കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറില്‍ നിന്ന് ഉറച്ച ശബ്ദം; അമീറിന്റെ പുതിയ മുദ്രാവാക്യം!! വരുന്നു യൂറോപ്യന്‍ യൂണിയന്‍ മോഡല്‍

നേരത്തെ ഗള്‍ഫ് മേഖലയില്‍ ശക്തമായ സുരക്ഷാ ഉടമ്പടിയെ കുറിച്ച് ചര്‍ച്ച വന്നിരുന്നു. മേഖലയില്‍ ഒറ്റ നാണയം, ഒരു വിസ തുടങ്ങിയ കാര്യങ്ങളും നിര്‍ദേശിക്കപ്പെട്ടിരുന്നു.

  • By Ashif
Google Oneindia Malayalam News

ദോഹ/ബെര്‍ലിന്‍: പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ച ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ വാക്കുകള്‍ ഒരു ഉറച്ച നേതാവിന്റെതാണ്. രാജ്യത്തെ പ്രതിസന്ധികളില്‍ നിന്ന് കരകയറ്റാന്‍ കഴിയുമെന്ന ഉത്തമ ബോധ്യമുള്ള ഒരു രാഷ്ട്ര നേതാവിന്റെ.

തങ്ങള്‍ മുട്ടുമടക്കില്ലെന്ന് പ്രഖ്യാപിച്ച അമീര്‍ പക്ഷേ, മറ്റു ചില കാര്യങ്ങള്‍ കൂടി ഉണര്‍ത്തിയിരിക്കുന്നു. ഗള്‍ഫ് മേഖല നേരിടുന്ന വെല്ലുവിളികള്‍ സംബന്ധിച്ചാണ് ഇതില്‍ പ്രധാനം. മാത്രമല്ല, അദ്ദേഹം തന്നെ അതിനുള്ള പരിഹാരവും പ്രഖ്യാപിച്ചു. ഖത്തര്‍ അമീര്‍ മ്യൂണിക്കില്‍ നടത്തിയ പ്രസംഗം വ്യത്യസ്തമായ ഒന്നായിരുന്നു....

എന്തുകൊണ്ട് ഖത്തര്‍? ഗള്‍ഫില്‍ മിന്നും രാജ്യമായത് വെറുതെയല്ല; ബഹുദൂരം മുന്നില്‍!! അത്ഭുത ലോകംഎന്തുകൊണ്ട് ഖത്തര്‍? ഗള്‍ഫില്‍ മിന്നും രാജ്യമായത് വെറുതെയല്ല; ബഹുദൂരം മുന്നില്‍!! അത്ഭുത ലോകം

 അനാവശ്യം

അനാവശ്യം

ഖത്തറിനെതിരേ അയല്‍രാജ്യങ്ങള്‍ ചുമത്തിയത് അനാവശ്യമായ ഉപരോധമായിരുന്നുവെന്ന് ഖത്തര്‍ അമീര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഖത്തറിന് പ്രതിസന്ധിക്കിടയാക്കിയ സംഭവം ഉപരോധമായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.

നിര്‍മിച്ചെടുത്തത്

നിര്‍മിച്ചെടുത്തത്

പ്രതിസന്ധി ഒരുകൂട്ടം അയല്‍രാജ്യങ്ങള്‍ നിര്‍മിച്ചെടുത്തതാണ്. അതില്‍ ചിലരാകട്ടെ, മേഖലയിലെ പ്രധാന കക്ഷികളുമാണ്. ജര്‍മനിയിലെ മ്യൂണിക്കില്‍ നടന്ന സുരക്ഷാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഖത്തര്‍ അമീര്‍.

പേരെടുത്ത് വിമര്‍ശിച്ചില്ല

പേരെടുത്ത് വിമര്‍ശിച്ചില്ല

എന്നാല്‍ ഖത്തര്‍ അമീറിന്റെ സംസാരത്തില്‍ ഒരു കാര്യം വ്യക്തമായിരുന്നു. അദ്ദേഹം അയല്‍രാജ്യങ്ങളെ പേരെടുത്ത് വിമര്‍ശിച്ചില്ല. പകരം ഏത് രാജ്യത്തിനെതിരേയാണ് അദ്ദേഹം സംസാരിക്കുന്നതെന്ന് എല്ലാവര്‍ക്കും ബോധ്യമാകുകയും ചെയ്യും.

