കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍; പ്രത്യേക പദ്ധതിയുമായി ഇറാന്‍, തീരുമാനമെടുക്കാതെ ഖത്തര്‍ ഭരണകൂടം

Google Oneindia Malayalam News

Recommended Video

cmsvideo
പ്രത്യേക പദ്ധതിയുമായി ഇറാന്‍ | Oneindia Malayalam

ദോഹ: ഖത്തറിലേക്ക് ലോകകപ്പ് ഫുട്‌ബോള്‍ വരുന്നതിന്റെ ആവേശത്തിലാണ് ഗള്‍ഫിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള കായിക പ്രേമികള്‍. ഖത്തറിലെ ലോകകപ്പ് ഒട്ടേറെ പ്രത്യേകതയുള്ള ടൂര്‍ണമെന്റായിരിക്കും. ഒരുപക്ഷേ 48 ടീമുകള്‍ അണിനിരക്കുന്ന ലോകകപ്പ് മല്‍സരമായിരിക്കുമെന്നാണ് ഫിഫ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടി മല്‍സരവേദി വ്യാപിപ്പിച്ചേക്കുമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഇതിനിടെയാണ് ഇറാന്റെ ഇടപെടല്‍. ഖത്തറിന് മുന്നില്‍ ചില പദ്ധതികള്‍ ഇറാന്‍ സമര്‍പ്പിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഖത്തര്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരങ്ങള്‍. വിശദാംശങ്ങള്‍ ഇങ്ങനെ....

ഫിഫയുടെ ആലോചന

ഫിഫയുടെ ആലോചന

ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ 32 ടീമുകളാണ് അണിനിരക്കുക. എന്നാല്‍ ടീമുകളുടെ എണ്ണം 48 ആക്കാന്‍ ആലോചന നടക്കുന്നുണ്ട്. അമേരിക്കയില്‍ നടക്കുന്ന 2026ലെ ലോകകപ്പില്‍ 48 ടീമുകള്‍ അണിനിരക്കും. എന്നാല്‍ ഖത്തറിലെ ടൂര്‍ണമെന്റില്‍ ഈ പദ്ധതി നടപ്പാക്കാന്‍ സാധിക്കുമോ എന്നാണ് ഫിഫ ആലോചിക്കുന്നത്.

താമസ സൗകര്യം ഒരുക്കാം

താമസ സൗകര്യം ഒരുക്കാം

ഈ സാഹചര്യത്തില്‍ ടീമുകള്‍ക്ക് താമസത്തിനും മറ്റുമുള്ള സൗകര്യം തങ്ങള്‍ ഒരുക്കാമെന്നാണ് ഇറാന്റെ വാഗ്ദാനം. ഇതിന് വേണ്ടി പ്രത്യേക പദ്ധതിയും ഇറാന്‍ തയ്യാറാക്കി ഖത്തറിന് സമര്‍പ്പിച്ചു. ഖത്തറിന് ഇറാന്‍ ബന്ധമുണ്ടെന്നാരോപിച്ചാണ് സൗദി സഖ്യം ഖത്തറിനെതിരെ കഴിഞ്ഞവര്‍ഷം ഉപരോധം ചുമത്തിയത്.

ഖത്തര്‍ പരിഗണിക്കുന്നു

ഖത്തര്‍ പരിഗണിക്കുന്നു

ഇറാന്റെ വാഗ്ദാനം ഖത്തര്‍ പരിഗണിക്കുന്നുണ്ട്. എന്നാല്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. മല്‍സരങ്ങള്‍ ഖത്തറില്‍ തന്നെ നടക്കും. എന്നാല്‍ താരങ്ങള്‍ ഇറാനില്‍ താമസിക്കട്ടെ. ഖത്തറില്‍ എത്തുന്ന താരങ്ങള്‍ക്കും വിഐപികള്‍ക്കും താമസ സൗകര്യം ഒരുക്കാന്‍ ഇറാന്‍ തയ്യാറാണെന്നാണ് വാഗ്ദാനം.

