കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയുടെ പ്രതിഷേധം തള്ളി റഷ്യ; ഖത്തറിന് അത്യാധുനിക എസ്-400!! പിന്നില്‍ ആരാണെന്നറിയാം

Google Oneindia Malayalam News

റിയാദ്/ദോഹ/മോസ്‌കോ: ഖത്തറും റഷ്യയും തമ്മിലുള്ള പ്രതിരോധ ഇടപാട് ഗള്‍ഫ് മേഖലയില്‍ ആശങ്ക പരത്തുന്നു. റഷ്യയുടെ എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം ഖത്തറിന് കൈമാറാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയുണ്ടാക്കിയിരുന്നു. കൈമാറിയാല്‍ സൈനിക നടപടി സ്വീകരിക്കുമെന്നാണ് സൗദി അറേബ്യയുടെ ഭീഷണിയെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പശ്ചാത്തലത്തില്‍ റഷ്യന്‍ ഭരണകൂടം വിഷയത്തില്‍ വീണ്ടും നിലപാട് വ്യക്തമാക്കി രംഗത്തെത്തി. ഖത്തറിന് ആയുധം കൈമാറാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറില്ലെന്നാണ് റഷ്യയുടെ നിലപാട്. ഇനി ഗള്‍ഫില്‍ എന്തു സംഭവിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. സൗദി അറേബ്യയുടെ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നാണ് ഫ്രഞ്ച് പത്രമായ ലി മോണ്ടിയുടെ റിപ്പോര്‍ട്ട്. ഗള്‍ഫില്‍ യുദ്ധ ഭീതി പരത്തുന്നതാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിലെ വിവരങ്ങളും റഷ്യയും പ്രതികരണവും ഇങ്ങനെ....

 മിസൈല്‍ പ്രതിരോധം

മിസൈല്‍ പ്രതിരോധം

റഷ്യയുടെ അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമാണ് എസ്-400. ഖത്തര്‍ ഈ പ്രതിരോധ സംവധാനം വാങ്ങാന്‍ തീരുമാനിച്ചു. റഷ്യയുമായി കരാറുണ്ടാക്കുകയും ചെയ്തു. ഖത്തര്‍ സൗദി അതിര്‍ത്തിയില്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈപശ്ചാത്തലത്തിലാണ് സൗദി മുന്നറിയിപ്പുമായി രംഗത്തുവന്നത്.

ഫ്രഞ്ച് പ്രസിഡന്റിനെ ബന്ധപ്പെട്ടു

ഫ്രഞ്ച് പ്രസിഡന്റിനെ ബന്ധപ്പെട്ടു

ഖത്തറിന്റെ സുരക്ഷ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്-400 വാങ്ങാന്‍ തീരുമാനിച്ചത്. ഖത്തറിനെ ലക്ഷ്യമാക്കി വരുന്ന മിസൈലുകള്‍ പ്രതിരോധിക്കാനാണ് ഈ സംവിധാനം. മേഖലയില്‍ ഭിന്നത രൂക്ഷമായ പശ്ചാത്തലത്തിലാണ് ഖത്തര്‍ സുരക്ഷ ശക്തമാക്കുന്നത്. എന്നാല്‍ ഇതിനെതിരെ സൗദി രാജാവ് ഫ്രഞ്ച് പ്രസിഡന്റിനെ ബന്ധപ്പെട്ടുവെന്നാണ് വാര്‍ത്ത.

സൗദി രാജാവിന്റെ കത്ത്

സൗദി രാജാവിന്റെ കത്ത്

ഫ്രഞ്ച് പത്രമായ ലി മോന്താണ് വാര്‍ത്ത പുറത്തുവിട്ടത്. സൗദി രാജാവ് സല്‍മാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് കത്തയച്ചുവത്രെ. ഖത്തറിന് എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം ലഭിക്കുന്നത് തടയണമെന്ന് ആവശ്യപ്പെടുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. വില്‍പ്പന തടയാന്‍ റഷ്യയുടെയും ഖത്തറിന്റെയും മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് ആവശ്യം.

