കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അറേബ്യയുടെ യുദ്ധഭീഷണി തള്ളി; ആയുധ ചര്‍ച്ച ഖത്തര്‍ ശരിവച്ചു, അമീര്‍ തുറന്നുപറഞ്ഞു

Google Oneindia Malayalam News

Recommended Video

cmsvideo
ആയുധ ചര്‍ച്ച ഖത്തര്‍ ശരിവെച്ചുവെന്ന് അമീറിന്റെ തുറന്നുപറച്ചിൽ | Oneindia Malayalam

ദോഹ/പാരിസ്: ഖത്തറിന്റെ ആയുധ ഇടപാടുകള്‍ സംബന്ധിച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി തുറന്നുപറഞ്ഞു. ആയുധ ഇടപാടില്‍ സൗദിയുടെ ഭീഷണി നിലനില്‍ക്കെയാണ് അമീറിന്റെ വിശദീകരണം. ഫ്രാന്‍സില്‍ സന്ദര്‍ശനത്തിനിടെയാണ് അമീര്‍ റഷ്യന്‍ കരാര്‍ സംബന്ധിച്ച് വിശദീകരിച്ചത്. റഷ്യയില്‍ നിന്ന് മിസൈല്‍ പ്രതിരോധ കവചം ഖത്തര്‍ സ്വന്തമാക്കാന്‍ പോകുന്നുവെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു.

ഖത്തര്‍ എസ്-400 പ്രതിരോധ കവചം വാങ്ങുന്നതാണ് സൗദിക്ക് ആശങ്കയുണ്ടാക്കുന്നത്. ഈ പദ്ധതി മുടക്കാന്‍ സൗദി ശ്രമിക്കുന്നുവെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു. മാധ്യമങ്ങള്‍ ഇതുസംബന്ധിച്ച പ്രതികരണം ചോദിച്ചപ്പോഴാണ് അമീറിന്റെ പ്രതികരണം...

ചര്‍ച്ച നടത്തിയെന്ന് അമീര്‍

ചര്‍ച്ച നടത്തിയെന്ന് അമീര്‍

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി വിഷയം ചര്‍ച്ച ചെയ്തുവെന്ന് അമീര്‍ പറഞ്ഞു. എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനം ഖത്തര്‍ സ്വന്തമാക്കുന്നതില്‍ സൗദി അറേബ്യയ്ക്ക് ആശങ്കയുണ്ട്. ഖത്തറിന് ഈ സംവിധാനം ലഭിക്കാതിരിക്കാന്‍ സൗദി ശ്രമിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

സൈനിക നടപടി

സൈനിക നടപടി

ഫ്രഞ്ച് പത്രമായ ലി മോന്ത് ആണ് നേരത്തെ ഇതുസംബന്ധിച്ച വാര്‍ത്ത നല്‍കിയത്. ഖത്തര്‍ മിസൈല്‍ പ്രതിരോധ കവചം വാങ്ങാതിരിക്കാന്‍ ഇടപെടണമെന്ന് സൗദി ഫ്രാന്‍സിനോട് ആവശ്യപ്പെട്ടുവെന്നായിരുന്നു വാര്‍ത്ത. ഖത്തര്‍ ആയുധം വാങ്ങിയാല്‍ സൈനിക നടപടി സ്വീകരിക്കാനും മടിക്കില്ലെന്നും സൗദി അറിയിച്ചെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

അവസരം കിട്ടിയ ഉടനെ ചോദ്യം

അവസരം കിട്ടിയ ഉടനെ ചോദ്യം

ഈ സാഹചര്യത്തിലാണ് ഖത്തര്‍ അമീര്‍ ഫ്രഞ്ച് സന്ദര്‍ശനത്തിന് വരുന്നത്. മാധ്യമങ്ങള്‍ അവസരം ലഭിച്ചപ്പോള്‍ തന്നെ അദ്ദേഹത്തോട് മിസൈല്‍ പ്രതിരോധ കവചത്തെ കുറിച്ച് ചോദിച്ചു. റഷ്യയുമായി ചര്‍ച്ച നടക്കുന്നുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.

 അമീറിന്റെ വാക്കുകള്‍

അമീറിന്റെ വാക്കുകള്‍

ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് അമീറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. റഷ്യന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തിയിരുന്നു. നടപടികള്‍ പുരോഗമിക്കുകയാണ്. ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാനാകില്ല. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും വാര്‍ത്താസമ്മേളനത്തിനുണ്ടായിരുന്നു.

ഇന്ത്യയും വാങ്ങുന്നു

ഇന്ത്യയും വാങ്ങുന്നു

ഖത്തറും റഷ്യയും തമ്മില്‍ കരാറിലെത്തിയിട്ടില്ലെന്നാണ് അമീറിന്റെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്. ഭൂതല-വ്യോമ മിസൈല്‍ പ്രതിരോധ സംവിധാനമാണ് ഖത്തര്‍ സ്വന്തമാക്കാന്‍ പോകുന്നത്. ഇന്ത്യയും റഷ്യയില്‍ നിന്ന് ഈ ആയുധം വാങ്ങാന്‍ ചര്‍ച്ച നടക്കുന്നുണ്ട്.

