• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഖത്തര്‍ ഉപരോധം; പുതിയ നീക്കവുമായി ഒമാനും കുവൈത്തും, റിയാദിലും ദോഹയിലും മന്ത്രിമാരെത്തി

 • By Desk

ദോഹ/റിയാദ്: ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ ചുമത്തിയ ഉപരോധം മൂന്ന് വര്‍ഷം തികയുകയാണ്. അപ്രതീക്ഷിത തിരിച്ചടിയില്‍ ആദ്യം പതറിയ ഖത്തര്‍ പിന്നീട് പതിയെ തിരിച്ചുകയറി. സൗദി സഖ്യത്തെ ഗൗനിക്കാതെയാണ് ഇന്ന് ഖത്തറിന്റെ യാത്ര. ഖത്തറും യുഎഇയും നല്‍കിയ പരാതികള്‍ അന്താരാഷ്ട്ര വേദികളില്‍ ഇപ്പോഴും തുടരുകയാണ്.

cmsvideo
  Kuwait and Oman starts mediation talks for Qatar | Oneindia Malayalam

  അടുത്തിടെ ഖത്തറില്‍ നടന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ എല്ലാ ജിസിസി രാജ്യങ്ങളും പങ്കെടുത്തതോടെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നുവെന്ന് സൂചനയുണ്ടായിരുന്നെങ്കിലും അത് സംഭവിച്ചില്ല. എന്നാല്‍ ഇപ്പോള്‍ സമാധാന നീക്കത്തിന് വീണ്ടും തുടക്കമിട്ടിരിക്കുന്നുവെന്ന ശുഭവാര്‍ത്തയാണ് വന്നിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

  ഒരേ സമയം രണ്ടു വെല്ലുവിളി

  ഒരേ സമയം രണ്ടു വെല്ലുവിളി

  പിന്നിട്ട മൂന്ന് വര്‍ഷങ്ങള്‍ ഖത്തര്‍ അതിജീവിച്ചത് ആരെയും ആശ്ചര്യപ്പെടുത്തുന്ന തരത്തിലാണ്. ആദ്യത്തില്‍ രണ്ടു പ്രതിസന്ധിയാണ് ഖത്തര്‍ പ്രധാനമായും പിന്നിട്ടത്. 2014-16 വര്‍ഷങ്ങളില്‍ ഹൈഡ്രോകാര്‍ബണ്‍ വിലയില്‍ വന്‍ കുറവ് വന്നാതായിരുന്നു ഒരു പ്രതിസന്ധി. ഇതില്‍ നിന്ന് മറികടന്ന് വരവെയാണ് 2017 ജൂണില്‍ സൗദി സഖ്യം ഉപരോധം പ്രഖ്യാപിച്ചത്.

  പ്രതിസന്ധി മറികടക്കവെ...

  പ്രതിസന്ധി മറികടക്കവെ...

  അമീര്‍ തമീം ബിന്‍ ഹമദ് അല്‍ത്താനിയുടെയും മറ്റു നേതാക്കളുടെയും നേതൃത്വത്തില്‍ ഖത്തര്‍ പ്രതിസന്ധി അതിജീവിക്കുകയായിരുന്നു. കടുത്ത പരിഷ്‌കാരങ്ങളിലൂടെ ഖത്തര്‍ ജിഡിപി വളര്‍ച്ചയില്‍ വന്‍ മുന്നേറ്റം നടത്തുകയും ചെയ്തു. ഇക്കാര്യം ഐഎംഎഫ് ശരിവച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം മറ്റു രാജ്യങ്ങളെ പോലെ കൊറോണ വൈറസ് പ്രതിസന്ധി ഖത്തറും നേരിടുന്നു.

  പ്രതിരോധം ശക്തമാക്കി

  പ്രതിരോധം ശക്തമാക്കി

  ഖത്തറിനെതിരെ സൗദി സഖ്യം ഉപരോധം പ്രഖ്യാപിച്ചിട്ട് മൂന്ന് വര്‍ഷം തികയുകയാണിപ്പോള്‍. ഉപരോധം പ്രഖ്യാപിച്ച 2017ല്‍ തന്നെയാണ് ഖത്തര്‍ വന്‍കിട കരാറുകളില്‍ വിവിധ രാജ്യങ്ങളുമായി ഒപ്പുവച്ചത്. പ്രതിരോധ രംഗം ശക്തിപ്പെടുത്തുകയായിരുന്നു ഖത്തറിന്റെ ആദ്യ കടമ്പ. പിന്നീട് തുടര്‍ച്ചയായി ഒട്ടേറെ കരാറുകളില്‍ ഖത്തര്‍ ഒപ്പുവച്ചു.

