അവിവാഹിതരായ സ്ത്രീ പുരുഷന്മാര് താമസത്തിന് വാടകമുറി പങ്കിട്ടെടുക്കുന്നതിനും വിലക്കുണ്ട്. വ്യത്യസ്ത കുടുംബ പേരുകളുള്ള അവിവാഹിതരെ ബുക്കിംഗില്‍ നിന്ന് വിലക്കുന്നുവെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. ഇതിനൊക്കെ പുറമേ പൊതുസ്ഥലത്ത് ശരീരം ശരിയായി മറയ്ക്കാതെ വസ്ത്രം ധരിക്കുന്നവരും ഖത്തര്‍ നിയമത്തിന്റെ ചൂടറിയും.
പുരുഷന്മാരും സ്ത്രീകളും പരസ്യമായി സ്നേഹം പ്രകടിപ്പിക്കുന്നതിനും വിലക്കുകളുണ്ടാവും. അതായത് ചുംബനമൊന്നും പറ്റില്ലെന്ന് അര്‍ത്ഥം. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമായോ കള്ളക്കടത്തുകാരുമായോ അടുത്തബന്ധം പുലര്‍ത്തുന്നവര്‍ക്കും കടുത്ത ശിക്ഷയുണ്ടാവും. മയക്കുമരുന്ന് കടത്തുന്നവര്‍ക്ക് ഇരുപത് വര്‍ഷമാണ് തടവ്. ഒപ്പം 21 ലക്ഷത്തോളം രൂപ പിഴയും ലഭിക്കും. ഇത് 64 ലക്ഷം വരെ വര്‍ധിക്കാം. ഇംഗ്ലണ്ട് അടക്കമുള്ള ടീമുകള്‍ അവരുടെ ഫുട്ബോള്‍ ആരാധകരോട് ഖത്തറിലെത്തി മാന്യമായി പെരുമാറണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇല്ലെങ്കില്‍ പണികിട്ടും. ഇംഗ്ലണ്ട് ഫാന്‍സ് ഹൂളിഗാനിസത്തിന് പേരുകേട്ട ടീമാണ്. ഖത്തര്‍ പോലീസ് ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുത്താല്‍ ബ്രിട്ടന് കൈവിടാനാണ് സാധ്യത. നവംബര്‍ 2നാണ് ലോകകപ്പ് ആരംഭിക്കുന്നത്.
ശരത് പവാര്‍ ട്രബിള്‍ഷൂട്ടര്‍; ഷിന്‍ഡെ മുഖ്യമന്ത്രിയായേക്കും? ഉദ്ധവുമായി ചര്‍ച്ചയില്‍ ഈ ഓപ്ഷനുകള്‍