Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ ചൈനയെ തൂക്കി; എഎംസിയിലെ മൂന്നാമന്‍, ഒളികണ്ണിട്ട് അമേരിക്ക, എറിഞ്ഞത് കോടികള്‍

ദോഹ/ബീജിങ്: സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകള്‍ ചൈനീസ് വിപണി കാണുന്നു എന്ന വിലയിരുത്തലിനിടെ ഗള്‍ഫില്‍ നിന്ന് കോടികളുടെ നിക്ഷേപം സ്വീകരിച്ചത് ചൈന. വിപണിക്ക് ഉത്തേജനം നല്‍കുന്ന ഈ നീക്കം സൗദി അറേബ്യയും ഖത്തറുമാണ് നടത്തിയിരിക്കുന്നത്. ചൈനയിലെ ആറ് ധനകാര്യ സ്ഥാപനങ്ങളുമായി 5000 കോടി ഡോളറിന്റെ ഇടപാടിന് സൗദി തയ്യാറായിരിക്കുകയാണ്.

അതേസമയം, ചൈനയിലെ അസറ്റ് മാനേജ്‌മെന്റിന്റെ (ചൈന എഎംസി) ഓഹരികള്‍ വാങ്ങിയിരിക്കുകയാണ് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി. ചൈനയിലെ രണ്ടാമത്തെ ഏറ്റവും വലിയ മ്യൂച്ചല്‍ ഫണ്ട് മാനേജ്‌മെന്റ് ആണ് എഎംസി. ഇവരുടെ 10 ശതമാനം ഓഹരിയാണ് ഖത്തര്‍ വാങ്ങിയിരിക്കുന്നത്. ഇതോടെ എഎംസിയുടെ മുതലാളിമാരില്‍ മൂന്നാമന്‍ ഖത്തര്‍ ആയി.

qatar china deal-

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ ഖത്തറിലെത്തിയ വേളയില്‍ കോടികളുടെ കരാര്‍ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയിരുന്നു. 1.2 ലക്ഷം കോടി ഡോളറിന്റെ കരാറാണ് ഇരുരാജ്യങ്ങളും അന്ന് ഒപ്പുവച്ചത്. ബോയിങ് കമ്പനി ഇന്നുവരെ ഒപ്പുവച്ചതില്‍ ഏറ്റവും വലിയ ധാരണാപത്രവും ഇതില്‍പ്പെടുന്നു. തൊട്ടുപിന്നാലെയാണ് ചൈന കളിമാറ്റിയത്.

എഎംസിയില്‍ നിക്ഷേപം നടത്താന്‍ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിക്ക് ചൈന മെയ് 22നാണ് അനുമതി നല്‍കിയത്. വിദേശ രാജ്യത്തെ സോവറിങ് ഫണ്ടിന് ഓഹരികള്‍ വില്‍ക്കാല്‍ ചൈന അപൂര്‍വമായിട്ടേ തയ്യാറാകൂ. ഖത്തറിന്റെ കാര്യത്തില്‍ ചൈനയ്ക്ക് തടസമുണ്ടായില്ല. എഎംസിയുടെ 10 ശതമാനം ഓഹരി ഇപ്പോള്‍ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി വാങ്ങിയിരിക്കുകയാണ്. കോടികളുടെ ഇടപാടാണ് നടന്നിരിക്കുന്നത്.

ഖത്തര്‍ സോവറിങ് ഫണ്ടിന്റെ ആസ്തി

ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ സഹസ്ഥാപനമായ ഖത്തര്‍ ഹോള്‍ഡിങ്‌സ് വഴിയാണ് ചൈനയിലെ ഇടപാട്. സിറ്റിക് സെക്യൂരിറ്റീസ്, മെക്കനൈസ് ഇന്‍വെസ്റ്റ്‌മെന്റ് എന്നീ കമ്പനികള്‍ക്ക് ശേഷം എഎംസിയുടെ മുതലാളിയായി ഖത്തര്‍ എത്തിയിരിക്കുകയാണ്. ആദ്യ രണ്ട് കമ്പനികള്‍ ചേര്‍ന്ന് 90 ശതമാനം ഓഹരി കൈവശം വയ്ക്കുന്നുണ്ട്.

ഹോങ്കോങിലെ പ്രിമവേര കാപിറ്റലിന്റെ ഉടമസ്ഥതയിലുള്ള ടിയാന്‍ജിന്‍ ഹയ്‌പെങ് ടെക്‌നോളജി കണ്‍സള്‍ട്ടിങിന്റെ ഓഹരിയാണ് പൂര്‍ണമായും ഖത്തര്‍ വാങ്ങിയത്. ചൈന എഎംസി 1998ലാണ് സ്ഥാപിച്ചത്. 471 കമ്പനികളുടെ ഫണ്ടുകളാണ് ഇവര്‍ കൈകാര്യം ചെയ്യുന്നത്. മൊത്തം ആസ്തി മൂല്യം 264 കോടി ഡോളറാണ്. ഇഫണ്ട് മാനേജ്‌മെന്റിന് ശേഷം ചൈനയില്‍ ഏറ്റവും മൂല്യമുള്ള മ്യൂച്ചല്‍ ഫണ്ട് സ്ഥാപനമാണ് എഎംസി.

2005ലാണ് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറ്റി സ്ഥാപിച്ചത്. വിദേശരാജ്യങ്ങളില്‍ നിക്ഷേപം നടത്തി വരുമാനം കൊണ്ടുവരിക എന്നതാണ് ഇവരുടെ പ്രധാന ദൗത്യം. ലോകത്തെ ഏറ്റവും വലിയ ഒമ്പതാമത്തെ സോവറിങ് ഫണ്ട് ആണ് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി. ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന കമ്പനികളിലെല്ലാം ഇവര്‍ക്ക് ഓഹരി പങ്കാളിത്തമുണ്ട്. 526 കോടി ഡോളറാണ് മൊത്തം ആസ്തി.

നേരത്തെ ചൈനയില്‍ 20 കോടി ഡോളര്‍ ഖത്തര്‍ നിക്ഷേപിച്ചിരുന്നു. കിങ്ദീ ഇന്‍ര്‍നാഷണല്‍ സോഫ്റ്റ് വെയര്‍ ഗ്രൂപ്പിലായിരുന്നു ഈ നിക്ഷേപം. ചൈനയും ഖത്തറും തമ്മിലുള്ള ഇടപാടുകള്‍ അമേരിക്ക നിരീക്ഷിക്കുന്നുണ്ട്. ലോകത്തെ ആദ്യ രണ്ട് സ്ഥാനങ്ങളിലെ സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള പോരിന്റെ ഭാഗമാണിത്. എന്നാല്‍ ചൈനയെയും അമേരിക്കയെയും പിണക്കാതെയാണ് ഖത്തറിന്റെ യാത്ര.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+