ഖത്തര്‍ എംബസിയിലേക്ക് ഇരച്ചുകയറി തോക്കുധാരികള്‍; സൗദി എംബസി ആക്രമിച്ച പിന്നാലെ... പ്രതിഷേധം
ദോഹ: സുഡാനില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായിരിക്കെ, വിദേശ രാജ്യങ്ങളുടെ കാര്യാലയങ്ങള്‍ക്ക് നേരെയും ആക്രമണം. ഖത്തറിന്റെ എംബസിയാണ് കഴിഞ്ഞ രാത്രി ആക്രമിക്കപ്പെട്ടത്. നേരത്തെ സൗദി അറേബ്യ, ജോര്‍ദാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ എംബസിക്ക് നേരെയും ആക്രമണമുണ്ടായിരുന്നു. പ്രതിഷേധം ശക്തമായതോടെ സൈന്യവും അര്‍ധസേനയും ഏഴ് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സുഡാനില്‍.
സുഡാന് തലസ്ഥാനമായ ഖാര്‍ത്തൂമിലെ തങ്ങളുടെ എംബിസി ആക്രമിക്കപ്പെട്ടുവെന്ന് സ്ഥിരീകരിച്ച ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പക്ഷേ, ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമാക്കിയില്ല. ഒരു കൂട്ടം ആയുധധാരികള്‍ എംബസിയിലേക്ക് ഇരച്ചുകയറുകയായിരുന്നുവത്രെ. എംബസി കെട്ടിടത്തിലെ എല്ലാം നശിപ്പിച്ചുവെന്നും ഖത്തര്‍ മന്ത്രാലയം അറിയിച്ചു.

എംബസിയിലെ ഉദ്യോഗസ്ഥരെ ഖത്തര്‍ നേരത്തെ ഒഴിപ്പിച്ചിരുന്നു. സംഘര്‍ഷം ശക്തമായി വരുന്ന പശ്ചാത്തലത്തിലാണ് ഒഴിപ്പിച്ചത്. ഖത്തര്‍ മാത്രമല്ല, ഇന്ത്യയുള്‍പ്പെടെയുള്ള ഒട്ടേറെ രാജ്യങ്ങള്‍ ജീവനക്കാരെയും പൗരന്മാരെയും ഒഴിപ്പിച്ചിട്ടുണ്ട്. സൗദിയും യുഎഇയുമാണ് ഒഴിപ്പിക്കലിന് നേതൃത്വം നല്‍കുന്നത്. ഇന്ത്യന്‍ പൗരന്മാര് സൗദി വഴിയാണ് ഇന്ത്യയിലേക്ക് വന്നത്.
ഖത്തര്‍ എംബസി ആക്രമിച്ചതിനെതിരെ യുഎഇ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങള്‍ രംഗത്തുവന്നു. സുഡാനില്‍ സൈന്യവും അര്‍ധസൈന്യവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയാണ്. ഖത്തര്‍ എംബസി ആക്രമിച്ചതിന് പിന്നില്‍ അര്‍ധസേനാ വിഭാഗമാണെന്ന് സൈനിക ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്‍ ആരോപിച്ചു. മുഹമ്മദ് ഹംദാന്‍ ദാഗ്ലോയാണ് റാപ്പിഡ് സപ്പോര്‍ഡ് ഫോഴ്സ് എന്ന അര്ധസേനയ്ക്ക് നേതൃത്വം നല്‍കുന്നത്.
കഴിഞ്ഞ ദിവസം സൗദി അറേബ്യയില്‍ അറബ് ലീഗ് ഉച്ചകോടി നടന്നിരുന്നു. സുഡാനിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇരുവിഭാഗവും തയ്യാറാകണം എന്ന് ഉച്ചകോടി ആവശ്യപ്പെട്ടു. ദാഗ്ലോയെ സഹസൈന്യാധിപന്‍ പദവിയില്‍ നിന്ന് സേനാ മേധാവി ബുര്‍ഹാന്‍ ഓദ്യോഗികമായി നീക്കം ചെയ്തത് സംഘര്‍ഷം രൂക്ഷമാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ദാഗ്ലോയ്ക്ക് പകരം സൈന്യത്തിന്റെ ഉന്നത പദവികളില്‍ മൂന്ന് ഓഫീസര്‍മാരെ നിയമിച്ചിരിക്കുകയാണ് ബുര്‍ഹാന്‍.
വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് വരെ ശക്തമായ ആക്രമണം ഖാര്‍ത്തൂമില്‍ നടന്നിരുന്നു. വ്യോമാക്രമണവും കരയാക്രണവും നടക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍വ സായുധരാണ് ഇരുവിഭാഗവും. ഇവര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ജനങ്ങളെ തീരാദുരിതത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഓംദുര്‍മാനിലെ സുഡാന് സര്‍ക്കാര്‍ ടെലിവിഷന്‍ ഓഫീസിന് തൊട്ടടുത്ത് മിസൈല്‍ പതിച്ചുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ സംഘര്‍ഷം കുറയുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. എന്നാല്‍ സമാനമായ രീതിയില്‍ നേരത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു എങ്കിലും പിന്നീട് സംഘര്‍ഷം രൂക്ഷമായിരുന്നു. ഏപ്രില്‍ 15ന് തുടങ്ങിയ ആഭ്യന്തര യുദ്ധം കാരണം 11 ലക്ഷം പേരെയാണ് ഒഴിപ്പിച്ചത്. ഇതുവരെ 705 പേര് കൊല്ലപ്പെട്ടുവെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
-
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
യുഎഇയില്‍ നാളെയും മറ്റന്നാളും മഴ കനക്കും! മോശം കാലാവസ്ഥയുടെ അവസാന തരംഗമെന്ന് മുന്നറിയിപ്പ് -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650!












Click it and Unblock the Notifications