കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിനെ ശരിവച്ച് അന്താരാഷ്ട്ര കോടതി; യുഎഇക്ക് തിരിച്ചടി, ഖത്തറുകാര്‍ക്ക് സൗകര്യം നല്‍കണമെന്ന് വിധി

Google Oneindia Malayalam News

ഹേഗ്/ദോഹ: ഖത്തറിനെതിരെ സൗദിയും സഖ്യരാജ്യങ്ങളും ഉപരോധം തുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിട്ടു. ഉപരോധം ചുമത്തിയ ശേഷം ഖത്തര്‍ പൗരന്‍മാര്‍ കടുത്ത പ്രതിസന്ധിയാണ് നേരിട്ടത്. യാത്രാ നിരോധനം ഏര്‍പ്പെടുത്തിയതോടെ പലരുടെയും കുടുംബങ്ങള്‍ മറ്റു ജിസിസി രാജ്യങ്ങളില്‍ ഒറ്റപ്പെട്ടു. നേരിട്ട് തിരിച്ചുവരാന്‍ സാധിച്ചില്ല.

പലരുടെയും കുടുംബങ്ങള്‍ ഇപ്പോഴും ആവശ്യാനുസരണം കാണാന്‍ സാധിക്കാതെ കഴിയുന്നു. ചരക്കുകടത്തിന് തടസം നേരിട്ടു. സൗദി സഖ്യരാജ്യങ്ങള്‍ക്കെതിരെ, പ്രധാനമായും യുഎഇക്കെതിരെ ഖത്തര്‍ ഈ വിഷയത്തില്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരുന്നു. കോടതിയുടെ വിധി വന്നു. ഖത്തറിന്റെ ആരോപണങ്ങള്‍ ശരിവച്ചാണ് വിധി. വിവരങ്ങള്‍ ഇങ്ങനെ....

വംശീയ വിവേചനം

വംശീയ വിവേചനം

ഖത്തറിനെതിരെ സ്വീകരിച്ച നടപടികള്‍ വംശീയ വിവേചനത്തിന് തുല്യമാണെന്ന കോടതി വിധിച്ചു. ഖത്തര്‍ പൗരന്‍മാര്‍ ആണെന്ന ഒറ്റക്കാരണത്താലാണ് ഇവര്‍ വിവേചനം നേരിട്ടത്. അവകാശ ലംഘനമാണിതെന്ന് കോടതി വിലയിരുത്തി. ഇടക്കാല ഉത്തരവാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

ഖത്തറിന്റെ വാദം

ഖത്തറിന്റെ വാദം

2017 ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരെ സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഉപരോധം പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചാണ് നാല് രാജ്യങ്ങള്‍ തങ്ങള്‍ക്കെതിരെ നടപടിയെടുത്തത് എന്നായിരുന്നു ഖത്തറിന്റെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഖത്തര്‍ കഴിഞ്ഞമാസം അന്താരാഷ്ട്ര കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.

 എല്ലാം നഷ്ടപ്പെടുത്തി

എല്ലാം നഷ്ടപ്പെടുത്തി

ഖത്തറിലുള്ള ഒട്ടേറെ പേരുടെ കുടുംബങ്ങള്‍ യുഎഇയിലാണ്. ഇവരുടെ സ്വത്തുക്കളും യുഎഇയിലുണ്ട്. എല്ലാം ഒഴിവാക്കി ഒരു സുപ്രഭാതത്തില്‍ ഖത്തറിലേക്ക് പോരേണ്ടി വന്നു. വ്യോമ, നാവിക ഗതാഗതം നിരോധിച്ചതു വഴി മറ്റു രാജ്യങ്ങള്‍ വഴിയാണ് ഇവര്‍ ഖത്തറിലേക്ക് എത്തിയത്. ഇക്കാര്യം ഖത്തര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 ദേശത്തിന്റെ പേരില്‍

