കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയന്‍ സൈന്യത്തിന്റെ വ്യോമാക്രമണം മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം: ഖത്തര്‍ അമീര്‍

  • By Desk
Google Oneindia Malayalam News

ദോഹ: സിറിയയിലെ വിമത കേന്ദ്രമായ കിഴക്കന്‍ ഗൗത്തയ്‌ക്കെതിരേ സര്‍ക്കാര്‍ സൈന്യം നടത്തിക്കൊണ്ടിരിക്കുന്ന വ്യോമാക്രമണം മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണെന്ന് ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി കുറ്റപ്പെടുത്തി. വിമതകേന്ദ്രത്തില്‍ കുടുങ്ങിക്കിടക്കുന്ന സിവിലിയന്‍മാരുടെ സംരക്ഷണം അന്താരാഷ്ട്ര സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

സിറിയയില്‍ വെടിനിര്‍ത്തല്‍ ആഹ്വാനം ചെയ്ത് യുഎന്‍
സിറിയന്‍ തലസ്ഥാനമായ ദമസ്‌ക്കസിന് സമീപത്തുള്ള പ്രദേശമാണ് കിഴക്കന്‍ ദൗത്ത. 2013 മുതല്‍ സിറിയന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഉപരോധം കാരണം ഈ വിമത പ്രദേശത്ത് കുടുങ്ങിക്കിടക്കുന്ന നാലു ലക്ഷം പേര്‍ ആവശ്യമായ ഭക്ഷണമോ മരുന്നോ ഇല്ലാതെ കഷ്ടപ്പെടുമ്പോഴാണ് കഴിഞ്ഞയാഴ്ച റഷ്യന്‍ പിന്തുണയോടെ വ്യോമാക്രമണം ശക്തിപ്പെടുത്തിയത്. ഒരാഴ്ചയ്ക്കുള്ളില്‍ 123 കുട്ടികള്‍ ഉള്‍പ്പെടെ അഞ്ഞൂറിലേറെ പേര്‍ ഇവിടെ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. 2400ലേറെ പേര്‍ക്കാണ് ആക്രമണങ്ങളില്‍ പരിക്കേറ്റത്. ഇവരിലേറെയും സിവിലിയന്‍മാരാണ്.

 syria

കിഴക്കന്‍ ഗൗത്തയില്‍ ഓരോ ദിവസവും നൂറുകണക്കിനാളുകള്‍ വ്യോമാക്രമണത്തില്‍ മരിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ സിറിയയില്‍ 30 ദിവസത്തെ വെടിനിര്‍ത്തലിന് യുഎന്‍ രക്ഷാസമിതി കഴിഞ്ഞ ദിവസം പ്രമേയം പാസ്സാക്കിയിരുന്നു. താമസിയാതെ വെടിനിര്‍ത്തല്‍ നടപ്പിലാക്കുകയും ആക്രമണങ്ങളാലും പട്ടിണിയാലും പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ അവസരമൊരുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. റഷ്യയുടെ എതിര്‍പ്പ് കാരണം ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് യുഎന്‍ രക്ഷാസമിതി ഐക്യകണ്ഠേന പ്രമേയം പാസ്സാക്കിയത്.

അതിനിടെ, രക്ഷാസമിതി പ്രമേയം വോട്ടിനിട്ട് പാസ്സാക്കി മിനിട്ടുകള്‍ക്കം സിറിയന്‍ യുദ്ധ വിമാനങ്ങള്‍ വിമതകേന്ദ്രങ്ങള്‍ക്കെതിരേ ശക്തമായ ആക്രമണം നടത്തിയതായി ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് അറിയിച്ചിരുന്നു. ഫെബ്രുവരി 18നാണ് കിഴക്കന്‍ ഗൗതയ്ക്കെതിരേ പുതിയ വ്യോമാക്രമണത്തിന് സര്‍ക്കാര്‍ സൈന്യം തുടക്കം കുറിച്ചത്.

ഉപരോധം ഫലിച്ചില്ലെങ്കില്‍ രണ്ടാം ഘട്ടം!! ഉത്തരകൊറിയയ്ക്ക് ട്രംപിന്‍‍റെ താക്കീത്ഉപരോധം ഫലിച്ചില്ലെങ്കില്‍ രണ്ടാം ഘട്ടം!! ഉത്തരകൊറിയയ്ക്ക് ട്രംപിന്‍‍റെ താക്കീത്

തെക്കന്‍ യമനില്‍ ഇരട്ട കാര്‍ബോംബ് സ്‌ഫോടനം; 14 മരണംതെക്കന്‍ യമനില്‍ ഇരട്ട കാര്‍ബോംബ് സ്‌ഫോടനം; 14 മരണം

English summary
Qatar's Emir Sheikh Tamim bin Hamad Al Thani, has characterised the latest intensive bombardment of Syria's Eastern Ghouta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X