പ്രത്യേക വിമാന സര്‍വീസ്

പ്രത്യേക വിമാന സര്‍വീസ്

ലോകകപ്പ് ടൂര്‍ണമെന്റ് എങ്ങനെ നടത്താമെന്ന് ഖത്തര്‍ പദ്ധതി തയ്യാറാക്കി വരികയാണ്. ഈ സാഹചര്യത്തിലാണ് ഇറാന്‍ സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇറാനില്‍ നിന്ന് പ്രത്യേക വിമാന സര്‍വീസ് താരങ്ങള്‍ക്ക് മാത്രമായി ദോഹയിലേക്ക് നടത്താമെന്നും ഇറാന്‍ സമര്‍പ്പിച്ച പദ്ധതിയില്‍ പറയുന്നു.

അന്തിമ തീരുമാനം ഉടന്‍

അന്തിമ തീരുമാനം ഉടന്‍

ഫിഫയുമായി ചര്‍ച്ച ചെയ്ത ശേഷം അന്തിമ തീരുമാനം എടുക്കുമെന്ന് മുഖ്യ സംഘാടകന്‍ ഹസന്‍ തവാദി എഎഫ്പിയോട് പറഞ്ഞു. ഇറാന്‍ മാത്രമല്ല, പല രാജ്യങ്ങളും ടീമുകള്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2022 നവംബര്‍ 21നാണ് ഖത്തറില്‍ ലോകകപ്പ് മല്‍സരം ആരംഭിക്കുക.

ഇറാന് വന്‍ നേട്ടമാകും

ഇറാന് വന്‍ നേട്ടമാകും

ഖത്തര്‍ അവസരം നല്‍കിയാല്‍ ഇറാന് വന്‍ നേട്ടമാകും. കാരണം ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഇറാന്‍ നേരത്തെ ചില പദ്ധതികള്‍ നടപ്പാക്കിയുരുന്നു. ഈ പദ്ധതികള്‍ക്ക് ഉണര്‍വ് പകരുന്നതാകും ഫുട്‌ബോള്‍ ടീമുകളുടെ വരവ്. അമേരിക്ക ഇറാനെതിരെ ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍. ഈ വേളയില്‍ സാമ്പത്തിക ഭദ്രത ശക്തിപ്പെടുത്താനുള്ള വഴി തേടുകയാണ് ഇറാന്‍.

സമവായ ശ്രമം പരാജയപ്പെടും

സമവായ ശ്രമം പരാജയപ്പെടും

2017 ജൂണ്‍ മുതലാണ് ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്. ഇറാനെതിരെ ഖത്തര്‍ അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്നാണ് ഉപരോധം പ്രഖ്യാപിക്കാന്‍ കാരണമായി പറഞ്ഞ പല വിഷയങ്ങളില്‍ ഒന്ന്. ഈ സാഹചര്യത്തില്‍ ഫുട്‌ബോള്‍ ടീമുകള്‍ക്ക് താമസം ഇറാനില്‍ ഒരുക്കിയാല്‍ ഗള്‍ഫില്‍ സമവായ ശ്രമം പൂര്‍ണമായി പരാജയപ്പെടുമെന്ന ആശങ്കയുമുണ്ട്.

പിന്‍വലിക്കുമെന്നാണ് കരുതുന്നത്

പിന്‍വലിക്കുമെന്നാണ് കരുതുന്നത്

അയല്‍രാജ്യങ്ങള്‍ തങ്ങള്‍ക്കെതിരെ ചുമത്തിയ ഉപരോധം പിന്‍വലിക്കുമെന്നാണ് കരുതുന്നതെന്ന് ഹസന്‍ അല്‍ തവാദി പ്രത്യാശ പ്രകടിപ്പിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഖത്തറിലെത്തി മല്‍സരം കാണാന്‍ അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. നിലവില്‍ 32 ടീമുകള്‍ക്ക് കളിക്കാനുള്ള ആസൂത്രമാണ് ഖത്തര്‍ നടത്തുന്നതെന്നും മറ്റു കാര്യങ്ങളില്‍ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം

ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം

ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഖത്തറിലെ ലോകകപ്പ് ഫുട്‌ബോള്‍ ഒട്ടേറെ പ്രധാന്യമുള്ളതാണ്. എല്ലാ മല്‍സരങ്ങളും കാണാന്‍ ഇത്തവണ സാധിക്കുമെന്നാണ് എടുത്തുപറയേണ്ടത്. സ്റ്റേഡിയങ്ങല്‍ തമ്മിലുള്ള ദൂരം കുറവായതാണ് മെച്ചം. മാത്രമല്ല, മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ഒട്ടേറെയുള്ള രാജ്യമാണ് ഖത്തര്‍. വിസാ കാര്യങ്ങളിലെ ഇളവും ഇന്ത്യക്കാര്‍ക്ക് ഉപയോഗപ്പെടുത്താം.

