Get Updates
Get notified of breaking news, exclusive insights, and must-see stories!

Qatar crisis : ഖത്തറിനെ വിടില്ലെന്ന് സൗദിയും ബഹ്‌റൈനും; പ്രശ്‌നം രൂക്ഷമാകും, എന്തും സംഭവിക്കാം!!

കഴിയുന്ന എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും എന്നാല്‍ ദുഖകരമായ വാര്‍ത്തയാണ് വരാന്‍ പോകുന്നതെന്നും ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹ് പറഞ്ഞു.

റിയാദ്: ഖത്തറിന്റെ ഭീകരപ്രവര്‍ത്തനത്തിന് തെളിവായി പ്രത്യേക പട്ടിക പുറത്തിറക്കിയ സൗദി, ഖത്തറിനെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. പട്ടികയില്‍ ഉള്‍പ്പെടുത്തിയ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരേയാണ് നടപടി. ഇതിന്റെ ഭാഗമായി സ്‌കൂളുകളില്‍ നിന്നു പട്ടികയില്‍ പറയുന്ന വ്യക്തകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ നീക്കി.

യുഎഇയും ഖത്തറിനെതിരേ നടപടി ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബഹ്‌റൈന്‍ സാമ്പത്തിക നടപടികള്‍ തുടങ്ങി. ഖത്തര്‍ പ്രതിസന്ധി ഉടന്‍ അയയില്ല എന്ന സൂചനയാണ് ഇതില്‍ നിന്നു ലഭിക്കുന്നത്. സമാധാനത്തിന് വേണ്ടി ശ്രമിച്ചിരുന്ന കുവൈത്ത് അമീര്‍ നിരാശയോടെയാണ് സംഭവത്തില്‍ പ്രതികരിച്ചത്.

ഖറദാവിയുടെ പുസ്തകങ്ങള്‍

ഖറദാവിയുടെ പുസ്തകങ്ങള്‍

ഡോ.യൂസഫുല്‍ ഖറദാവിയുടെ പുസ്തകങ്ങള്‍ ഇനി സൗദിയിലെ സ്‌കൂളുകളില്‍ പഠിപ്പിക്കില്ല. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ പിന്‍വലിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വകുപ്പ് മന്ത്രി അഹ്മദ് അല്‍ ഈസ നിര്‍ദേശം നല്‍കി. ഖറദാവിയുടെ പേര് സൗദിയിറക്കിയ പട്ടികയിലുണ്ടായിരുന്നു.

59 പേരുടെ പട്ടിക

59 പേരുടെ പട്ടിക

59 പേരുടെ പട്ടികയാണ് കഴിഞ്ഞദിവസം സൗദിയും യുഎഇയും ബഹ്‌റൈനും ഈജിപ്തും ചേര്‍ന്ന് ഇറക്കിയത്. പട്ടികയില്‍ പേരുള്ള വ്യക്തിയുടെ പുസ്തകങ്ങള്‍ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നതും വയ്ക്കുന്നതും ഉചിതമല്ല എന്നതിനാലാണ് പുതിയ നിര്‍ദേശം നല്‍കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിച്ചു.

 കിങ് ഫൈസല്‍ അവാര്‍ഡ്

കിങ് ഫൈസല്‍ അവാര്‍ഡ്

എന്നാല്‍ ഖറദാവിക്ക് നല്‍കിയ കിങ് ഫൈസല്‍ അവാര്‍ഡ് തിരിച്ചുവാങ്ങില്ല. സ്‌കൂളുകളിലെയും സര്‍വകലാശാലകളിലെയും ലൈബ്രറികളിലും ഖറദാവിയുടെ പുസ്തകങ്ങള്‍ ഇനി കിട്ടില്ല. ഇനി പുതിയ പുസ്തകങ്ങള്‍ ലൈബ്രറികളില്‍ വയ്ക്കുമ്പോള്‍ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി വേണം.

ചിന്തയെ അപകടത്തിലാക്കും

ചിന്തയെ അപകടത്തിലാക്കും

വിദ്യാര്‍ഥികളുടെ ചിന്തയെ അപകടത്തിലാക്കുന്ന പുസ്തകങ്ങള്‍ ഇനി ലൈബ്രറിയില്‍ വയ്‌ക്കേണ്ടെന്നാണ് സൗദിയുടെ തീരുമാനം. 1994ലാണ് ഖറദാവിക്ക് കിങ് ഫൈസല്‍ അവാര്‍ഡ് നല്‍കിയത്. അതേസമയം, ഖത്തറിനെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് ബഹ്‌റൈന്‍ അറിയിച്ചു.

