കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപരോധം അനീതി; തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഖത്തര്‍ അമീര്‍

ഉപരോധം അനീതി; തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഖത്തര്‍ അമീര്‍

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
എന്തിനും തയ്യാറായി ഖത്തര്‍, പക്ഷേ പ്രശ്നപരിഹാരമില്ല! | Oneindia Malayalam

ജക്കാര്‍ത്ത: ഖത്തറിനെതിരേ സൗദിയുടെ നേതൃത്വത്തില്‍ നാലു മാസമായി തുടരുന്ന ഉപരോധം അനീതിയാണെന്ന് ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി. പ്രതിസന്ധി പരിഹരിക്കുന്നതിന് തുറന്ന ചര്‍ച്ചയ്ക്ക് ഖത്തര്‍ തയ്യാറാണെന്നും അമീര്‍ പറഞ്ഞു. ഇന്തോനീഷ്യന്‍ സന്ദര്‍ശനത്തിന് ശേഷം പ്രസിഡന്റ് ജോകോ വിദോദോയുടെ കൂടെ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഖത്തര്‍ അമീര്‍. ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള ഇന്തോനീഷ്യയ്ക്ക് അറബ് രാജ്യങ്ങളുമായി നല്ല ബന്ധമാണുള്ളത്.

സ്വദേശി യുവാവ് കാറോടിച്ചുണ്ടാക്കിയത് 12.5 ലക്ഷം ദിര്‍ഹം; വാടകയല്ല, ട്രാഫിക് ലംഘനത്തിനുള്ള പിഴ!
പ്രശ്‌നം പരിഹരിക്കാന്‍ പരസ്പരം സംസാരിക്കാന്‍ തയ്യാറാണെന്ന കാര്യം ഖത്തര്‍ ഇതിനു മുമ്പ് തന്നെ വ്യക്തമാക്കിയതാണ്. ഈ പ്രതിസന്ധി കാരണം മേഖലയിലെ സഹോദരന്‍മാര്‍ തന്നെയാണ് കഷ്ടപ്പാടുകള്‍ അനുഴബിക്കുന്നത്. ഈ പ്രതിസന്ധിയില്‍ ആര്‍ക്കും വിജയിക്കാനാവില്ലെന്നും ഖത്തര്‍ അമീര്‍ പറഞ്ഞു. തലസ്ഥാന നഗരമായ ജക്കാര്‍ത്തയ്ക്ക് പുറത്ത് ബൊഗോറിലുള്ള പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ വച്ചായിരുന്നു വാര്‍ത്താസമ്മേളനം.

qataremir


ഖത്തറുമായുള്ള നയതന്ത്ര ബന്ധം 41 വര്‍ഷം പിന്നിടുന്ന സമയത്ത് ഖത്തര്‍ അമീര്‍ ഇവിടെ സന്ദര്‍ശനത്തിനെത്തിയതിന് സവിശേഷ പ്രാധാന്യമുണ്ടെന്ന് ഇന്തോനീഷ്യന്‍ പ്രസിഡന്റ് പറഞ്ഞു.

കാശ്മീരില്‍ മൂന്ന് തീവ്രവാദികളെ കാട്ടിക്കൊടുത്ത അധ്യാപകന്‍ കൊല്ലപ്പെട്ട നിലയില്‍
സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ജൂണ്‍ അഞ്ചിന് ആരംഭിച്ച ഉപരോധം നാലു മാസങ്ങള്‍ക്കു ശേഷവും മാറ്റമില്ലാതെ തുടരുകയാണ്. കുവൈത്ത് ഭരണാധികാരി, അമേരിക്കന്‍ പ്രസിഡന്റ്, യു.എന്‍ സെക്രട്ടറി ജനറല്‍ തുടങ്ങിവര്‍ പ്രശ്നത്തില്‍ മധ്യസ്ഥം വഹിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ കാര്യമായി ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. ഖത്തര്‍ ഇറാനുമായി സഹകരിക്കുന്നു, മേഖലയില്‍ ഭീകരവാദം പ്രചരിപ്പിക്കുന്നു, മറ്റ് രാഷ്ട്രങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നു തുടങ്ങിയ ആരോപണങ്ങളാണ് സൗദി സഖ്യം ഉപരോധത്തിന്റെ കാരണമായി മുന്നോട്ടുവച്ചത്. എന്നാല്‍ ആരോപണങ്ങള്‍ ഖത്തര്‍ ശക്തമായി നിഷേധിച്ചിരുന്നു. ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുക, അല്‍ ജസീറ അടച്ചുപൂട്ടുക തുടങ്ങിയ 13 ആവശ്യങ്ങളാണ് സഖ്യം ഉന്നയിച്ചിരിക്കുന്നത്.

English summary
Qatar Emir in Indonesia, Emir says he is ready for discussion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X