കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ അമ്പരപ്പിക്കുന്ന വളര്‍ച്ചയില്‍; ഐഎംഎഫ് പോലും സമ്മതിച്ചു, കൊടുത്തും വാങ്ങിയും കുതിച്ചു

Google Oneindia Malayalam News

Recommended Video

cmsvideo
ഖത്തര്‍ അമ്പരപ്പിക്കുന്ന വളര്‍ച്ചയില്‍,IMF റിപ്പോർട്ട് ഇപ്രകാരം

ദോഹ: പിന്നിട്ട വര്‍ഷങ്ങള്‍ ഖത്തര്‍ അതിജീവിച്ചത് ആരെയും ആശ്ചര്യപ്പെടുത്തുന്ന തരത്തിലാണ്. രണ്ടു പ്രതിസന്ധിയാണ് ഖത്തര്‍ പ്രധാനമായും പിന്നിട്ടത്. 2014-16 വര്‍ഷങ്ങളില്‍ ഹൈഡ്രോകാര്‍ബണ്‍ വിലയില്‍ വന്‍ കുറവ് വന്നാതായിരുന്നു ഖത്തര്‍ നേരിട്ട ആദ്യ പ്രതിസന്ധി. ഇതില്‍ നിന്ന് മറികടന്ന് വരവെയാണ് 2017 ജൂണില്‍ സൗദി സഖ്യം ഉപരോധം പ്രഖ്യാപിച്ചത്. ഇതോടെ വീണ്ടും സാമ്പത്തിക ഞെരുക്കത്തിലേക്ക് രാജ്യം കടന്നു.

എന്നാല്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ത്താനിയുടെയും മറ്റു നേതാക്കളുടെയും നേതൃത്വത്തില്‍ ഖത്തര്‍ പ്രതിസന്ധി അതിജീവിക്കുകയായിരുന്നു. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പോലും ഖത്തറിന്റെ മുന്നേറ്റത്തെ പ്രശംസിച്ചിരിക്കുകയാണ്. ഖത്തര്‍ ജിഡിപി വളര്‍ച്ച 2.2 ശതമാനമായി ഉയര്‍ന്നുവെന്ന് ഐഎംഎഫ് അറിയിച്ചു. 2017ല്‍ ഇത് 1.6 ശതമാനമായിരുന്നു. പ്രതിസന്ധികള്‍ക്കിടയില്‍ നിന്നാണ് ഖത്തര്‍ വളര്‍ന്നതെന്നും ഐഎംഎഫ് സമ്മതിക്കുന്നു. ഖത്തര്‍ പിന്നിട്ട വഴികളെ കുറിച്ച്.....

രണ്ട് വര്‍ഷം തികയുന്നു

രണ്ട് വര്‍ഷം തികയുന്നു

ഖത്തറിനെതിരെ സൗദി സഖ്യം ഉപരോധം പ്രഖ്യാപിച്ചിട്ട് രണ്ട് വര്‍ഷം തികയുന്നു. ആദ്യം വന്‍ പ്രതിസന്ധിയില്‍ അകപ്പെട്ട ഖത്തര്‍ ക്രമേണ മുന്നേറുകയായിരുന്നു. ഇന്ന് ഒറ്റപ്പെട്ട സാഹചര്യമില്ല. പല വിദേശരാജ്യങ്ങളുമായും ഖത്തറിന് വ്യാപാര ബന്ധമുണ്ട്.

വന്‍കിട കരാറുകളില്‍ ഒപ്പിട്ടു

വന്‍കിട കരാറുകളില്‍ ഒപ്പിട്ടു

ഉപരോധം പ്രഖ്യാപിച്ച 2017ല്‍ തന്നെയാണ് ഖത്തര്‍ വന്‍കിട കരാറുകളില്‍ വിവിധ രാജ്യങ്ങളുമായി ഒപ്പുവച്ചത്. പ്രതിരോധ രംഗം ശക്തിപ്പെടുത്തുകയായിരുന്നു ഖത്തറിന്റെ ആദ്യ കടമ്പ. യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് അമേരിക്കയുമായി ആ വര്‍ഷം ജൂണില്‍ 1200 കോടി ഡോളറിന്റെ കരാറില്‍ ഖത്തര്‍ ഒപ്പുവച്ചു.

