കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപരോധം: സ്വയംപര്യാപ്തത കൈവരിക്കാന്‍ പഞ്ചവല്‍സര പദ്ധതികളുമായി ഖത്തര്‍

  • By Desk
Google Oneindia Malayalam News

ദോഹ: നാല് അറബ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഒന്‍പത് മാസം പിന്നിട്ടപ്പോള്‍ എല്ലാ മേഖലകളിലും സ്വയം പര്യാപ്തത കൈവരിക്കാനുള്ള ദീര്‍ഘവീക്ഷണവുമായി ഖത്തര്‍ ഭരണകൂടം. ഇതിന്റെ ഭാഗമായി ആദ്യ പഞ്ചവല്‍സര പദ്ധതികള്‍ക്ക് ഖത്തര്‍ തുടക്കമിട്ടുകഴിഞ്ഞു. ഖത്തർ ഉപരോധത്തിന്‍റെ തുടക്കത്തിൽ ഭക്ഷ്യവസ്തുക്കൾ വരെ ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് ദീർഘ വീക്ഷണത്തോടെ ഖത്തർ പഞ്ചവത്സരപദ്ധതിക്ക് തുടക്കമിട്ടത്.

പദ്ധതി ആസൂത്രണവുമായി ഖത്തര്‍

പദ്ധതി ആസൂത്രണവുമായി ഖത്തര്‍

2018 മുതല്‍ 2022 വരെയുള്ള അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ കൈവരിക്കേണ്ട വികസന ലക്ഷ്യങ്ങള്‍, അവ കൈവരിക്കാനുള്ള വഴികള്‍ തുടങ്ങി വിശദമായ പദ്ധതികളാണ് ഖത്തര്‍ ഭരണകൂടം ആസൂത്രണം ചെയ്തിരിക്കുന്നത്. 333 പേജ് വരുന്ന പഞ്ചവല്‍സര പദ്ധതി രേഖ ദേശീയ വികസന തന്ത്രം എന്ന പേരില്‍ ഖത്തര്‍ പ്രധാനമന്ത്രി ശെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ഥാനി പ്രകാശനം ചെയ്തു.

വികസന ലക്ഷ്യങ്ങള്‍

വികസന ലക്ഷ്യങ്ങള്‍

ഊര്‍ജ ഉപഭോഗം കുറയ്ക്കുക, പുനരുല്‍പാദനപരമായ ഊര്‍ജം പ്രോല്‍സാഹിപ്പിക്കുക, കൃഷി, മല്‍സ്യ മേഖല തുടങ്ങിയവയില്‍ കൂടുതല്‍ നേട്ടം കൈവരിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പഞ്ചവല്‍സര പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 2022 ആകുമ്പോഴേക്കും രാജ്യത്തിനാവശ്യമായ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ 30 ശമതാനവും മല്‍സ്യ ഉല്‍പ്പന്നങ്ങളുടെ 65 ശതമാനവും ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുമെന്ന് പദ്ധതി രേഖ വിഭാവനം ചെയ്യുന്നു. നിലവില്‍ ദേശീയ ആവശ്യത്തിന്റെ എത്ര ശതമാനം ഉല്‍പ്പാദനമുണ്ടെന്ന് രേഖ പറയുന്നില്ല. 2.7 ദശലക്ഷം വരുന്ന ഖത്തരി ജനതയ്ക്കാവശ്യമായ ഭക്ഷ്യപദാര്‍ഥങ്ങളുടെ ഏറിയ പങ്കും പുറം രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതിയ ചെയ്യുകയാണ് ഖത്തറിപ്പോള്‍. ഖത്തറിലെ ആറു ശതമാനം ഭൂമി മാത്രമാണ് കൃഷി യോഗ്യമെന്നാണ് കണക്ക്.

 ഒന്‍പത് മാസം പിന്നിട്ട് ഉപരോധം

ഒന്‍പത് മാസം പിന്നിട്ട് ഉപരോധം

കഴിഞ്ഞ ജൂണ്‍ അഞ്ചിനായിരുന്നു സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചത്. ഖത്തര്‍ ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നുവെന്നും ഇറാനുമായി നല്ല ബന്ധം സ്ഥാപിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഉപരോധം. എന്നാല്‍ ഖത്തര്‍ ആരോപണം ശക്തമായി നിഷേധിച്ചിരുന്നു. ഉപരോധം നിലവില്‍ വന്നതോടെ ഭക്ഷ്യ വസ്തുക്കള്‍ക്കായി പ്രധാനമായും ആശ്രയിച്ചിരുന്ന സൗദി അതിര്‍ത്തി അടച്ചു.

