കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫിനെ ഞെട്ടിച്ച് വീണ്ടും ഖത്തര്‍; വാങ്ങുന്നത് ഏഴ് യുദ്ധക്കപ്പലുകള്‍, ലക്ഷ്യം എന്ത്?

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ദോഹ: ഗള്‍ഫ് പ്രതിസന്ധിക്ക് ഇപ്പോഴും അവസാനമായിട്ടില്ല. സൗദി സഖ്യ രാജ്യങ്ങള്‍ ഖത്തറിനോടുള്ള നിലപാടുകളില്‍ അയവ് വരുത്തുന്നുണ്ടെങ്കിലും ഒരു വിട്ടുവീഴ്ചയ്ക്കും തങ്ങള്‍ തയ്യാറല്ലെന്നാണ് ഖത്തര്‍ പറയുന്നത്.

അതിനിടെയാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വാര്‍ത്ത പുറത്ത് വരുന്നത്. സൈനിക ശക്തി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഏഴ് പടക്കപ്പലുകള്‍ ഖത്തര്‍ പുതിയതായി വാങ്ങാന്‍ പോവുകയാണ്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ സൗദി സഖ്യരാജ്യങ്ങള്‍ക്ക് അത്ര സുഖം പകരുന്ന വാര്‍ത്തയല്ല ഇത്. ഇറ്റലിയില്‍ നിന്നാണ് ഖത്തര്‍ യുദ്ധക്കപ്പലുകള്‍ വാങ്ങുന്നത്.

മൂന്ന് ഭാഗവും കടല്‍

മൂന്ന് ഭാഗവും കടല്‍

മൂന്ന് ഭാഗവും കടലിനാല്‍ ചുറ്റപ്പെട്ട ഗള്‍ഫ് രാജ്യമാണ് ഖത്തര്‍. ഒരേയൊരു കര അതിര്‍ത്തി മാത്രമാണ് ഖത്തറിനുള്ളത്. അതാണെങ്കില്‍ സൗദി കൊട്ടിയടച്ചിരിക്കുകയാണ് ഇപ്പോള്‍.

ഏഴ് യുദ്ധക്കപ്പലുകള്‍

ഏഴ് യുദ്ധക്കപ്പലുകള്‍

ഏഴ് യുദ്ധക്കപ്പലുകള്‍ ആണ് ഖത്തര്‍ പുതിയതായി വാങ്ങാന്‍ പോകുന്നത്. ഇറ്റലിയുമായി ഇക്കാര്യത്തില്‍ കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. ഒരു കുഞ്ഞു രാഷ്ട്രത്തെ സംബന്ധിച്ച് ഇത് വലിയൊരു ഡീല്‍ തന്നെയാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

600 കോടി ഡോളര്‍

600 കോടി ഡോളര്‍

5.9 ബില്യണ്‍ ഡോളറിന്റെ കരാറാണ് ഇറ്റലിയുമായി ഒപ്പിട്ടിരിക്കുന്നത് എന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ത്താനി വ്യക്തമാക്കി. ദോഹയില്‍ ഇറ്റാലിയന്‍ വിദേശകാര്യമന്ത്രിക്കൊപ്പം ആയിരുന്നു ഈ പ്രഖ്യാപനം.

കൂടുതല്‍ വിവരങ്ങള്‍

കൂടുതല്‍ വിവരങ്ങള്‍

ഇറ്റലിയില്‍ നിന്ന് യുദ്ധക്കപ്പലുകള്‍ വാങ്ങുന്നു എന്നല്ലാതെ മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ ഇതുവരെ പുറത്ത് വന്നിട്ടില്ല. പെട്ടെന്ന് ഇത്തരം ഒരു നീക്കം നടത്താനുള്ള കാരണവും വ്യക്തമല്ല.

വിലക്ക് വന്നപ്പോള്‍

വിലക്ക് വന്നപ്പോള്‍

സൗദി സഖ്യരാജ്യങ്ങള്‍ വിലക്കിയപ്പോള്‍ മേഖലയില്‍ ഒറ്റപ്പെട്ട അവസ്ഥയില്‍ ആയിരുന്നു ഖത്തര്‍. എന്നാല്‍ പതിയെ പതിയെ പല ലോകരാജ്യങ്ങളും ഖത്തറിനെ പിന്തുണയ്ക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

ഏറ്റവും വലിയ സൈനിക താവളം

ഏറ്റവും വലിയ സൈനിക താവളം

പശ്ചിമേഷ്യയില്‍ അമേരിക്കയിലെ ഏറ്റവും വലിയ വ്യോമ താവളം ഖത്തറില്‍ ആയിരുന്നു. ഗള്‍ഫ് പ്രതിസന്ധിയുടെ തുടക്കത്തില്‍ അമേരിക്ക ഖത്തറിന് എതിരായിരുന്നെങ്കിലും അല്‍ ഉദെയ്ദ് വ്യോമ താവളത്തിന്റെ കാര്യത്തില്‍ പ്രതികൂല നിലപാടുകള്‍ ഒന്നും സ്വീകരിച്ചിരുന്നില്ല.

ഖത്തര്‍ മറികടന്നു?

ഖത്തര്‍ മറികടന്നു?

വിലക്ക് നേരിട്ട ആദ്യ ദിവസങ്ങളില്‍ ഖത്തര്‍ നേരിയെ പ്രതിസന്ധികളില്‍ ആയിരുന്നു. ഓഹരി വിപണിയിലും അത് പ്രതിഫലിച്ചിരുന്നു. എന്നാല്‍ പിന്നീട് ഖത്തര്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

നിലപാടുകളില്‍ മാറ്റമില്ല

നിലപാടുകളില്‍ മാറ്റമില്ല

ഇറാനുമായുള്ള ബന്ധം ഉപേക്ഷിക്കണം, അല്‍ ജസീറ ന്യൂസ് ചാനല്‍ അടച്ചുപൂട്ടണം തുടങ്ങിയ ആവശ്യങ്ങളായിരുന്നു സൗദി സഖ്യം ഖത്തറിനോട് ഉന്നയിച്ചിരുന്നത്. എന്നാല്‍ തങ്ങളുടെ നിലപാടുകളില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്നാണ് ഖത്തര്‍ വ്യക്തമാക്കിയിട്ടുള്ളത്.

എഴുനൂറ് പേര്‍ മാത്രം

എഴുനൂറ് പേര്‍ മാത്രം

സൈനികരുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഖത്തര്‍ വളരെ പിറകിലാണ് എന്ന് പറയാം. ഖത്തറിന്റെ നാവിക സേനയില്‍ ആകെയുള്ളത് 700 പേരാണ് ഉള്ളത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

അതുകൊണ്ട് തന്നെ

അതുകൊണ്ട് തന്നെ

ഇക്കാരണം കൊണ്ട് തന്നെയാണ് പുതിയ ഏഴ് യുദ്ധക്കപ്പലുകള്‍ വാങ്ങുന്നത് സംബന്ധിച്ച് പലരിലും സംശയം ജനിക്കുന്നത്. എന്നാല്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹാരം യുദ്ധമല്ലെന്ന് ഖത്തറും സൗദ സഖ്യരാജ്യങ്ങളും നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.

English summary
Qatar on Wednesday signed a 5 billion euro ($5.9 billion) deal to purchase seven naval vessels from Italy, a reminder of the small Gulf state's purchasing power despite a blockade from neighboring countries.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X