Get Updates
Get notified of breaking news, exclusive insights, and must-see stories!

Qatar Crisis : ഖത്തറിന്റെ പാലുകുടിമുട്ടിച്ച സൗദി; 4,000 പശുക്കളെ വിമാനത്തിലിറക്കി മധുരപ്രതികാരം

ദോഹ: ജൂണ്‍ 5 നായിരുന്നു സൗദി സഖ്യ രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും ഒറ്റയടിക്ക് വിഛേദിച്ചത്. അപ്രതീക്ഷിതം ആയിരുന്നു ആ നീക്കം. ഖത്തറിനെ സംബന്ധിച്ചിടത്തോളം ഓര്‍ക്കാപ്പുറത്ത് കിട്ടിയ അടി.

ഭക്ഷ്യ വസ്തുക്കള്‍ക്കും നിര്‍മാണ സാമഗ്രികള്‍ക്കും ഇറക്കുമതിയെ ആശ്രയിക്കുന്ന ഖത്തറിന്റെ എല്ലാ അതിര്‍ത്തികളും കൊട്ടിയടക്കപ്പെട്ടു. ഇത് പെട്ടെന്നുള്ള തളര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്തു.

പാലിന്റെ കാര്യത്തിലാണ് ഖത്തര്‍ ഏറ്റവും അധികം കുഴങ്ങിയത്. സൗദിയില്‍ നിന്നായിരുന്നു പാല്‍ ഇറക്കുമതി. നിരോധനം വന്നതോടെ ഖത്തറിന്റെ പാലുകുടി തന്നെ മുട്ടുന്ന അവസ്ഥയില്‍ ആയി. ആ പ്രതിസന്ധി മറികടക്കാന്‍ ഖത്തര്‍ വ്യവസായി ചെയ്യുന്ന കാര്യം കേട്ടാല്‍ ആരായാലും മൂക്കത്ത് വിരല്‍ വച്ച് പോകും.

പാല്‍ പ്രതിസന്ധി

പാല്‍ പ്രതിസന്ധി

ഗള്‍ഫ് പ്രതിസന്ധിയെ തുടര്‍ന്ന് അതിര്‍ത്തികള്‍ അടച്ചതോടെ നിത്യോപയോഗത്തില്‍ ഖത്തറികള്‍ നേരിട്ടത് പാല്‍ ക്ഷാമം ആയിരുന്നു. പാല്‍ ഇറക്കുമതി ഏതാണ്ട് നിലച്ച നിലയില്‍ ആയിരുന്നു ആദ്യ ദിവസങ്ങളില്‍.

എല്ലാം സൗദിയില്‍ നിന്ന്

എല്ലാം സൗദിയില്‍ നിന്ന്

സൗദി അറേബ്യയില്‍ നിന്നായിരുന്നു ഖത്തര്‍ പാലും പാല്‍ ഉത്പന്നങ്ങളും പ്രധാനമായും ഇറക്കുമതി ചെയ്തിരുന്നത്. കര അതിര്‍ത്തിപോലും സൗദി അടച്ചതോടെ ഖത്തറിന്റെ പാലുകുടി മുട്ടിയ അവസ്ഥയായി. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പാല്‍ കിട്ടാനില്ലാത്ത സ്ഥിതി വിശേഷം വരെ വന്നു.

 എല്ലാം ഇറക്കുമതിയാണ്

എല്ലാം ഇറക്കുമതിയാണ്

നിത്യോപയോഗ സാധനങ്ങളും ഭക്ഷ്യ വസ്തുക്കളും നിര്‍മാണ സാമഗ്രികളും എല്ലാം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഖത്തര്‍. പെട്ടെന്ന് വിലക്ക് വന്നപ്പോള്‍ ആ മേഖലകളെല്ലാം സ്തംഭിക്കുന്ന അവസ്ഥയിലായി. എന്നാല്‍ ഇപ്പോള്‍ എല്ലാ മേഖലകളും വീണ്ടും സജീവമായിക്കഴിഞ്ഞു.

സൗദിയില്ലെങ്കില്‍ വേണ്ട...

സൗദിയില്ലെങ്കില്‍ വേണ്ട...