ഇറ്റലിയില്‍ നിന്ന് ഏഴ് യുദ്ധക്കപ്പലുകള്‍

ഇറ്റലിയില്‍ നിന്ന് ഏഴ് യുദ്ധക്കപ്പലുകള്‍

ഓഗസ്റ്റ് ഒന്നിന് ഇറ്റലിയില്‍ നിന്ന് ഏഴ് യുദ്ധക്കപ്പലുകള്‍ വാങ്ങാന്‍ ഖത്തര്‍ തീരുമാനിച്ചു. 590 കോടി ഡോളറിന്റെ കരാറായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ യൂറോപ്യന്‍ എന്‍എച്ച്‌ഐ കര്‍സോര്‍ഷ്യത്തില്‍ നിന്ന് 28 സൈനിക ഹെലികോപ്റ്ററുകള്‍ വാങ്ങാനും ഖത്തര്‍ തീരുമാനിച്ചു.

 മിസൈലും റാഫേലും

മിസൈലും റാഫേലും

ആക്രമണം ചെറുക്കാനുള്ള മിസൈലുകള്‍ അമേരിക്കയില്‍ നിന്ന് വാങ്ങാന്‍ ഖത്തര്‍ നേരത്തെ തീരുമാനിച്ചിരുന്നു. 30 കോടി ഡോളറിന്റെ ഈ കരാറിന് അമേരിക്ക അനുമതി നല്‍കുക കൂടി ചെയ്തതോടെ ഖത്തര്‍ കൂടുതല്‍ ശക്തിയാര്‍ജിച്ചു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഫ്രാന്‍സ് റാഫേല്‍ യുദ്ധവിമാനങ്ങള്‍ നല്‍കുകയും ചെയ്തു.

മിസൈല്‍ പ്രതിരോധ കവചം

മിസൈല്‍ പ്രതിരോധ കവചം

റഷ്യയില്‍ നിന്ന് മിസൈല്‍ പ്രതിരോധ കവചമായ എസ് 400 വാങ്ങാന്‍ ഖത്തര്‍ ആലോചിക്കുന്നുണ്ട്. ഇതിനെതിരെ സൗദി രംഗത്തുവന്നിരുന്നു. എന്നാല്‍ തങ്ങള്‍ സുരക്ഷ ശക്തമാക്കുന്നതില്‍ സൗദി ആശങ്കപ്പെടേണ്ടതില്ല എന്നാണ് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് പ്രതികരിച്ചത്.

ശാഹീന്‍ എണ്ണപ്പാടം

ശാഹീന്‍ എണ്ണപ്പാടം

ഇതേസമയം തന്നെ ഖത്തര്‍ സാമ്പത്തികമായി പുരോഗതി കൈവരിക്കുന്നതിനും വഴികള്‍ ആരാഞ്ഞിരുന്നു. ഖത്തറിന്റെ കിഴക്കന്‍ തീരത്തെ അല്‍ ശാഹീന്‍ എണ്ണപ്പാടം വികസിപ്പിക്കാന്‍ ഖത്തര്‍ പെട്രോളിയവും ടോട്ടലും സംയുക്തമായി സംരഭം തുടങ്ങിയത് 2017 ജൂലൈയിലാണ്.

 തുറമുഖ വികസനം

തുറമുഖ വികസനം

ചരക്കുകള്‍ എത്തിക്കുന്നതിനുള്ള മാര്‍ഗം കണ്ടെത്തുകയായിരുന്നു ഖത്തറിന്റെ അടുത്ത ലക്ഷ്യം. ഹമദ് തുറമുഖം കൂടുതല്‍ സൗകര്യപ്രദമാക്കി. ഇതിന് വേണ്ടി 740 കോടി ഡോളര്‍ ചെലവിട്ട് പദ്ധതികള്‍ ആസൂത്രണം ചെയ്തു. 2017 സപ്തംബറില്‍ ഇതിന്റെ ആദ്യഘട്ട ഉദ്ഘാടനം നിര്‍വഹിച്ചു.

