Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ വന്‍ പ്രഖ്യാപനത്തിന്; ആഹ്ലാദത്തിന് വഴിയൊരുങ്ങുന്നു, മൊസാദ് മേധാവി ദോഹയില്‍ നിന്ന് മടങ്ങി

ദോഹ: പലസ്തീനിലെ ഗാസയില്‍ നടക്കുന്ന മനുഷ്യക്കുരുതിക്ക് അറുതി വന്നേക്കും. സമാധാന ശ്രമങ്ങള്‍ ഫലം കാണുന്നുവെന്ന് സൂചന. ഹമാസും ഇസ്രായേലും തമ്മിലുള്ള സമാധാന കരാര്‍ വൈകാതെ നിലവില്‍ വരുമെന്നാണ് വിവരം. ഹമാസിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം സന്തോഷം നല്‍കുന്നതാണ്. ഇസ്രായേല്‍ പ്രതിനിധികള്‍ വിശദമായ ചര്‍ച്ചയ്ക്ക് ശേഷം ദോഹയില്‍ നിന്ന് മടങ്ങി.

ഖത്തര്‍ തലസ്ഥാനമായ ദോഹ തന്നെയാണ് ഇസ്രായേല്‍-പലസ്തീന്‍ സമാധാന ശ്രമങ്ങള്‍ക്ക് വേദിയാകുന്നത്. അമേരിക്കയും ഈജിപ്തും സമാധാനം പുലരാന്‍ ശ്രമിക്കുന്നുണ്ട്. അതിനിടെ, ഗാസയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു. മാധ്യമപ്രവര്‍ത്തകരും ഇതില്‍പ്പെടുമെന്നാണ് വിവരം. ഇസ്രായേലില്‍ ഹിസ്ബുല്ല നടത്തിയ ആക്രമണത്തില്‍ ചിലര്‍ക്ക് പരിക്കേറ്റു. അറിയാം ഏറ്റവും പുതിയ വിവരങ്ങള്‍...

israel-hamas-ceasefire

അടുത്തിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ച സമാധാന നിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കിയാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. നിര്‍ദേശങ്ങളോട് ഹമാസ് അനുകൂലമായിട്ടാണ് പ്രതികരിച്ചത്. എന്നാല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിലപാടില്‍ മാറ്റം വന്നിരുന്നില്ല. ഇതാണ് ചര്‍ച്ചകള്‍ നീണ്ടുപോകാന്‍ കാരണം.

ഹമാസിനെ ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ചാണ് ഇസ്രായേല്‍ ആക്രമണം തുടങ്ങിയത്. ഇതുവരെ ഇക്കാര്യത്തില്‍ ഇസ്രായേല്‍ വിജയം കണ്ടിട്ടില്ല. ഇതാണ് ആക്രമണം നിര്‍ത്തിവയ്ക്കുന്നതില്‍ നിന്ന് നെതന്യാഹുവിനെ പിന്തിരിപ്പിക്കുന്നത്. ഇസ്രായേല്‍ സൈന്യവും സര്‍ക്കാരും രണ്ടു തട്ടിലാണ് എന്ന വിവങ്ങളും പുറത്തുവന്നിരുന്നു. മാത്രമല്ല, ബന്ദികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമായതും നെതന്യാഹുവിനെ സമ്മര്‍ദ്ദത്തിലാക്കുന്നു.

ഇസ്രായേലിന്റെ പ്രതികരണം അറിയാന്‍ കാത്തിരിക്കുകയാണ് എന്നാണ് ഹമാസിന്റെ രണ്ട് നേതാക്കളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രായേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ മാത്രമേ തങ്ങള്‍ യുദ്ധം നിര്‍ത്തുകയുള്ളൂ എന്ന നിബന്ധനയില്‍ അയവ് വരുത്താന്‍ ഹമാസ് തയ്യാറായിട്ടുണ്ട് എന്നാണ് പുതിയ വിവരം. ഖത്തറിനെയാണ് ഹമാസ് തങ്ങളുടെ നിലപാട് അറിയിച്ചിട്ടുള്ളതത്രെ.

ഹമാസിന്റെ തടവിലുള്ള ഇസ്രായേല്‍ പൗരന്മാരെ വെടിനിര്‍ത്തലിന്റെ ഭാഗമായി വിട്ടയച്ചേക്കും. ഇസ്രായേല്‍ ചാര സംഘടനയായ മൊസാദിന്റെ മേധാവിയും ഉന്നത ഉദ്യോഗസ്ഥരുമാണ് ദോഹയിലെത്തി. ഹമാസുമായി പരോക്ഷ ചര്‍ച്ചയാണ് നടത്തിയത്. വിശദമായ ചര്‍ച്ചയ്ക്ക് ശേഷം ഇവര്‍ ടെല്‍ അവീവിലേക്ക് മടങ്ങി. ചര്‍ച്ചയുടെ ഉള്ളടക്കം നെതന്യാഹുവിനെ അറിയിക്കും. ശേഷമായിരിക്കും അന്തിമ തീരുമാനമുണ്ടാകുക.

മൂന്ന് ഘട്ടങ്ങളായിട്ടാണ് വെടിനിര്‍ത്തല്‍ പൂര്‍ണമായി നിലവില്‍ വരിക. ഒരാഴ്ച്ചയ്ക്കുള്ളില്‍ തീരുമാനം എടുക്കുമെന്ന് നെതന്യാഹു പറഞ്ഞു. വെടി നിര്‍ത്തല്‍ സംബന്ധിച്ച പ്രഖ്യാപനം ഖത്തറില്‍ നടക്കുമെന്നാണ് വിവരം. അതേസമയം, ടെല്‍ അവീവ്-ജറുസലേം ഹൈവെ പ്രതിഷേധക്കാര്‍ ഉപരോധിച്ചു. യുദ്ധം നിര്‍ത്തണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവും ഇസ്രായേലിലെ പ്രതിഷേധക്കാര്‍ മുന്നോട്ട് വെക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+