ദേശത്തിന്റെ പേരില്‍

ദേശത്തിന്റെ പേരില്‍ വിവേചനം പാടില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങളിലുണ്ട്. ഇതിന്റെ ലംഘനമാണ് നടന്നതെന്ന് ഖത്തര്‍ ചൂണ്ടിക്കാട്ടുന്നു. സൗദിയും ബഹ്‌റൈനും ഈജിപ്തും ബന്ധപ്പെട്ട യുഎന്‍ കരാറില്‍ ഒപ്പുവച്ചിട്ടില്ല. അതുകൊണ്ടാണ് അവര്‍ക്കെതിരെ ഖത്തര്‍ പരാതി നല്‍കാതിരുന്നത്. യുഎഇ ഒപ്പുവച്ചിട്ടുണ്ട്.

 ഐക്യപ്പെടാന്‍ അവസരം

ഐക്യപ്പെടാന്‍ അവസരം

ഒറ്റപ്പെട്ടുപോയ കുടുംബങ്ങള്‍ക്ക് ഐക്യപ്പെടാന്‍ അവസരം ഒരുക്കണമെന്ന് ഹേഗിലെ കോടതി വിധിച്ചു. യുഎഇയില്‍ പഠിക്കുന്ന ഖത്തരി കുട്ടികള്‍ക്ക് പഠനം പൂര്‍ത്തീകരിക്കാന്‍ അവസരം നല്‍കണമെന്നും കോടതി വ്യക്തമാക്കി. അല്ലെങ്കില്‍ പര്യാപ്തമായ രീതിയില്‍ മറ്റു സൗകര്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ഒരുക്കണമെന്നും കോടതി വിധിയില്‍ പറയുന്നു.

 തിരിച്ചുവരാന്‍ സാധിക്കുമോ

തിരിച്ചുവരാന്‍ സാധിക്കുമോ

യുഎഇയിലെ നിയമപരമായ കാര്യങ്ങള്‍ അനുവദിച്ചുകിട്ടുവാന്‍ ഖത്തരികള്‍ക്ക് അനുമതി നല്‍കണം. ഒട്ടേറെ ഖത്തറുകാര്‍ യുഎഇയില്‍ താമസിച്ചിരുന്നു. അവരെ നിര്‍ബന്ധപൂര്‍വം രാജ്യത്തിന് പുറത്താക്കുകയാണ് ചെയ്തത്. തിരിച്ചുവരാന്‍ സാധിക്കുമെന്ന യാതൊരു ഉറപ്പും നല്‍കാതെയാണ് പുറത്താക്കിയതെന്നും കോടതി വിലയിരുത്തി.

 ഖത്തറിന്റെ പ്രതികരണം

ഖത്തറിന്റെ പ്രതികരണം

വിധിയെ ഖത്തര്‍ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം ഇനിയും തുടരുമെന്നും വക്താവ് ലുല്‍വ അല്‍ ഖാതിര്‍ പറഞ്ഞു. ഖത്തറിനോട് യാതൊരു ദയയും ഉപരോധം ചുമത്തിയ രാജ്യങ്ങള്‍ കാണിച്ചില്ല എന്നും അവര്‍ക്കുള്ള ശക്തമായ സന്ദേശമാണ് വിധിയെന്നും അല്‍ ഖാതിര്‍ കൂട്ടിച്ചേര്‍ത്തു.

യുഎഇ നടപ്പാക്കുമോ

യുഎഇ നടപ്പാക്കുമോ

രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ തീര്‍ക്കാനുള്ള അന്താരാഷ്ട്ര വേദിയാണ് യുഎന്‍ കോടതി. ഖത്തറിന് അനുകലമായ വിധിയാണ് വന്നിരിക്കുന്നത്. ഉപരോധത്തിന്റെ നിയമസാധുതയെ ആണ് വിധി ചോദ്യം ചെയ്യുന്നത്. കോടതി വിധി യുഎഇ ഇനി നടപ്പാക്കുമോ എന്ന ചോദ്യമാണ് ബാക്കിയാകുന്നത്. നടപ്പാക്കിയില്ലെങ്കില്‍ എന്ത് സംഭവിക്കും.