  വിമാനങ്ങളും കപ്പലുകളും

  വിമാനങ്ങളും കപ്പലുകളും

  2017 ജൂണ്‍ അവസാന വാരത്തില്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് അമേരിക്കയുമായി 1200 കോടി ഡോളറിന്റെ കരാറില്‍ ഖത്തര്‍ ഒപ്പുവച്ചു. ആഗസ്റ്റ് ഒന്നിന് ഇറ്റലിയില്‍ നിന്ന് ഏഴ് യുദ്ധക്കപ്പലുകള്‍ വാങ്ങാന്‍ ഖത്തര്‍ തീരുമാനിച്ചു. 590 കോടി ഡോളറിന്റെ കരാറായിരുന്നു ഇത്. 2018 മാര്‍ച്ചില്‍ യൂറോപ്യന്‍ എന്‍എച്ച്‌ഐ കര്‍സോര്‍ഷ്യത്തില്‍ നിന്ന് 28 സൈനിക ഹെലികോപ്റ്ററുകള്‍ വാങ്ങാനും ഖത്തര്‍ തീരുമാനിച്ചു.

  സൗദി ആശങ്കപ്പെടേണ്ടതില്ല

  സൗദി ആശങ്കപ്പെടേണ്ടതില്ല

  2019 ഫെബ്രുവരിയില്‍ ഫ്രാന്‍സ് ഖത്തറിന് റാഫേല്‍ യുദ്ധവിമാനങ്ങള്‍ നല്‍കി. റഷ്യയില്‍ നിന്ന് മിസൈല്‍ പ്രതിരോധ കവചമായ എസ് 400 വാങ്ങാന്‍ ഖത്തര്‍ ആലോചിക്കുന്നുണ്ട്. തങ്ങള്‍ സുരക്ഷ ശക്തമാക്കുന്നതില്‍ സൗദി ആശങ്കപ്പെടേണ്ടതില്ല എന്നാണ് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് സൗദിയുടെ പ്രതിഷേധത്തിന് മറുപടി നല്‍കിയത്.

  വാണിജ്യരംഗം ബലപ്പെടുത്തി

  വാണിജ്യരംഗം ബലപ്പെടുത്തി

  ഖത്തറിന്റെ കിഴക്കന്‍ തീരത്തെ ശാഹീന്‍ എണ്ണപ്പാടം വികസിപ്പിക്കാന്‍ ഖത്തര്‍ പെട്രോളിയവും ടോട്ടലും സംയുക്തമായി സംരഭം തുടങ്ങിയത് 2017 ജൂലൈയിലാണ്. ചരക്കുകള്‍ എത്തിക്കാന്‍ ഹമദ് തുറമുഖം കൂടുതല്‍ സൗകര്യപ്രദമാക്കി. ഇതിന് വേണ്ടി 740 കോടി ഡോളര്‍ ചെലവിട്ട് പദ്ധതികള്‍ ആസൂത്രണം ചെയ്തു.

  ഖത്തര്‍, തുര്‍ക്കി, ഇറാന്‍

  ഖത്തര്‍, തുര്‍ക്കി, ഇറാന്‍

  2018 മാര്‍ച്ചില്‍ ഖത്തര്‍ പെട്രോളിയവും ജാപ്പനീസ് കമ്പനിയായ ചിയോഡ കോര്‍പറേഷനും ചേര്‍ന്ന് വാതക പാടം വികസിപ്പിക്കുന്ന കരാറില്‍ ഒപ്പുവച്ചു. ഭക്ഷ്യ പ്രതിസന്ധിയായിരുന്നു ഖത്തര്‍ നേരിട്ട മറ്റൊരു വെല്ലുവിളി. ഇതിന് ഖത്തറിനെ ആദ്യം സഹായിച്ചത് തുര്‍ക്കിയും ഇറാനുമായിരുന്നു. ഇന്ന് ഭക്ഷ്യമേഖലയില്‍ സ്വയം പര്യാപ്തത നേടിയിരിക്കുകയാണ് ഖത്തര്‍.