അമേരിക്കയുടെ ഭീഷണി

അമേരിക്കയുടെ ഭീഷണി

റഷ്യയില്‍ നിന്ന് എസ് 400 വാങ്ങിയാല്‍ ഇന്ത്യക്കെതിരെ ഉപരോധം ചുമത്തുമെന്ന് അമേരിക്ക ഭീഷണി മുഴക്കിയിട്ടുണ്ട്. സമാനമായ സാഹചര്യമാണ് ഗള്‍ഫിലും. പക്ഷേ. അമേരിക്കയുടെ ഉറ്റരാഷ്ട്രമാണ് ഖത്തര്‍. അമേരിക്കന്‍ സൈന്യം ഖത്തറിലുണ്ട്. ഈസാഹചര്യത്തില്‍ റഷ്യയുമായി കരാറുണ്ടാക്കുമോ എന്ന് വ്യക്തമല്ല.

എന്തിനാണ് ഭയം

എന്തിനാണ് ഭയം

ചര്‍ച്ച നടക്കുന്നുവെന്നാണ് ഖത്തര്‍ അമീര്‍ പറയുന്നത്. അതായത് ഏതുസമയവും കരാര്‍ ഒപ്പുവച്ചേക്കാം. എന്തിനാണ് അമേരിക്കയും സഖ്യരാജ്യങ്ങളും റഷ്യയുടെ എസ് 400നെ ഇത്ര ഭയക്കുന്നതെന്ന ചോദ്യം സ്വാഭാവികമാണ്. തങ്ങളുടെ ആയുധങ്ങളെ നേരിടാന്‍ റഷ്യ പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ചതാണ് എസ് 400 എന്ന് അമേരിക്കയും നാറ്റോ അംഗ രാജ്യങ്ങളും കരുതുന്നു.

സിറിയയിലും തുര്‍ക്കിയിലും

സിറിയയിലും തുര്‍ക്കിയിലും

സിറിയയില്‍ റഷ്യ എസ് 400 സ്ഥാപിച്ചിട്ടുണ്ട്. തുര്‍ക്കിക്ക് വില്‍ക്കാന്‍ ആലോചിക്കുന്നുണ്ട്. ഗള്‍ഫിലെയും അറബ് ലോകത്തെയും കൂടുതല്‍ രാജ്യങ്ങള്‍ എസ് 400 വാങ്ങുന്നതില്‍ അമേരിക്കക്ക് ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. എന്താണ് എസ് 400ന്റെ പ്രത്യേകത.

ഖത്തറിന് മുതല്‍ക്കൂട്ടാകും

ഖത്തറിന് മുതല്‍ക്കൂട്ടാകും

എസ്-400 മിസൈല്‍ പ്രതിരോധ കവചം സ്വന്തമാക്കിയാല്‍ ഖത്തര്‍ സൈന്യത്തിന് ഏറെ മുതല്‍ക്കൂട്ടാകും. ശത്രുക്കളുടെ ആക്രമണങ്ങള്‍, യുദ്ധവിമാനങ്ങള്‍, ചാരവിമാനങ്ങള്‍, മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവയെല്ലാം കണ്ടെത്തി തകര്‍ക്കാന്‍ ശേഷിയുള്ളതാണ് എസ്-400. 400 കിലോമീറ്റര്‍ വരെ ദൂരപരിധി കിട്ടുന്നതാണ് എസ്-400ന്റെ കരുത്ത്. ഗള്‍ഫ് മേഖല എല്ലാ രാജ്യങ്ങളും ഈ പരിധിയില്‍ വരും.

 ഇന്ത്യ റഷ്യ കരാര്‍ എതിര്‍ക്കാന്‍ കാരണം

ഇന്ത്യ റഷ്യ കരാര്‍ എതിര്‍ക്കാന്‍ കാരണം

ഇന്ത്യ എസ് 400 വാങ്ങുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. അതിനിടെയാണ് അമേരിക്ക തടസം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. റഷ്യയുമായുളള കരാറില്‍ ഇന്ത്യ ഒപ്പ് വയ്ക്കരുതെന്നാണ് അമേരിക്കയുടെ നിലപാട്. റഷ്യന്‍ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന പുതിയ നിയമം അമേരിക്കന്‍ കോണ്‍ഗ്രസ് അടുത്തിടെ പാസാക്കിയിരുന്നു. ഇതിന് വിരുദ്ധമാണ് ഇന്ത്യ-റഷ്യ കരാര്‍. അതുകൊണ്ട് ഇന്ത്യ കരാറുണ്ടാക്കരുതെന്ന് അമേരിക്ക പറയുന്നു.

വിദ്യാര്‍ഥിനിയെ സഹപാഠികള്‍ പീഡിപ്പിച്ചു; അധ്യാപകരും പ്രിന്‍സിപ്പാളും, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്വിദ്യാര്‍ഥിനിയെ സഹപാഠികള്‍ പീഡിപ്പിച്ചു; അധ്യാപകരും പ്രിന്‍സിപ്പാളും, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

English summary
Qatar discussed S-400 missile deal with Russia, emir says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X