ഖത്തര്‍ പാഠമാണ്

ഖത്തര്‍ പാഠമാണ്

ഖത്തര്‍ അതിന്റെ പരമാധികാരം സംരക്ഷിക്കും. ഉപരോധം തീര്‍ത്തും പരാജയപ്പെട്ടിരിക്കുന്നു. ചെറിയ രാജ്യങ്ങള്‍ക്ക് എങ്ങനെ വന്‍ പ്രതിസന്ധികളെ മറികടക്കാന്‍ സാധിക്കുമെന്ന് കാണിക്കുന്നതായിരുന്നു ഖത്തറിന്റെ നീക്കങ്ങള്‍- അമീര്‍ പറഞ്ഞു.

അതിജീവനം ഇങ്ങനെ

അതിജീവനം ഇങ്ങനെ

നയതന്ത്ര ബന്ധങ്ങള്‍ വഴിയും സാമ്പത്തിക അച്ചടക്കവും ആസൂത്രണവും വഴിയാണ് ഖത്തര്‍ ഉപരോധം അതിജീവിച്ചത്. ശക്തരായ രാജ്യങ്ങളാണ് തങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചതെന്നും അമീര്‍ വ്യക്തമാക്കി.

ഭിന്നിക്കരുത്

ഭിന്നിക്കരുത്

എന്നാല്‍ ഇത് ഭിന്നിച്ച് നില്‍ക്കേണ്ട സമയമല്ല. അറബ് രാജ്യങ്ങള്‍ പരസ്പരം ഐക്യത്തിന്റെയും സഹകരണത്തിന്റെയും പാത സ്വീകരിക്കണം. സഹകരണ കരാറുകള്‍ നിലവില്‍ വരണമെന്നും അമീര്‍ പറഞ്ഞു.

 പുണ്യകേന്ദ്രങ്ങള്‍

പുണ്യകേന്ദ്രങ്ങള്‍

മേഖലയിലെ എല്ലാ രാജ്യങ്ങളിലേക്കും സഹായങ്ങള്‍ വ്യാപിക്കണം. അതിന് ആരും തടസം നില്‍ക്കുന്ന സാഹചര്യം ഉണ്ടാകരുത്. എല്ലാ മത പുണ്യ കേന്ദ്രങ്ങളും സന്ദര്‍ശിക്കാന്‍ എല്ലാവര്‍ക്കും കഴിയണം.

ഇപ്പോള്‍ തീരത്ത്

ഇപ്പോള്‍ തീരത്ത്

അറബ് ലോകത്ത് നിരവധി പുണ്യ കേന്ദ്രങ്ങളുണ്ട്. ഇതെല്ലാം സന്ദര്‍ശിക്കാന്‍ എല്ലാവര്‍ക്കും സാധിക്കണം. പശ്ചിമേഷ്യ ഒരു തീരത്താണ് നില്‍ക്കുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

 ആവശ്യമുള്ള സമയം

ആവശ്യമുള്ള സമയം

മേഖലയില്‍ അധികാരവും ശക്തമായ സാമ്പത്തിക ഭദ്രതയുമുള്ള രാജ്യങ്ങള്‍ വരെ തീരത്തിന്റെ വക്കിലാണ്. നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഒന്നിച്ച് നില്‍ക്കാന്‍ സാധിക്കണം. അതുവഴി മേഖല നേരിടുന്ന വെല്ലുവളികള്‍ മറികടക്കണം. പശ്ചിമേഷ്യയക്ക് സഹായം ആവശ്യമുള്ള സമയമാണിതെന്നും അമീര്‍ കൂട്ടിച്ചേര്‍ത്തു.

