• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഖത്തര്‍ കുതിച്ചുയരും; 2021ല്‍ മികച്ച വളര്‍ച്ച നേടുമെന്ന ഐഎംഎഫ്, ഗള്‍ഫില്‍ പ്രതീക്ഷ

ദോഹ: കൊറോണ കാരണമായുള്ള പ്രതിസന്ധിയില്‍ നിന്ന് ഖത്തര്‍ ഉടന്‍ മോചിതമാകും. 2021ല്‍ ഖത്തര്‍ അതിവേഗ വളര്‍ച്ചയുടെ പാതയിലേക്ക് കടക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) നിരീക്ഷിക്കുന്നു. പ്രകൃതി വാതക ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിലൂടെയാണ് ഖത്തര്‍ വളര്‍ച്ച കൈവരിക്കുക. അടുത്ത വര്‍ഷം ഖത്തറിന്റെ ആഭ്യന്തര ഉല്‍പ്പാദനത്തിലെ വളര്‍ച്ച 2.7 ശതമാനമായി ഉയരും. ഈ വര്‍ഷം 2.5 ശതമാനം ഇടിവാണുണ്ടായത്. ഖത്തറിലെ ഉദ്യോഗസ്ഥരുമായുള്ള വെര്‍ച്വല്‍ മീറ്റിങിനിടെയാണ് ഐഎംഎഫ് പ്രതിനിധികള്‍ ഇക്കാര്യം സൂചിപ്പിച്ചത്.

അടുത്ത വര്‍ഷവും കമ്മി ബജറ്റ് തന്നെയായിരിക്കുമെന്ന് ഖത്തര്‍ പറയുന്നു. രാജ്യത്തിന്റെ സാമ്പത്തിക ചെലവഴിക്കല്‍ മേഖലയുടെ മുന്‍ഗണനാ ക്രമം ഖത്തര്‍ പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. എണ്ണവില കുറയുകയും സാമ്പത്തിക രംഗം പ്രതിസന്ധിയിലാകുകയും ചെയ്ത സാഹചര്യത്തിലാണിത്. ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരവുമായി ബന്ധപ്പെട്ട ചെലവുകള്‍ ചുരുക്കില്ലെന്നാണ് വിവരം. അനാവശ്യമായ ചെലവുകള്‍ ഒഴിവാക്കാവുന്നതാണെന്ന് ഐഎംഎഫ് നിര്‍ദേശിക്കുന്നു. ചില പദ്ധതികളുടെ കരാറുകള്‍ നീട്ടിവയ്ക്കാമെന്നും ഐഎംഎഫ് ഉപദേശിച്ചു.

കോട്ടയത്തിന് പിന്നാലെ ഏറ്റുമാനൂരും; സ്വതന്ത്രരുടെ പിന്തുണ യുഡിഎഫിന്, വാഗ്ദാനം അധ്യക്ഷ പദവി

അതേസമയം, സൗദി അറേബ്യ ഈ വര്‍ഷം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് എന്നാണ് വിവരം. തുടര്‍ച്ചയായ അഞ്ചാം പാദത്തിലും സൗദിയുടെ സാമ്പത്തിക രംഗം ഞെരുക്കം അനുഭവിക്കുകയാണ്. എണ്ണ മേഖലയില്‍ നേരിട്ട തിരിച്ചടിയാണ് സൗദിയെ കുഴക്കിയത്. എന്നാല്‍ എണ്ണ ഇതര മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചത് നേട്ടമാണ്.

അടുത്തത് തൂക്കുസഭ; ഏറിയാല്‍ 4 സീറ്റ് അധികം... തന്റെ പാര്‍ട്ടി 6 സീറ്റില്‍ ജയിക്കുമെന്ന് ദേവന്‍

മൂന്നാം സാമ്പത്തിക പാദത്തില്‍ 4.6 ശതമാനം ഇടിവാണ് സൗദി സമ്പദ് വ്യവസ്ഥ നേരിട്ടത്. കൊറോണ വ്യാപനം ശക്തമായിരുന്ന ഏപ്രില്‍-ജൂണ്‍ കാലയലളവിലായിരുന്നു കടുത്ത പ്രതിസന്ധി. ഏഴ് ശതമാനം ഇടിവാണ് ജിഡിപിയിലുണ്ടായത്. കൊറോണ വ്യാപനത്തിന് മുമ്പ് തന്നെ ആഗോള എണ്ണ വിപണി പ്രതിസന്ധിയിലായിരുന്നു. കൊറോണ വ്യാപിച്ചതോടെ പ്രതിസന്ധി ഇരട്ടിയായി. 2011ന് ശേഷമുള്ള ഏറ്റവും കനത്ത വിലയിടിവിനാണ് ഈ വര്‍ഷം ലോകം സാക്ഷിയായത്. വില പിടിച്ചുനിര്‍ത്താല്‍ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കണം എന്നായിരുന്നു ഒപെകിന്റെ തീരുമാനം. ബിസിനസുകള്‍ വീണ്ടും ആരംഭിച്ചതോടെ എണ്ണ ഇതര മേഖലയില്‍ പുരോഗതി പ്രകടമാണ്.

ഭീതി പരത്തി വീണ്ടും പുതിയ കൊറോണ; സൗദി അതിര്‍ത്തി അടച്ചു, കുവൈത്തും!! അതിവേഗ വ്യാപന സാധ്യത

cmsvideo
  Kerala started health worker's registration for vaccine

  English summary
  Qatar Economy will Return to Growth next year- Says IMF
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X