സൗദിയുടെ സുരക്ഷയ്ക്ക് ഭീഷണി

സൗദിയുടെ സുരക്ഷയ്ക്ക് ഭീഷണി

ഖത്തര്‍ എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം കൈവശപ്പെടുത്തുന്നത് സൗദിയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് രാജാവ് പറഞ്ഞുവെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ എന്ത് സമ്മര്‍ദ്ദമുണ്ടായാലും പിന്‍മാറില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് റഷ്യ. റഷ്യയുടെ പ്രതികരണം ഇങ്ങനെ...

റഷ്യയുടെ പ്രതികരണം

റഷ്യയുടെ പ്രതികരണം

ഖത്തറിന് മിസൈല്‍ പ്രതിരോധ സംവിധാനം കൈമാറുന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് റഷ്യ വ്യക്തമാക്കി. റഷ്യന്‍ പാര്‍ലമെന്റിന്റെ പ്രതിരോധ-സുരക്ഷാ കാര്യങ്ങള്‍ക്കുള്ള സമിതിയുടെ ഉപാധ്യക്ഷനും എംപിയുമായ അലക്‌സി കോണ്‍ട്രത്യേവ് ആണ് നിലപാട് അറിയിച്ചത്. റഷ്യ തങ്ങളുടെ മാത്രം താല്‍പ്പര്യങ്ങളേ പരിഗണിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.

കോടികളുടെ സമ്പാദ്യം

കോടികളുടെ സമ്പാദ്യം

ആയുധ വില്‍പ്പനയിലൂടെ കോടികളുടെ സമ്പാദ്യമാണ് തങ്ങള്‍ ലക്ഷ്യമിടുന്നത്. റഷ്യയുടെ സാമ്പത്തിക സുസ്ഥിരതയാണ് തങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനം. മറ്റു രാജ്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ല. സൗദിയുടെ താല്‍പ്പര്യം മനസിലാകും. സൗദി മാത്രമല്ല അമേരിക്കയും സമ്മര്‍ദ്ദം ശക്തമാക്കുന്നുണ്ട്. അമേരിക്കയുടെ ആയുധ വിപണി നഷ്ടമാകുമോ എന്നാണ് അവരുടെ ഭയമെന്നും കോണ്‍ട്രത്യേവ് പറഞ്ഞു.

ഗള്‍ഫില്‍ കാണാത്ത കവചം

ഗള്‍ഫില്‍ കാണാത്ത കവചം

ഖത്തറിന് എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം കൈമാറുന്ന ചര്‍ച്ച ഏറെ നാളായി നടക്കുന്നു. കഴിഞ്ഞ ജനുവരിയില്‍ ഖത്തറിലെ റഷ്യന്‍ അംബാസഡര്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ഗള്‍ഫില്‍ അധികമായി ഇറക്കിയിട്ടില്ലാത്ത പ്രതിരോധ സംവിധാനമാണിത്. സൗദിയുടെ പക്കലുള്ളത് അമേരിക്കയില്‍ നിന്നിറക്കിയതാണ്.

ഖത്തര്‍ റഷ്യ ബന്ധം ദൃഢമാകുന്നു

ഖത്തര്‍ റഷ്യ ബന്ധം ദൃഢമാകുന്നു

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് റഷ്യയും ഖത്തറും തമ്മില്‍ ആയുധ കരാറുണ്ടാക്കിയത്. സൈനിക-സാങ്കേതിക രംഗത്തെ സഹകരണത്തിനാണ് ആദ്യം ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ കരാര്‍. എന്നാല്‍ പിന്നീട് ആയുധ കൈമാറ്റത്തിലേക്കും എത്തുകയായിരുന്നു. റഷ്യന്‍ ആയുധങ്ങള്‍ കൂടുതലാണ് ഗള്‍ഫ് രാജ്യങ്ങളിലെത്തുന്നതില്‍ അമേരിക്കക്കും ആശങ്കയുണ്ട്.

