കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിനെതിരെ വീണ്ടും പടയൊരുക്കം; വിസാ വിലക്ക് പ്രഖ്യാപിച്ചു!! തര്‍ക്കം വീണ്ടും രൂക്ഷം

Google Oneindia Malayalam News

ദോഹ/മനാമ: ഖത്തറിനെതിരെ ഗള്‍ഫിലെ മൂന്ന് രാജ്യങ്ങള്‍ ഉപരോധ നടപടികള്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിട്ടു. ഉപരോധം പിന്‍വലിക്കണമെങ്കില്‍ ചില ഉപാധികള്‍ അംഗീകരിക്കണമെന്ന സൗദി സഖ്യരാജ്യങ്ങളുടെ ആവശ്യം ഖത്തര്‍ തള്ളിയതോടെ പ്രതിസന്ധി കനത്തു. വിവിധ രാജ്യങ്ങള്‍ സമവായത്തിന് ശ്രമിച്ചെങ്കിലും പരിഹാരമായില്ല.

ഇപ്പോഴിതാ വീണ്ടും ഖത്തറിനെതിരെ ശക്തമായ നടപടി സ്വീകരിച്ചിരിക്കുന്നു. ഖത്തറുകള്‍ക്ക് ഇനി വിസ അടിക്കേണ്ടെന്നാണ് ബഹ്‌റൈന്റെ തീരുമാനം. കഴിഞ്ഞദിവസമാണ് ഖത്തറുകാര്‍ക്ക് ഗുരുതരമായ തിരിച്ചടികളുണ്ടാകുന്ന തീരുമാനം ബഹ്‌റൈന്‍ പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇങ്ങനെ...

പുതിയ വിസ നല്‍കില്ല

പുതിയ വിസ നല്‍കില്ല

ഖത്തറുകാര്‍ക്ക് പുതിയ വിസ ഇനി നല്‍കേണ്ടെന്നാണ് ബഹ്‌റൈന്റെ തീരുമാനം. ആഭ്യന്തര മന്ത്രാലയമാണ് കഴിഞ്ഞദിവസം ഈ തീരുമാനം പരസ്യപ്പെടുത്തിയത്. കഴിഞ്ഞ ജൂണ്‍ മുതല്‍ ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധം സുഗമമല്ലെങ്കിലും ചില പ്രത്യേക ആവശ്യങ്ങള്‍ക്ക് വിസ അടിച്ചിരുന്നു.

കൂടെ ചില ഇളവുകളും

കൂടെ ചില ഇളവുകളും

ഖത്തറിലെ ചില കുടുംബങ്ങള്‍ ബഹ്‌റൈനില്‍ താമസിക്കുന്നുണ്ട്. ചില വിദ്യാര്‍ഥികള്‍ പഠന ആവശ്യാര്‍ഥവും ബഹ്‌റൈനില്‍ പോയിട്ടുണ്ട്. ഇവര്‍ക്കെല്ലാം മുമ്പ് അനുവദിച്ച വിസയാണ്. ഇനി പുതിയത് അനുവദിക്കില്ല. മാത്രമല്ല, നിരോധനത്തില്‍ ചില ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

വിദ്യാര്‍ഥികള്‍ക്ക് വിസ കിട്ടും

വിദ്യാര്‍ഥികള്‍ക്ക് വിസ കിട്ടും

ഖത്തറുകാരായ വിദ്യാര്‍ഥികള്‍ ആശങ്കപ്പെടേണ്ടതില്ല. ഖത്തറുകാരായ വിദ്യാര്‍ഥികള്‍ക്ക് ബഹ്‌റൈന്‍ പുതിയ വിസ അനുവദിക്കും. മാത്രമല്ല, നേരത്തെ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചിരുന്ന വിസകള്‍ റദ്ദാക്കുകയുമില്ലെന്ന് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

 പ്രകോപനത്തിന് കാരണം

പ്രകോപനത്തിന് കാരണം

മറ്റു ആവശ്യങ്ങള്‍ക്ക് വേണ്ടി ബഹ്‌റൈനിലേക്ക് എത്തുന്നതിന് പുതിയ വിസ അനുവദിക്കില്ല. ഖത്തര്‍ അധികൃതരുടെ നിരുത്തരവാദപരമായ സമീപനമാണ് തങ്ങള്‍ ശക്തമായ നിലപാട് സ്വീകരിക്കാന്‍ കാരണമെന്ന് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം വിശദമാക്കുന്നു.

കുറ്റപ്പെടുത്തല്‍ ഇങ്ങനെ

കുറ്റപ്പെടുത്തല്‍ ഇങ്ങനെ

ഖത്തര്‍ അന്താരാഷ്ട്ര നിയമം പാലിക്കുന്നില്ല. അയല്‍രാജ്യങ്ങളുടെ അവകാശങ്ങള്‍ക്ക് യാതൊരു പരിഗണനയും നല്‍കുന്നുമില്ല. ഇതാണ് വിസകള്‍ നിരോധിക്കാന്‍ കാരണമെന്ന് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ബിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.