അക്കൗണ്ടുകള്‍ മരവിപ്പിക്കും

അക്കൗണ്ടുകള്‍ മരവിപ്പിക്കും

പട്ടികയില്‍ പേരുണ്ടായിരുന്ന സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബഹ്‌റൈന്‍ തീരുമാനിച്ചു. രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും ഭരണകൂടം ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി. സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്‌റൈന്‍ ആണ് ഉത്തരവിറക്കിയത്.

പണമിടപാട് നടക്കില്ല

പണമിടപാട് നടക്കില്ല

ഭീകരരായി പ്രഖ്യാപിച്ചവരുടെ അക്കൗണ്ടുകള്‍ കണ്ടുകെട്ടും. അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ബാങ്കുകള്‍ കേന്ദ്ര ബാങ്കിനെ അറിയിക്കണം. ഇവരുടെ അക്കൗണ്ടില്‍ നിന്നു ഇനി പണമിടപാട് നടക്കില്ല. ഖത്തറിനെ പ്രകോപിപ്പിക്കുന്ന നീക്കമാണിത്.

ഒളിച്ചോടുന്ന നയം

ഒളിച്ചോടുന്ന നയം

അതേസമയം, രാഷ്ട്രീയമായ പരിഹാരമാണ് ഗള്‍ഫ് പ്രതിസന്ധിയില്‍ വേണ്ടതെന്ന് യുഎഇ അഭിപ്രായപ്പെട്ടു. ഒളിച്ചോടുന്ന നയമാണ് ഖത്തര്‍ സ്വീകരിക്കുന്നത്. ഉപരോധത്തിലൂടെ മനുഷ്യാവകാശലംഘനം നടക്കുന്നുവെന്ന ഖത്തറിന്റെ ആരോപണം മുഖം രക്ഷിക്കാന്‍ വേണ്ടിയാണെന്നും യുഎഇ പ്രതികരിച്ചു.

അന്താരാഷ്ട്ര കോടതിയില്‍

അന്താരാഷ്ട്ര കോടതിയില്‍

ഖത്തറിനെതിരായ നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് കഴിഞ്ഞ ദിവസം ഖത്തര്‍ പ്രതികരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ അന്താരാഷ്ട്ര കോടതിയില്‍ സമര്‍പ്പിക്കുമെന്നും ഖത്തര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗള്‍ഫ് പ്രതിസന്ധി അന്താരാഷ്ട്ര കോടതിയിലേക്ക് നീങ്ങുമെന്ന സൂചനയാണ് ലഭിക്കുന്നത്.

എല്ലാം താളം തെറ്റി

എല്ലാം താളം തെറ്റി

അതിനിടെ, ഗള്‍ഫ് പ്രതിസന്ധി പുതിയ വഴിക്ക് നീങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പരിഹാര മാര്‍ഗങ്ങള്‍ എല്ലാം താളം തെറ്റി. ഇനി രക്ഷയില്ലെന്ന വാര്‍ത്തകളാണ് വരുന്നത്. സമാവായ നീക്കങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്ന കുവൈത്ത് അമീര്‍ തന്നെയാണ് ഇതുസംബന്ധിച്ച് പറഞ്ഞത്.

ദുഖകരമായ വാര്‍ത്ത

ദുഖകരമായ വാര്‍ത്ത

കഴിയുന്ന എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും എന്നാല്‍ ദുഖകരമായ വാര്‍ത്തയാണ് വരാന്‍ പോകുന്നതെന്നും ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹ് പറഞ്ഞു. ഖത്തറിനെതിരേ മൂന്ന് ജിസിസി രാജ്യങ്ങള്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് നടപടികള്‍ സ്വീകരിച്ചത്. മധ്യസ്ഥതയ്ക്ക് ആദ്യം എത്തിയത് മേഖലയിലെ കാരണവരായ കുവൈത്ത് അമീര്‍ തന്നെയായിരുന്നു. ആഗ്രഹിക്കാത്ത അനന്തരഫലമാണുണ്ടാകാന്‍ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+