ഗള്‍ഫിനെ ഞെട്ടിച്ച് വീണ്ടും ഖത്തര്‍; വാങ്ങുന്നത് ഏഴ് യുദ്ധക്കപ്പലുകള്‍, ലക്ഷ്യം എന്ത്?
ദോഹ: ഗള്‍ഫ് പ്രതിസന്ധിക്ക് ഇപ്പോഴും അവസാനമായിട്ടില്ല. സൗദി സഖ്യ രാജ്യങ്ങള്‍ ഖത്തറിനോടുള്ള നിലപാടുകളില്‍ അയവ് വരുത്തുന്നുണ്ടെങ്കിലും ഒരു വിട്ടുവീഴ്ചയ്ക്കും തങ്ങള്‍ തയ്യാറല്ലെന്നാണ് ഖത്തര്‍ പറയുന്നത്.
അതിനിടെയാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വാര്‍ത്ത പുറത്ത് വരുന്നത്. സൈനിക ശക്തി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഏഴ് പടക്കപ്പലുകള്‍ ഖത്തര്‍ പുതിയതായി വാങ്ങാന്‍ പോവുകയാണ്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ സൗദി സഖ്യരാജ്യങ്ങള്‍ക്ക് അത്ര സുഖം പകരുന്ന വാര്‍ത്തയല്ല ഇത്. ഇറ്റലിയില്‍ നിന്നാണ് ഖത്തര്‍ യുദ്ധക്കപ്പലുകള്‍ വാങ്ങുന്നത്.

മൂന്ന് ഭാഗവും കടല്‍
മൂന്ന് ഭാഗവും കടലിനാല്‍ ചുറ്റപ്പെട്ട ഗള്‍ഫ് രാജ്യമാണ് ഖത്തര്‍. ഒരേയൊരു കര അതിര്‍ത്തി മാത്രമാണ് ഖത്തറിനുള്ളത്. അതാണെങ്കില്‍ സൗദി കൊട്ടിയടച്ചിരിക്കുകയാണ് ഇപ്പോള്‍.

ഏഴ് യുദ്ധക്കപ്പലുകള്‍
ഏഴ് യുദ്ധക്കപ്പലുകള്‍ ആണ് ഖത്തര്‍ പുതിയതായി വാങ്ങാന്‍ പോകുന്നത്. ഇറ്റലിയുമായി ഇക്കാര്യത്തില്‍ കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. ഒരു കുഞ്ഞു രാഷ്ട്രത്തെ സംബന്ധിച്ച് ഇത് വലിയൊരു ഡീല്‍ തന്നെയാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

600 കോടി ഡോളര്‍
5.9 ബില്യണ്‍ ഡോളറിന്റെ കരാറാണ് ഇറ്റലിയുമായി ഒപ്പിട്ടിരിക്കുന്നത് എന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ത്താനി വ്യക്തമാക്കി. ദോഹയില്‍ ഇറ്റാലിയന്‍ വിദേശകാര്യമന്ത്രിക്കൊപ്പം ആയിരുന്നു ഈ പ്രഖ്യാപനം.

കൂടുതല്‍ വിവരങ്ങള്‍
ഇറ്റലിയില്‍ നിന്ന് യുദ്ധക്കപ്പലുകള്‍ വാങ്ങുന്നു എന്നല്ലാതെ മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ ഇതുവരെ പുറത്ത് വന്നിട്ടില്ല. പെട്ടെന്ന് ഇത്തരം ഒരു നീക്കം നടത്താനുള്ള കാരണവും വ്യക്തമല്ല.

വിലക്ക് വന്നപ്പോള്‍
സൗദി സഖ്യരാജ്യങ്ങള്‍ വിലക്കിയപ്പോള്‍ മേഖലയില്‍ ഒറ്റപ്പെട്ട അവസ്ഥയില്‍ ആയിരുന്നു ഖത്തര്‍. എന്നാല്‍ പതിയെ പതിയെ പല ലോകരാജ്യങ്ങളും ഖത്തറിനെ പിന്തുണയ്ക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

ഏറ്റവും വലിയ സൈനിക താവളം
പശ്ചിമേഷ്യയില്‍ അമേരിക്കയിലെ ഏറ്റവും വലിയ വ്യോമ താവളം ഖത്തറില്‍ ആയിരുന്നു. ഗള്‍ഫ് പ്രതിസന്ധിയുടെ തുടക്കത്തില്‍ അമേരിക്ക ഖത്തറിന് എതിരായിരുന്നെങ്കിലും അല്‍ ഉദെയ്ദ് വ്യോമ താവളത്തിന്റെ കാര്യത്തില്‍ പ്രതികൂല നിലപാടുകള്‍ ഒന്നും സ്വീകരിച്ചിരുന്നില്ല.

ഖത്തര്‍ മറികടന്നു?
വിലക്ക് നേരിട്ട ആദ്യ ദിവസങ്ങളില്‍ ഖത്തര്‍ നേരിയെ പ്രതിസന്ധികളില്‍ ആയിരുന്നു. ഓഹരി വിപണിയിലും അത് പ്രതിഫലിച്ചിരുന്നു. എന്നാല്‍ പിന്നീട് ഖത്തര്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

നിലപാടുകളില്‍ മാറ്റമില്ല
ഇറാനുമായുള്ള ബന്ധം ഉപേക്ഷിക്കണം, അല്‍ ജസീറ ന്യൂസ് ചാനല്‍ അടച്ചുപൂട്ടണം തുടങ്ങിയ ആവശ്യങ്ങളായിരുന്നു സൗദി സഖ്യം ഖത്തറിനോട് ഉന്നയിച്ചിരുന്നത്. എന്നാല്‍ തങ്ങളുടെ നിലപാടുകളില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്നാണ് ഖത്തര്‍ വ്യക്തമാക്കിയിട്ടുള്ളത്.

എഴുനൂറ് പേര് മാത്രം
സൈനികരുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഖത്തര്‍ വളരെ പിറകിലാണ് എന്ന് പറയാം. ഖത്തറിന്റെ നാവിക സേനയില്‍ ആകെയുള്ളത് 700 പേരാണ് ഉള്ളത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

അതുകൊണ്ട് തന്നെ
ഇക്കാരണം കൊണ്ട് തന്നെയാണ് പുതിയ ഏഴ് യുദ്ധക്കപ്പലുകള്‍ വാങ്ങുന്നത് സംബന്ധിച്ച് പലരിലും സംശയം ജനിക്കുന്നത്. എന്നാല്‍ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹാരം യുദ്ധമല്ലെന്ന് ഖത്തറും സൗദ സഖ്യരാജ്യങ്ങളും നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
-
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി












Click it and Unblock the Notifications