  പ്രതീക്ഷ നല്‍കിയ മല്‍സരം

  പ്രതീക്ഷ നല്‍കിയ മല്‍സരം

  കായിക രംഗത്തും ടൂറിസം മേഖലയിലും ഖത്തര്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു. 2022ല്‍ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം വരുന്നു. ഇത് ഖത്തറിന്റെ വളര്‍ച്ച അതിവേഗമാക്കുമെന്നാണ് കരുതുന്നത്. ഇതിനിടെയാണ് മറുഭാഗത്ത് ഐക്യശ്രമം പുരോഗമിക്കുന്നത്. അടുത്തിടെ ഖത്തറില്‍ നടന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സൗദിയും യുഎഇയും ബഹ്‌റൈനും പങ്കെടുത്തത് പ്രതീക്ഷ വര്‍ധിപ്പിച്ചിരുന്നു.

  വീണ്ടും സമധാന ശ്രമങ്ങള്‍

  വീണ്ടും സമധാന ശ്രമങ്ങള്‍

  ഫുട്‌ബോള്‍ ടൂര്‍മെന്റിന് ശേഷവും പ്രകടമായ സമാധാന നീക്കങ്ങള്‍ നടന്നിരുന്നില്ല. എന്നാല്‍ കുവൈത്തും ഒമാനും ചില നീക്കങ്ങള്‍ തുടങ്ങിയെന്നാണ് പുതിയ വിവരം. കുവൈത്ത് അമീറിന്റെ പ്രതിനിധി സൗദിയിലും ഖത്തറിലുമെത്തിയിരുന്നു. ഒമാന്റെ പ്രതിനിധിയും ഖത്തറിലെത്തി.

  ജിസിസി അധ്യക്ഷനും ശരിവച്ചു

  ജിസിസി അധ്യക്ഷനും ശരിവച്ചു

  ശൈഖ് സബാഹിന്റെ സന്ദേശവുമായി കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് അഹമ്മദ് നാസിര്‍ ആണ് കഴിഞ്ഞ മാസം റിയാദിലെത്തിയത്. അദ്ദേഹം സൗദി രാജാവ് സല്‍മാനെയും കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെയും കണ്ടു ചര്‍ച്ച നടത്തി. അമീറിന്റെ സന്ദേശം കൈമാറുകയും ചെയ്തു. കുവൈത്തും ഒമാനും സമാധാന ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് ജിസിസി സെക്രട്ടറി ജനറല്‍ നായിഫ് അല്‍ ഹജ്‌റഫ് അടുത്തിടെ സൂചിപ്പിച്ചിരുന്നു.

  ഇപ്പോള്‍ എത്തിനില്‍ക്കുന്നത്

  ഇപ്പോള്‍ എത്തിനില്‍ക്കുന്നത്

  കുവൈത്ത് മന്ത്രി ദോഹയിലുമെത്തിയിരുന്നു. അമീര്‍ തമീം ബിന്‍ ഹമദ് അല്‍ത്താനിയുമായി ചര്‍ച്ച നടത്തി. തൊട്ടുപിന്നാലെയാണ് ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് തന്റെ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലാവിയെ ദോഹയിലേക്ക് അയച്ചത്. ഗള്‍ഫിലെ എല്ലാ വിഷയങ്ങളും ചര്‍ച്ച നടത്തി എന്ന മാത്രമാണ് ഒമാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.

  മുസ്ലിങ്ങള്‍ക്ക് വേണ്ടി വാദിച്ചു; നേതാജിയുടെ ചെറുമകനെ ബിജെപി തെറിപ്പിച്ചു, അപ്രസക്തനെന്ന് പാര്‍ട്ടി

  മുനയൊടിഞ്ഞ് ചൈനയുടെ പോരാട്ടം; 'കറുത്ത മുഖമുള്ള ഡോക്ടര്‍' വിടവാങ്ങി, പ്രതിഷേധവുമായി ജനങ്ങള്‍

  English summary
  What happened in Qatar last three years: Now Kuwait and Oman resume mediation talks
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X