 നിക്ഷേപകര്‍ക്ക് ഉടമസ്ഥാവകാശം

നിക്ഷേപകര്‍ക്ക് ഉടമസ്ഥാവകാശം

എണ്ണ ഇതര വരുമാനം ശക്തിപ്പെടുത്തുകയായിരുന്നു ഖത്തറിന്റെ മറ്റൊരു ലക്ഷ്യം. 2018 ജനുവരിയില്‍ സാമ്പത്തിക രംഗത്ത് വന്‍ കുതിപ്പുണ്ടാക്കി നിക്ഷേപകര്‍ക്ക് 100 ശതമാനം ഉടമസ്ഥാവകാശം നല്‍കുന്ന നിയമത്തിന് ഖത്തര്‍ ഭരണകൂടം അനുമതി നല്‍കി. തൊട്ടടുത്ത മാര്‍ച്ചില്‍ ഖത്തര്‍ പെട്രോളിയവും ജാപ്പനീസ് കമ്പനിയായ ചിയോഡ കോര്‍പറേഷനും ചേര്‍ന്ന് വാതക പാടം വികസിപ്പിക്കുന്ന കരാറില്‍ ഒപ്പുവച്ചു.

ഭക്ഷ്യ പ്രതിസന്ധി മറികടന്നത്

ഭക്ഷ്യ പ്രതിസന്ധി മറികടന്നത്

ഭക്ഷ്യ പ്രതിസന്ധിയായിരുന്നു ഖത്തര്‍ നേരിട്ട മറ്റൊരു വെല്ലുവിളി. ഇതിന് ഖത്തറിനെ ആദ്യം സഹായിച്ചത് തുര്‍ക്കിയും ഇറാനുമായിരുന്നു. ഇരുരാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തി. ഇറാനുമായി ബന്ധം പുനരാരംഭിക്കാന്‍ 2017 ഓഗസ്റ്റില്‍ ഖത്തര്‍ തീരുമാനിച്ചത് ഈ ലക്ഷ്യത്തോടെയായിരുന്നു.

 കായിക മേഖലയില്‍

കായിക മേഖലയില്‍

ഇതേ വേളയില്‍ തന്നെ കായിക മേഖലയില്‍ സാന്നിധ്യം ഉറപ്പിക്കാനും ഖത്തര്‍ ശ്രമിച്ചു. ഖത്തറിന്റെ ഉടമസ്ഥതയിലുള്ള പാരിസ് സൈന്റ് ജര്‍മെയ്‌നില്‍ ചേരാന്‍ ബ്രസീലിയന്‍ താരം നെയ്മര്‍ വന്നത് വന്‍ വാര്‍ത്തയായിരുന്നു. ടൂറിസം പ്രോല്‍സാഹിപ്പിക്കുന്ന പദ്ധതികളും ഖത്തര്‍ ഭരണകൂടം നടപ്പാക്കി.

സ്ഥിര താമസത്തിന് വേണ്ടി...

സ്ഥിര താമസത്തിന് വേണ്ടി...

സ്ഥിര താമസം ആഗ്രഹിക്കുന്നവര്‍ക്ക് പ്രത്യേക നിയമങ്ങളുണ്ടാക്കി. വിസാ സൗജന്യ യാത്ര അനുവദിച്ചു. 2022ല്‍ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം വരുന്നു. ഇത് ഖത്തറിന്റെ വളര്‍ച്ച അതിവേഗമാക്കുമെന്നാണ് കരുതുന്നത്. ഇതിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണ്.

ഐഎംഎഫ് പറയുന്നു

ഐഎംഎഫ് പറയുന്നു

ഖത്തറിന്റെ ബാങ്കിങ് മേഖല സ്ഥിരത കൈവരിച്ചിരിക്കുന്നു. റിയല്‍ എസ്റ്റേറ്റ് രംഗത്ത് നേരിയ പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. നിലവിലെ രീതി തുടര്‍ന്നാല്‍ ഖത്തറിന് എല്ലാ പ്രതിസന്ധിയും മറികടക്കാന്‍ സാധിക്കുമെന്നാണ് ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

യുപി മഹാസഖ്യം പൊളിഞ്ഞു; മായാവതിക്ക് ചുട്ട മറുപടി നല്‍കി അഖിലേഷ്, മുഴുവന്‍ സീറ്റിലും മല്‍സരിക്കുംയുപി മഹാസഖ്യം പൊളിഞ്ഞു; മായാവതിക്ക് ചുട്ട മറുപടി നല്‍കി അഖിലേഷ്, മുഴുവന്‍ സീറ്റിലും മല്‍സരിക്കും

English summary
Qatar economy improved with embargo: IMF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X