ഖത്തറിന് മുന്നിലുള്ള വഴി

ഖത്തറിന് മുന്നിലുള്ള വഴി

ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയെ ഖത്തറിന് സമീപിക്കാം. യുഎഇ കോടതി വിധി പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടാം. യുഎന്‍ കോടതി വിധി നടപ്പാക്കിയില്ലെങ്കില്‍ അത് തിരിച്ചടിയാകും. അന്താരാഷ്ട്ര തലത്തില്‍ യുഎഇക്കെതിരെ നയതന്ത്ര സമ്മര്‍ദ്ദത്തിന് ഇത് കാരണമാകും. ഖത്തറിന്റെ അഭിപ്രായത്തില്‍ ഉപരോധം 13000 പൗരന്‍മാരെ ബാധിച്ചുവെന്നാണ്.

 ഖത്തര്‍ നീങ്ങിയത് ഇങ്ങനെ

ഖത്തര്‍ നീങ്ങിയത് ഇങ്ങനെ

തങ്ങളുടെ 13000 പൗരന്‍മാരെ ഉപരോധം നേരിട്ട് ബാധിച്ചു. മനുഷ്യാവകാശം ഹനിച്ചതുമായി ബന്ധപ്പെട്ട് 4015 പരാതികള്‍ ലഭിച്ചിരുന്നു. 646 പേരാണ് കുടുംബങ്ങള്‍ വേര്‍പ്പെട്ടുപോയി എന്ന പരാതി സമര്‍പ്പിച്ചതെന്നും ഖത്തര്‍ ദേശീയ മനുഷ്യാവകാശ സമിതി പറയുന്നു. ഈ പരാതികളെല്ലാം കണക്കിലെടുത്താണ് ഐക്യരാഷ്ട്ര സഭാ വേദിയില്‍ ഖത്തര്‍ ഹര്‍ജി സമര്‍പ്പിച്ചത്.

നിബന്ധനകള്‍ ഇങ്ങനെ

നിബന്ധനകള്‍ ഇങ്ങനെ

ഖത്തര്‍ ഭീകരവാദികളെ സഹായിക്കുന്നു, ഇറാനുമായി അടുത്ത ബന്ധമുണ്ടാക്കുന്നു, ജിസിസി രാജ്യങ്ങളില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നു തുടങ്ങി ഒട്ടേറെ ആരോപണങ്ങളാണ് ഉപരോധ രാജ്യങ്ങള്‍ ഉന്നയിച്ചിരുന്നത്. എല്ലാ ആരോപണങ്ങളും ഖത്തര്‍ നിഷേധിച്ചിരുന്നു. ഉപരോധം പിന്‍വലിക്കണമെങ്കില്‍ അല്‍ജസീറ അടച്ചുപൂട്ടണമെന്നതുള്‍പ്പെടെയുള്ള 13 നിബന്ധനകള്‍ സൗദി സഖ്യം മുന്നോട്ട് വച്ചെങ്കിലും ഖത്തര്‍ തള്ളുകയായിരുന്നു.

കോണ്‍ഗ്രസ് മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി; പ്രമുഖ നേതാവ് ബിജെപിയിലേക്ക്!! യോഗി ഇഫക്ട്കോണ്‍ഗ്രസ് മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി; പ്രമുഖ നേതാവ് ബിജെപിയിലേക്ക്!! യോഗി ഇഫക്ട്

സൗദിയെ മറിച്ചിട്ട് ഇറാന്റെ വരവ്; ഇന്ത്യയെ വീഴ്ത്തി സാമ്പത്തിക തന്ത്രം!! കേന്ദ്രമന്ത്രി സമ്മതിച്ചുസൗദിയെ മറിച്ചിട്ട് ഇറാന്റെ വരവ്; ഇന്ത്യയെ വീഴ്ത്തി സാമ്പത്തിക തന്ത്രം!! കേന്ദ്രമന്ത്രി സമ്മതിച്ചു

English summary
Qatar Crisis: Top UN court rules UAE blockade violated Qataris' rights
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X