അട്ടിമറിയും അതിര്‍ത്തി ലംഘനവും

അട്ടിമറിയും അതിര്‍ത്തി ലംഘനവും

കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഖത്തറും ബഹ്‌റൈനും തമ്മില്‍ ബന്ധം വളരെ മോശമായിട്ടാണ് തുടരുന്നത്. ഇരുരാജ്യങ്ങളും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ബഹ്‌റൈനില്‍ അട്ടിമറി നടത്താന്‍ ഖത്തര്‍ ഭരണകൂടം ശ്രമിച്ചുവെന്ന് നേരത്തെ ബഹ്‌റൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജല, വ്യോമ അതിര്‍ത്തികള്‍ ലംഘിക്കുന്നുണ്ടെന്നും ഇരുരാജ്യങ്ങളും പരസ്പരം ആരോപിക്കുന്നു.

ബഹ്‌റൈന്‍ പറയുന്നത്

ബഹ്‌റൈന്‍ പറയുന്നത്

അന്താരാഷ്ട്ര തര്‍ക്ക പരിഹാര ട്രൈബ്യൂണലുകളില്‍ ഖത്തറും ബഹ്‌റൈനും തമ്മിലുള്ള അതിര്‍ത്തി ലംഘന പരാതികള്‍ നിലവിലുണ്ട്. തങ്ങളുടെ ആഭ്യന്തര കാര്യങ്ങള്‍ ഇടപെടാന്‍ ഖത്തര്‍ ശ്രമിക്കുന്നുവെന്നാണ് ബഹ്‌റൈന്റെ പതിവായ ആരോപണം. രാജ്യത്ത് കുഴപ്പങ്ങളുണ്ടാക്കാനാണ് ശ്രമമെന്നും ബഹ്‌റൈന്‍ പറയുന്നു.

ബ്രദര്‍ഹുഡും ഇറാനും

ബ്രദര്‍ഹുഡും ഇറാനും

ഖത്തറിന് മുസ്ലിം ബ്രദര്‍ഹുഡുമായും ഇറാനുമായും അടുത്ത ബന്ധമുണ്ടെന്നും ഗള്‍ഫ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇറാന് ഇടപെടാന്‍ ഖത്തര്‍ വഴിയൊരുക്കുകയാണെന്നും ബഹ്‌റൈന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ ബഹ്‌റൈന്റെ ആരോപണം ഖത്തര്‍ നിഷേധിക്കുന്നു.

ചേരിതിരിഞ്ഞ്...

ചേരിതിരിഞ്ഞ്...

ഗള്‍ഫ് രാജ്യങ്ങള്‍ രണ്ടായി തിരിഞ്ഞ സാഹചര്യത്തിമാണിപ്പോള്‍. സൗദി അറേബ്യ, ബഹ്‌റൈന്‍, യുഎഇ എന്നീ രാജ്യങ്ങള്‍ ഒരു ഭാഗത്ത് നിലയുറപ്പിക്കുന്നു. ഖത്തര്‍ മാത്രമാണ് പ്രത്യക്ഷത്തില്‍ മറുഭാഗത്ത്. എന്നാല്‍ ഒമാന്‍ ഖത്തറിന് പിന്തുണ നല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കുവൈത്ത് ആകട്ടെ നിഷ്പക്ഷ നിലപാടും സ്വീകരിക്കുന്നു.

 കുവൈത്തിന്റെ ശ്രമങ്ങള്‍

കുവൈത്തിന്റെ ശ്രമങ്ങള്‍

ഖത്തറിനെതിരെ പ്രശ്‌നങ്ങള്‍ തുടങ്ങിയ വേളയില്‍ സമവായത്തിന് ആദ്യം ശ്രമിച്ചത് കുവൈത്ത് ആയിരുന്നു. കുവൈത്ത് അമീര്‍ നേരിട്ടും പ്രതിനിധികളെ അയച്ചും ഇരുപക്ഷവുമായും ചര്‍ച്ച നടത്തി. ഒടുവില്‍ ജിസിസി വാര്‍ഷിക ഉച്ചകോടി കുവൈത്തില്‍ സംഘടിപ്പിക്കുകയും ചെയ്തു. എന്നാല്‍ തര്‍ക്കം രൂക്ഷമായതോടെ ഉച്ചകോടി മണിക്കൂറുകള്‍ മാത്രം ചേര്‍ന്ന് പിരിയുകയായിരുന്നു.

 തുര്‍ക്കിയും ഇറാനും സഹായിച്ചു

തുര്‍ക്കിയും ഇറാനും സഹായിച്ചു

നിലവില്‍ ഉപരോധം ഖത്തര്‍ മറികടന്നിട്ടുണ്ട്. തുര്‍ക്കിയും ഇറാനുമാണ് പ്രധാനമായും ഖത്തറിനെ സഹായിച്ചത്. കൂടാതെ യൂറോപ്പിലേയും ഏഷ്യയിലെയും രാജ്യങ്ങളും ഖത്തറുമായി അടുത്ത ബന്ധം നിലനിര്‍ത്തുന്നുണ്ട്. ഖത്തര്‍ സ്വന്തം വഴിയില്‍ സഞ്ചരിക്കുന്ന കാഴ്ചയാണിപ്പോള്‍.

ഇടുക്കിയില്‍ പത്തേക്കര്‍ നിരങ്ങിനീങ്ങുന്നു; 20 അടി ഇറങ്ങി!! മരങ്ങളും വീടുകളും, വിചിത്ര പ്രതിഭാസംഇടുക്കിയില്‍ പത്തേക്കര്‍ നിരങ്ങിനീങ്ങുന്നു; 20 അടി ഇറങ്ങി!! മരങ്ങളും വീടുകളും, വിചിത്ര പ്രതിഭാസം

English summary
Qatar Crisis: Bahrain halts new visas for Qataris in Gulf crisis salvo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X