സൗദിയില്‍ നിന്നുള്ള പാല്‍ ഇറക്കുമതിയില്ലെങ്കില്‍ ആവശ്യമായ പാല്‍ സ്വയം ഉത്പാദിപ്പിക്കും എന്നാണ് ഖത്തറിലെ ശതകോടീശ്വരനും വ്യവസായിയും ആയ മൗത്സ അല്‍ ഖയ്യാത്ത് പറയുന്നത്. അതിന് വേണ്ട പദ്ധതിയും തയ്യാറാക്കിക്കഴിഞ്ഞു.

നാലായിരം പശുക്കള്‍

നാലായിരം പശുക്കള്‍

ഖത്തറിന് പാല്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത നേടാന്‍ വേണ്ടി 4,000 പശുക്കളെയാണ് അല്‍ ഖയ്യാത്ത് ഇറക്കുമതി ചെയ്യുന്നത്. ഓസ്‌ട്രേലിയയില്‍ നിന്നും അമേരിക്കയില്‍ നിന്നുമാണ് ഇറക്കുമതി.

എല്ലാം വിമാനത്തില്‍.... 60 വിമാനം!!!

എല്ലാം വിമാനത്തില്‍.... 60 വിമാനം!!!

വിമാനത്തിലാണ് പശുക്കളെ എത്തിക്കാനുള്ള പദ്ധതി. പശു ഒരു ചെറിയ മൃഗം അല്ലല്ലോ!!! നാലായിരം പശുക്കളെ എത്തിക്കാന്‍ അറുപത് വിമാനങ്ങള്‍ എങ്കിലും വേണ്ടി വരും എന്നാണ് കണക്ക്.

തുര്‍ക്കിയില്‍ നിന്നുള്ള പാല്‍

തുര്‍ക്കിയില്‍ നിന്നുള്ള പാല്‍

ഇറാനില്‍ നിന്ന് പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും എത്തിയിട്ടുണ്ട്. തുര്‍ക്കിയില്‍ നിന്ന് പാലും പാല്‍ ഉത്പന്നങ്ങളും എത്തുന്നുണ്ട്. അതുകൊണ്ട് നിത്യോപയോഗ സാധനങ്ങളുടെ കാര്യത്തില്‍ ഖത്തര്‍ ഇപ്പോള്‍ ഒരു വെല്ലുവിളിയും നേരിടുന്നില്ല എന്നതാണ് സത്യം.

ഖത്തറിലെ ഏറ്റവും വലിയ ഷോപ്പിങ് മാള്‍

ഖത്തറിലെ ഏറ്റവും വലിയ ഷോപ്പിങ് മാള്‍

അല്‍ ഖയ്യത്ത് എന്ന കോടീശ്വരന്‍ നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ്. ഖത്തറിലെ ഏറ്റവും വലിയ മാളിന്റെ നിര്‍മാണം നടത്തുന്നത് ഇദ്ദേഹത്തിന്റെ കമ്പനിയാണ്. രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ഇങ്ങനെയൊക്കെയല്ലേ അതിനെ നേരിടാന്‍ കഴിയൂ എന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം.

70 ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളുടെ വലിപ്പം!!!

70 ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളുടെ വലിപ്പം!!!

എഴുപത് ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളുടെ വലിപ്പത്തില്‍ ഒരു വന്‍ ഫാം. നിലവില്‍ ഇവിടെ ആട്ടിന്‍പാലും ഇറച്ചിയും ഉത്പാദിപ്പിക്കുന്നുണ്ട്. പശുക്കളെ ഇറക്കുമതി ചെയ്യാനുള്ള പദ്ധതിയും നേരത്തേ ഉണ്ടായിരുന്നു. അപ്പോഴാണ് ഖത്തറിന് വിലക്ക് വരുന്നത്. ഇപ്പോള്‍ ആ പദ്ധതി വേഗത്തിലാവുകയാണ്.

മൂന്നിലൊന്ന് ഖത്തറില്‍ തന്നെ

മൂന്നിലൊന്ന് ഖത്തറില്‍ തന്നെ

തങ്ങള്‍ക്ക് ആവശ്യമായ പാല്‍, പാല്‍ ഉത്പന്നങ്ങളുടെ മൂന്നിലൊന്ന് ഖത്തറില്‍ തന്നെ ഉത്പാദിപ്പിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. തദ്ദേശീയ ഉത്പാദനത്തിന് ഖത്തര്‍ ഇപ്പോള്‍ വലിയ പ്രോത്സാഹനമാണ് നല്‍കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+