കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ ഉപരോധം ആഴ്ചകള്‍ക്കകം അവസാനിക്കും; ശുഭ വാര്‍ത്ത, ത്വരിത നീക്കവുമായി ഡൊണാള്‍ഡ് ട്രംപ്

Google Oneindia Malayalam News

ദോഹ: 2017 ജൂണ്‍ അഞ്ചിനാണ് ഗള്‍ഫിലെ പ്രധാന രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ ഈജിപ്തും ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാനുമായുള്ള ബന്ധം, തീവ്രവാദ പ്രവര്‍ത്തനങ്ങളെ സഹായിക്കല്‍ തുടങ്ങിയവയാണ് ഉപരോധത്തിന് കാരണമായി പറഞ്ഞത്.

ഉപരോധം പിന്‍വലിക്കണമെങ്കില്‍ 13 ഉപാധികള്‍ അംഗീകരിക്കണമെന്ന് സൗദി സഖ്യം ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഇത് ആറാക്കി ചുരുക്കുകയും ചെയ്തു. എന്നാല്‍ എല്ലാ ഉപാധികളും ഖത്തര്‍ തള്ളി. ഇതോടെ ഉപരോധം നീണ്ടു. വര്‍ഷം മൂന്ന് പിന്നിട്ടു. ഇപ്പോള്‍ വരുന്ന വാര്‍ത്ത ഉപരോധം ഉടന്‍ അവസാനിക്കും എന്നാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

ആഴ്ചകള്‍ക്കകം

ആഴ്ചകള്‍ക്കകം

അമേരിക്കന്‍ വിദേശകാര്യ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഡേവിഡ് ഷെങ്കര്‍. വിദേശകാര്യ വകുപ്പിലെ പശ്ചിമേഷ്യന്‍ കാര്യങ്ങളുടെ ചുമതലയാണ് ഇദ്ദേഹത്തിന്. ഖത്തറിനെതിരെ സൗദി സഖ്യം ചുമത്തിയ ഉപരോധം ആഴ്ചകള്‍ക്കകം അവസാനിച്ചേക്കുമെന്ന് ഇദ്ദേഹമാണ് പറഞ്ഞത്.

രണ്ടു രാജ്യങ്ങള്‍

രണ്ടു രാജ്യങ്ങള്‍

അമേരിക്കയും കുവൈത്തുമാണ് പ്രശ്‌ന പരിഹാരത്തിന് ഏറെ കാലമായി ശ്രമിച്ചുവരുന്നത്. ഇരു വിഭാഗവും കടുംപിടിത്തം ഒഴിവാക്കിയിട്ടുണ്ടെന്ന് ഡേവിഡ് ഷെങ്കര്‍ പറയുന്നു. അതുകൊണ്ടുതന്നെ ആഴഅചകള്‍ക്കകം ഉപരോധം അവസാനിച്ചേക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 വേഗം പറ്റില്ല

വേഗം പറ്റില്ല

വളരെ പെട്ടെന്ന് പരിഹരിക്കാവുന്ന പ്രശ്‌നമല്ല ഖത്തറും സൗദി സഖ്യവും തമ്മിലുള്ളത്. ചര്‍ച്ചകള്‍ നടക്കുകയാണ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും സമവായ നീക്കം നടത്തുന്നുണ്ടെന്നും ഷെങ്കര്‍ കൂട്ടിച്ചേര്‍ത്തു.

സാധിക്കും, പ്രതീക്ഷയുണ്ട്

സാധിക്കും, പ്രതീക്ഷയുണ്ട്

വാഷിങ്ടണിലെ ബ്രൂക്കിങ്‌സ് ഇന്‍സ്റ്റിറ്റൂട്ട് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഡേവിഡ് ഷെങ്കര്‍. ഇരുവിഭാഗവും നിലപാട് മയപ്പെടുത്താന്‍ നേരത്തെ തയ്യാറായിരുന്നില്ല. ഇപ്പോള്‍ അങ്ങനെയല്ല, മാറ്റം വന്നിട്ടുണ്ടെന്നും ഇരുവിഭാഗത്തെയും ഒരുമിച്ചിരുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

തുര്‍ക്കിയുടെ താവളം

തുര്‍ക്കിയുടെ താവളം

അമേരിക്കയുടെ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സൈനിക താവളം ഖത്തറിലാണ്. അമേരിക്കക്ക് പുറമെ തുര്‍ക്കി സൈന്യത്തിനും ഖത്തറില്‍ താവളമുണ്ട്. സൗദി സഖ്യം ഉപരോധം പിന്‍വലിക്കാന്‍ മുന്നോട്ടുവച്ച ഉപാധികളിലൊന്ന് തുര്‍ക്കിയുടെ താവളം ഒഴിവാക്കണം എന്നായിരുന്നു.