യൂറോപ്യന്‍ യൂണിയന്റെ മാതൃക

യൂറോപ്യന്‍ യൂണിയന്റെ മാതൃക

ഭിന്നതകള്‍ മാറ്റിവച്ച് സുരക്ഷാ കരാര്‍ ഉണ്ടാക്കണം. യൂറോപ്യന്‍ യൂണിയന്റെ മാതൃകയിലുള്ള സുരക്ഷാ കരാറാണ് വേണ്ടത്. ഗള്‍ഫ്-അറബ് മേഖല ഐക്യത്തിലൂടെ ശക്തിപ്പെടമമെന്നും ഖത്തര്‍ അമീരര്‍ ഓര്‍മിപ്പിച്ചു.

ഒറ്റ നാണയം, ഒരു വിസ

ഒറ്റ നാണയം, ഒരു വിസ

നേരത്തെ ഗള്‍ഫ് മേഖലയില്‍ ശക്തമായ സുരക്ഷാ ഉടമ്പടിയെ കുറിച്ച് ചര്‍ച്ച വന്നിരുന്നു. മേഖലയില്‍ ഒറ്റ നാണയം, ഒരു വിസ തുടങ്ങിയ കാര്യങ്ങളും നിര്‍ദേശിക്കപ്പെട്ടിരുന്നു. പക്ഷേ, ഈ ചര്‍ച്ചകള്‍ ഇടയ്ക്ക് നിലച്ചു. ഉപരോധം പ്രഖ്യാപിക്കപ്പെട്ട ശേഷം തുടര്‍ ചര്‍ച്ചകള്‍ നടന്നില്ല. എന്നാല്‍ ഖത്തര്‍ അമീര്‍ വീണ്ടും ആ വിഷയം പൊടിതട്ടിയെടുക്കുകയാണ്.

ചില ഓര്‍മപ്പെടുത്തല്‍

ചില ഓര്‍മപ്പെടുത്തല്‍

പഴയ ചര്‍ച്ചകളെ ഓര്‍മിപ്പിച്ചാണ് ഖത്തര്‍ അമീര്‍ തന്റെ പ്രസംഗം നടത്തിയത്. വിശാലമായ സുരക്ഷാ കരാര്‍ നിലവില്‍ വരണമെന്നാണ് അദ്ദേഹം പറഞ്ഞത്. എല്ലാ രാജ്യങ്ങളുടെയും അധികാരം നിലനിര്‍ത്തികൊണ്ടു തന്നെ ശക്തമായ കരാര്‍ വേണമെന്നും ഖത്തര്‍ അമീര്‍ അഭിപ്രായപ്പെട്ടു.

 എല്ലാം കണ്ടറിയണം

എല്ലാം കണ്ടറിയണം

സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളാണ് ഖത്തറിനെതിരേ ഉപരോധം ചുമത്തിയ ജിസിസി രാജ്യങ്ങള്‍. കൂടാതെ അറബ് രാജ്യമായ ഈജിപ്തും ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ അഞ്ചിന് പ്രഖ്യാപിച്ച ഉപരോധത്തില്‍ ഇതുവരെ യാതൊരു അയവും വന്നിട്ടില്ല. ഈ സാഹചര്യത്തില്‍ ഖത്തര്‍ അമീറിന്റെ നിര്‍ദേശം അയല്‍രാജ്യങ്ങള്‍ സ്വീകരിക്കുമോ എന്ന് കണ്ടറിയണം.

സൗദി രാജാവ് ഇന്ത്യയിലേക്ക്; ആശങ്കയോടെ മൂന്ന് രാജ്യങ്ങള്‍!! ദില്ലിയില്‍ തിരക്കിട്ട നീക്കങ്ങള്‍സൗദി രാജാവ് ഇന്ത്യയിലേക്ക്; ആശങ്കയോടെ മൂന്ന് രാജ്യങ്ങള്‍!! ദില്ലിയില്‍ തിരക്കിട്ട നീക്കങ്ങള്‍

English summary
Qatar calls for EU-style security pact for Middle East
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X