ഉപരോധത്തെ പ്രതിരോധിച്ച് ഖത്തര്‍

ഉപരോധത്തെ പ്രതിരോധിച്ച് ഖത്തര്‍

ഉപരോധത്തിന്റെ ആദ്യത്തെ ഏതാനും ആഴ്ചകളില്‍ മുന്‍വര്‍ഷത്തെക്കാള്‍ 40 ശതമാനം ഇറക്കുമതി കുറയുകയുണ്ടായി. എന്നാല്‍ പെട്ടെന്നു തന്നെ തുര്‍ക്കി, ഇറാന്‍ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയിലൂടെ പ്രശ്‌നങ്ങള്‍ ഭംഗിയായി പരിഹരിച്ചു. ഉപരോധ രാജ്യങ്ങള്‍ ഖത്തറിലെ ബാങ്കുകളില്‍ നിന്ന് നിക്ഷേപം കൂട്ടമായി പിന്‍വലിച്ചത് ബാങ്കുകളുടെ നിലനില്‍പ്പ് തന്നെ ഭീഷണിയിലാക്കി. എന്നാല്‍ ഖത്തറിന്റെ സോവറിന്‍ വെല്‍ത്ത് ഫണ്ടില്‍ നിന്ന് 320 ബില്യന്‍ ഡോളര്‍ നല്‍കി ഖത്തര്‍ ഭരണാധികാരികള്‍ ബാങ്കുകളെ തകര്‍ച്ചയില്‍ നിന്ന് പിടിച്ചുനിര്‍ത്തി

 ജനങ്ങളുടെ പൂര്‍ണ പിന്തുണ

ജനങ്ങളുടെ പൂര്‍ണ പിന്തുണ

2017ലെ മൂന്നാം പാദത്തിന്റെ ഖത്തറിന്റെ സാമ്പത്തിക സ്ഥിതി പ്രകാരം ഉപരോധത്തിന്റെ പ്രശ്‌നങ്ങളെ ഖത്തര്‍ സമ്പദ് വ്യവസ്ഥ വിജയകരമായി അതിജീവിച്ചതായി കണക്കുകള്‍ വ്യക്തമാക്കിയിരുന്നു. ജനങ്ങളില്‍ നിന്ന് പൂര്‍ണ പിന്തുണയായിരുന്നു ഇക്കാര്യത്തില്‍ ഭരണകൂടത്തിന് ലഭിച്ചത്. ഏറ്റവും കൂടുതല്‍ ഖത്തര്‍ സൗദിയെ ആശ്രയിച്ചിരുന്ന പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കായിരുന്നു. സ്വകാര്യ കമ്പനിയായ ബലദ്‌നാ 3400 പശുക്കളെ ഇറക്കുമതി ചെയ്തുകൊണ്ടായിരുന്നു പ്രശ്‌നത്തിന് പരിഹാരം കണ്ടത്. ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തിലായിരുന്നു പശുക്കളെ ഇറക്കുമതി ചെയ്തത്. 14,000 പശുക്കളെ വളര്‍ത്താനാണ് കമ്പനിയുടെ അടുത്ത പദ്ധതി.

പ്രതിസന്ധികള്‍ക്കിടയില്‍ ഖത്തര്‍ വ്യോമസേനയുടെ കരുത്ത് കൂട്ടുന്നുപ്രതിസന്ധികള്‍ക്കിടയില്‍ ഖത്തര്‍ വ്യോമസേനയുടെ കരുത്ത് കൂട്ടുന്നു

കർണാടക മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതി നോട്ടീസ്... തന്നെ അപമാനിച്ചെന്ന് ബിഎസ് യെദ്യൂരപ്പ!കർണാടക മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതി നോട്ടീസ്... തന്നെ അപമാനിച്ചെന്ന് ബിഎസ് യെദ്യൂരപ്പ!

English summary
Qatar has launched a five-year development plan that focuses on making the Gulf nation more self-reliant in the face of a boycott by other countries in the region
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X