അറബ് വിപ്ലവം

അറബ് വിപ്ലവം

2011 കാലത്ത അറബ് ലോകത്ത് ജനകീയ വിപ്ലവത്തിന് തുടക്കമായിരുന്നു. തുണീഷ്യയില്‍ തുടങ്ങിയ വിപ്ലവം പിന്നീട് ഈജിപ്തും ലിബിയയും സിറിയയുമെല്ലാം കടന്ന് ഗള്‍ഫിലെത്തുമോ എന്ന ആശങ്ക പരന്നു. ബഹ്‌റൈനില്‍ പ്രതിഷേധം തുടങ്ങുകയും ചെയ്തു. വിപ്ലവത്തിന് പിന്തുണ നല്‍കിയ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടണമെന്നും സൗദി സഖ്യം ഉപാധിവച്ചു.

ഖത്തര്‍ കുതിച്ചു

ഖത്തര്‍ കുതിച്ചു

ഉപരോധം ആദ്യം ഖത്തറിനെ പ്രതിസന്ധിയിലാക്കിയെങ്കിലും പിന്നീട് ഖത്തര്‍ കുതിക്കുകയായിരുന്നു. തുര്‍ക്കിയും ഇറാനുമാണ് ഖത്തറിനെ സഹായിക്കാന്‍ ആദ്യമെത്തിയത്. കൂടാതെ യൂറോപ്പിലെയും ഏഷ്യയിലെയും രാജ്യങ്ങളും ഖത്തറുമായി സഹകരിച്ചു.

അമേരിക്കയുടെ സൗഹൃദവലയം

അമേരിക്കയുടെ സൗഹൃദവലയം

ഗള്‍ഫ് മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അമേരിക്ക കാര്യമായി ശ്രമിക്കുന്നുണ്ട്. ഗള്‍ഫിലെ എല്ലാ രാജ്യങ്ങളുമായി സൗഹൃദം നിലനിര്‍ത്തുന്ന രാജ്യമാണ് അമേരിക്ക. അതുകൊണ്ടുതന്നെ അമേരിക്കയുടെ മേഖലയിലെ ലക്ഷ്യങ്ങള്‍ക്ക് തടസമാണ് ഈ ഭിന്നിപ്പ്.

അമേരിക്കയുടെ ലക്ഷ്യം

അമേരിക്കയുടെ ലക്ഷ്യം

അറബ് ലോകത്ത് ഇറാനെ മാത്രം അകറ്റി നിര്‍ത്തി ബാക്കി രാജ്യങ്ങളുമായി സൗഹൃദം സ്ഥാപിക്കുകയാണ് അമേരിക്ക ചെയ്യുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ഇസ്രായേലിന് അറബ് ലോകത്തുള്ള തൊട്ടുകൂടായ്മ നീക്കാന്‍ അമേരിക്ക മുന്‍കൈയ്യെടുക്കുന്നത്. നിലവില്‍ യുഎഇയും ബഹ്‌റൈനും ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചുകഴിഞ്ഞു.

മാറ്റം ഇങ്ങനെ

മാറ്റം ഇങ്ങനെ

ഇസ്രായലുമായി ബന്ധം സ്ഥാപിച്ച ചുരുക്കം ചില അറബ് രാജ്യങ്ങളേയുള്ളൂ. ഈജിപ്താണ് ആദ്യം ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചത്. പിന്നീട് ജോര്‍ദാനും. കഴിഞ്ഞ മസം യുഎഇയും ബന്ധം തുടങ്ങി. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബഹ്‌റൈനും ഇസ്രായേല്‍ ബന്ധത്തിന് തുടക്കമിട്ടിരിക്കുകയാണ്.

Recommended Video

cmsvideo
Donald Trump Announces Bahrain, Israel Agreed To Peace Deal | Oneindia Malayalam
ട്രംപ് തിരഞ്ഞെടുപ്പിനെ നേരിടുന്നു

ട്രംപ് തിരഞ്ഞെടുപ്പിനെ നേരിടുന്നു

ഇസ്രായേലിനെയും ഇറാന്‍ ഒഴികെയുള്ള മുസ്ലിം രാജ്യങ്ങളെയും ഐക്യപ്പെടുത്തിയാല്‍ ഇറാനെ ഒതുക്കാന്‍ വേഗത്തില്‍ സാധിക്കുമെന്ന് അമേരിക്ക കണക്കുകൂട്ടുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഖത്തര്‍ ഉപരോധം അവസാനിപ്പിക്കാന്‍ അമേരിക്ക ശ്രമിക്കുന്നത്. ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലം നവംബറില്‍ അവസാനിക്കുകയാണ്.

നടി രാഗിണി ദ്വിവേദി മൂത്രത്തില്‍ വെള്ളം കലര്‍ത്തിയത് എന്തിന്? ഡോക്ടര്‍ അന്വേഷണ സംഘത്തെ അറിയിച്ചുനടി രാഗിണി ദ്വിവേദി മൂത്രത്തില്‍ വെള്ളം കലര്‍ത്തിയത് എന്തിന്? ഡോക്ടര്‍ അന്വേഷണ സംഘത്തെ അറിയിച്ചു

English summary
Qatar blockade may be end with in weeks: US official
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X