ഗള്‍ഫിലേക്ക് നീട്ടുമോ

ഗള്‍ഫിലേക്ക് നീട്ടുമോ

ടീമുകളുടെ എണ്ണ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ഖത്തറിലെ സൗകര്യം മതിയാകില്ലെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വരുമ്പോള്‍ തൊട്ടടുത്ത രാജ്യങ്ങളിലേക്കു കൂടി മല്‍സരം വ്യാപിപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടീമുകളുടെ എണ്ണം 2026ലെ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വര്‍ധിപ്പിക്കാന്‍ തത്വത്തില്‍ തീരുമാനമായിട്ടുണ്ട്. അമേരിക്കയിലാണ് 2026ല്‍ ലോകകപ്പ് മല്‍സരങ്ങള്‍. ടീമുകളുടെ ബാഹുല്യം കാരണം മല്‍സരം കാനഡ, മെക്‌സിക്കോ തുടങ്ങിയ അയല്‍രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. ഈ പദ്ധതി ചിലപ്പോള്‍ ഖത്തര്‍ ലോകകപ്പില്‍ തന്നെ നടപ്പാക്കിയേക്കും.

വേദികളുടെ എണ്ണവും കൂട്ടേണ്ടി വരും

വേദികളുടെ എണ്ണവും കൂട്ടേണ്ടി വരും

ടീമുകളുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ വേദികളുടെ എണ്ണവും കൂട്ടേണ്ടി വരും. നിലവിലെ സാഹചര്യത്തില്‍ ഖത്തറില്‍ മതിയായ സൗകര്യമുണ്ടോ എന്ന് വ്യക്തമല്ല. ഖത്തറില്‍ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്. ടീമുകള്‍ വര്‍ധിച്ചാല്‍ ഖത്തറിന്റെ അയല്‍രാജ്യങ്ങളിലേക്ക് കൂടി മല്‍സരവേദി മാറ്റും. ഫുട്‌ബോള്‍ ആരാധകര്‍ ഏറെയുള്ള പശ്ചിമേഷ്യയിലേക്ക് മല്‍സരം എത്തുന്നത് മേഖലയ്ക്ക് ഉണര്‍വേകുമെന്നതില്‍ തര്‍ക്കമില്ല.

ആദ്യ ഗള്‍ഫ് രാജ്യം ഖത്തര്‍

ആദ്യ ഗള്‍ഫ് രാജ്യം ഖത്തര്‍

ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം നടത്താന്‍ അവസരം ലഭിക്കുന്ന ആദ്യ ഗള്‍ഫ് രാജ്യം കൂടിയാണ് ഖത്തര്‍. ടീമുകളുടെ കാര്യം ഖത്തറുമായി ഫിഫ ചര്‍ച്ച ചെയ്തുകഴിഞ്ഞു. ഗള്‍ഫിലെ മറ്റു രാജ്യങ്ങളുമായും ഫിഫ വിഷയം ചര്‍ച്ച ചെയ്തുവരികയാണ്. ഒരു പക്ഷേ നടക്കുമെന്നാണ് തങ്ങള്‍ കരുതുന്നത്. ഇനി സാധ്യമായില്ലെങ്കിലും തങ്ങള്‍ പരമാവധി ശ്രമിക്കുമെന്നും മറ്റു താല്‍പ്പര്യങ്ങളൊന്നും തങ്ങള്‍ക്കില്ലെന്നും ഇന്‍ഫാന്റിനോ പറഞ്ഞു.

കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത നീക്കം; ബിജെപിയുടെ ഉറക്കം പോയി, വാജ്‌പേയിയുടെ മരുമകള്‍ സ്ഥാനാര്‍ഥി!! കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത നീക്കം; ബിജെപിയുടെ ഉറക്കം പോയി, വാജ്‌പേയിയുടെ മരുമകള്‍ സ്ഥാനാര്‍ഥി!!

English summary
Qatar considering Iran offer to host World Cup teams: organiser
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X