Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യോമപാത അടച്ച് ഖത്തര്‍; ടെഹ്‌റാനില്‍ നിന്ന് മാറാന്‍ ഇറാന്‍ പൗരന്മാരോട് ഇസ്രായേല്‍ സൈന്യം

ദോഹ/ടെഹ്റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ വ്യോമ ഗതാഗതം താല്‍ക്കാലികമായി അടച്ച് ഖത്തര്‍. ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ക്ക് പ്രതികാരം ചെയ്യുമെന്ന ഇറാന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് അടച്ചുപൂട്ടല്‍.

'ഇറാന്‍-ഇസ്രായേല്‍-യുഎസ് സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി രാജ്യത്തിന്റെ വ്യോമ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി പ്രഖ്യാപിക്കുന്നു - ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. മിഡിൽ ഈസ്റ്റിലെ അമേരിക്കയുടെ ഏറ്റവും വലിയ വ്യോമതാവളം ഖത്തറിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് ഇറാന്റെ ആക്രമണം ഉണ്ടാകുമോ എന്ന ആശങ്ക ശക്തമാണ്. ഇതാണ് വ്യോമഗതാഗതം താല്‍ക്കാലികമായി നിര്‍ത്താന്‍ അധികാരികളെ പ്രേരിപ്പിച്ചത്.

Qatar

ഖത്തറിലെ യുഎസ്, യുകെ എംബസികള്‍ ഖത്തറിലുള്ള തങ്ങളുടെ പൗരന്മാരോട് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സുരക്ഷിത സ്ഥലത്ത് അഭയം തേടാന്‍ നിര്‍ദേശം നല്‍കി. എണ്ണായിത്തോളം യുഎസ് പൗരന്മാര്‍ ഖത്തറില്‍ താമസിക്കുന്നുണ്ടെന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്ക്. ഖത്തറിലെ നിരവധി സ്‌കൂളുകള്‍ നാളെ വരെ അടച്ചിടാന്‍ ഉത്തരവു നല്‍കിയിരുന്നു.

അതേസമയം, ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ ഇസ്രായേലിന്റെ ആക്രമണം രൂക്ഷം. ടെഹ്റാനില്‍ നിന്ന് ഒഴിഞ്ഞ് സുരക്ഷിത സ്ഥാനത്തേക്കു മാറാന്‍ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി ഇസ്രായേല്‍ സൈന്യം. സൈനിക താവളങ്ങളില്‍ നിന്നും ആയുധ ഫാക്ടറികളില്‍ നിന്നും അകലം പാലിക്കാന്‍ ഇസ്രായേല്‍ സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പേര്‍ഷ്യന്‍ ഭാഷയിലാണ് പൗരന്മാര്‍ക്കുള്ള നിര്‍ദേശം നല്‍കിയത്. വരും ദിവസങ്ങളിലും ടെഹ്റാനിലെ സൈനിക കേന്ദ്രങ്ങളില്‍ ആക്രമണം തുടരുമെന്ന് ഇസ്രായേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കി.

ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ അമേരിക്ക ആക്രമിച്ച് ഒരു ദിവസം പിന്നിടുമ്പോള്‍ ഇസ്രായേലും ഇറാനും വ്യോമാക്രമണങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കിയിരിക്കുകയാണ്. ടെഹ്‌റാനില്‍ തുടര്‍ച്ചയായ സ്‌ഫോടനങ്ങളുണ്ടായി. ഇസ്രായേലിലേക്ക് മിസൈലുകളുടെയും ഡ്രോണുകളുടെയും കനത്ത മഴയാണ് ഇറാന്‍ വര്‍ഷിക്കുന്നത്. ഇറാന്‍ ആക്രമണത്തില്‍ 23 പേര്‍ക്ക് 'ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമര്‍' എന്ന പേരില്‍ ഇറാനിലെ ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ മൂന്ന് ആണവ കേന്ദ്രങ്ങളിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ യുഎസ് ആക്രമണം നടത്തിയത്.

ഇസ്രായേലിന്റെ ആക്രമണത്തില്‍ ഇറാനില്‍ നാശനഷ്ടങ്ങളുണ്ടായതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടെഹ്റാനിലെ മിസൈല്‍, റഡാര്‍ നിര്‍മ്മാണ കേന്ദ്രങ്ങളും ആയുധ സംഭരണ കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടു. ടെഹ്റാനിലെ എവിന്‍ ജയിലിലും ഇസ്രായേല്‍ ആക്രമണം നടത്തി. രണ്ട് ഫ്രഞ്ച് തടവുകാരെ പാര്‍പ്പിച്ചിരിക്കുന്ന ജയില്‍ ആക്രമിച്ചത് അംഗീകരിക്കാനാകില്ലെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+