അമേരിക്കയുടെ ആയുധ വിപണി

അമേരിക്കയുടെ ആയുധ വിപണി

അമേരിക്കയുടെ പ്രധാന ആയുധ വിപണിയാണ് ഗള്‍ഫ് മേഖല. ഗള്‍ഫ് രാജ്യങ്ങളിലെല്ലാം വാങ്ങുന്നത് പ്രധാമായും അമേരിക്കയുടെ ആയുധങ്ങളാണ്. ഗള്‍ഫില്‍ ഖത്തറുമായി ഭിന്നത രൂക്ഷമായ ശേഷം അമേരിക്കയുടെ ആയുധങ്ങള്‍ ഗള്‍ഫിലേക്ക് കൂടുതലായി എത്തുന്നുണ്ട്. റഷ്യയുടെ വരവ് അമേരിക്കക്ക് തിരിച്ചടിയാണ്. ഈ സാഹചര്യത്തിലാണ് അമേരിക്കയും സൗദിയും ഫ്രാന്‍സ് വഴി സമ്മര്‍ദ്ദം ശക്തമാക്കിയത്.

ചുട്ടമറുപടി നല്‍കി

ചുട്ടമറുപടി നല്‍കി

ഖത്തറുമായി ഗള്‍ഫ് രാജ്യങ്ങള്‍ ഭിന്നത രൂക്ഷമായത് കഴിഞ്ഞ വര്‍ഷമാണ്. കഴിഞ്ഞ ജൂണിലാണ് ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. എന്നാല്‍ ഒരു വര്‍ഷം തികയുമ്പോള്‍ സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങി ഉപരോധം പ്രഖ്യാപിച്ച നാല് രാജ്യങ്ങളുടെയും ഉല്‍പ്പന്നങ്ങള്‍ക്ക് ഖത്തര്‍ നിരോധനം പ്രഖ്യാപിച്ചാണ് തിരിച്ചടിച്ചത്. ഇതോടെ അന്തരീക്ഷം വഷളായിരിക്കെയാണ് മിസൈല്‍ പ്രതിരോധ കൈമാറ്റ വാര്‍ത്തപുറത്തുവന്നത്.

നിരീക്ഷണം ശക്തമാകും

നിരീക്ഷണം ശക്തമാകും

ഉപരോധം പ്രഖ്യാപിച്ച ശേഷം ഐക്യത്തിന്റെ നിരവധി ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് സൈനിക ശക്തി വര്‍ധിപ്പിക്കാനും സുരക്ഷ ശക്തമാക്കാനും ഖത്തര്‍ തീരുമാനിച്ചത്. ഖത്തറിന്റെ നീക്കം ആശങ്കയോടെയാണ് മറ്റു രാജ്യങ്ങള്‍ കാണുന്നത്. അതിനിടെയാണ് മിസൈലുകളില്‍ നിന്ന് രക്ഷ നേടാനുള്ള സംവിധാനം ഖത്തര്‍ റഷ്യയില്‍ നിന്ന് വാങ്ങുന്നത്. അതിര്‍ത്തിയില്‍ ഇനി നിരീക്ഷണം കൂടുതല്‍ ശക്തമാകും.

കെവിന്റെത് ദുരഭിമാനക്കൊല തന്നെ; ഇല്ലാതാക്കാന്‍ രണ്ടു കാരണങ്ങളെന്ന് നീനു!! നീനുവിന്റെ മൊഴി പുറത്ത്കെവിന്റെത് ദുരഭിമാനക്കൊല തന്നെ; ഇല്ലാതാക്കാന്‍ രണ്ടു കാരണങ്ങളെന്ന് നീനു!! നീനുവിന്റെ മൊഴി പുറത്ത്

English summary
Qatar Crisis: Russia 'to supply S-400 system to Qatar' despite Saudi position
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X