അമീര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി, അമേരിക്ക കൈവിടുമെന്ന് ഭീതി; ഖത്തർ റഷ്യയയുമായി അടുക്കുന്നു
ദോഹ: ഗള്‍ഫ് പ്രതിസന്ധി തുടരുന്ന പശ്ചാത്തലത്തില്‍ റഷ്യയുമായി കൂടുതല്‍ അടുക്കാനുള്ള തീരുമാനവുമായി ഖത്തര്‍. ഇതിന്റെ ഭാഗമായി മോസ്കോ സന്ദര്‍ശനത്തിനെത്തിയ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി.
ഇരുരാ്ജ്യങ്ങളും തമ്മിലുള്ള ബന്ധം അടുത്ത കാലത്തായി ശക്തമായി മാറിയതായി ചര്‍ച്ചയില്‍ പുടിന് വിലയിരുത്തി. കഴിഞ്ഞ വര്‍ഷം ഉഭയകക്ഷി വ്യാപാരത്തില്‍ റെക്കോര്‍ഡ് വര്‍ധനയുണ്ടായതായി ചൂണ്ടിക്കാട്ടിയ പുടിന്, ഇരു രാജ്യങ്ങളുടെയും ശേഷി വച്ചുനോക്കുമ്പോള്‍ ഒരു പാട് മുന്നേറാനാവുമെന്ന് അഭിപ്രായപ്പെട്ടു. ഇതിനു മുമ്പ് അമീറുമായി രണ്ടുവര്‍ഷം മുമ്പാണ് കൂടിക്കാഴ്ച നടത്തിയതെങ്കിലും ഖത്തറുമായി നിരന്തര ബന്ധം പുലര്‍ത്തിവരുന്നതായും അദ്ദേഹം പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അടുത്തകാലത്തായി ഏറെ ഊഷ്മളമായതായി ഖത്തര്‍ അമീറും അഭിപ്രായപ്പെട്ടു. പരസ്പര വിശ്വാസത്തിലും ശക്തമായ അടിത്തറയിലും കെട്ടിപ്പടുത്തതാണ് ഖത്തര്‍-റഷ്യ ബന്ധമെന്നും അമീര്‍ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ റഷ്യ വഹിക്കുന്ന പങ്കിനെ ഖത്തര്‍ അമീര്‍ പ്രശംസിച്ചു. അറബ് ലോകവുമായി ചരിത്രപരമായ ബന്ധം കാത്തുസൂക്ഷിക്കുന്ന റഷ്യ, മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും സജീവമായ ഇടപടലുകള്‍ നടത്തുമെന്നാണ് പ്രതീക്ഷയെന്നും ഖത്തര്‍ അമീര്‍ വ്യക്തമാക്കി. 2016ല്‍ ഖത്തര്‍-റഷ്യ വ്യാപാരം 59 മില്യന്‍ ഡോളറായിരുന്നത് 2017ല്‍ 73 മില്യന്‍ ഡോളറായി വര്‍ധിച്ചതായി റഷ്യന്‍ ഫെഡറല്‍ കസ്റ്റംസ് സര്‍വീസ് അറിയിച്ചു.
റഷ്യന്‍ സന്ദര്‍ശനത്തിനെത്തിയ അമീറിനെ, റഷ്യന്‍ വിദേശകാര്യ സഹമന്ത്രിയും മധ്യ പൗരസ്ത്യ രാജ്യങ്ങള്‍ക്കായുള്ള പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധിയുമായ മിഖായേല്‍ ബോഗ്ദാനോവ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. റഷ്യയിലെ ഖത്തര്‍ സ്ഥാനപതി ഫഹദ് ബിന്‍ മുഹമ്മദ് അല്‍ അത്തിയ, ഖത്തറിലെ റഷ്യന്‍ സ്ഥാനപതി നുര്മാഖമദ് ഖോലോവ് തുടങ്ങിയവരും അമീറിനെ സ്വീകരിക്കാനെത്തിയിരുന്നു. ഖത്തറും റഷ്യയും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനും ഊര്‍ജം, സാമ്പത്തികം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനും അമീറിന്റെ സന്ദര്‍ശനം വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഖത്തറിലെ അമേരിക്കന്‍ വ്യോമതാവളത്തില്‍ നിന്ന് യു.എസ് സൈനികരെ പിന്‍വലിക്കുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് അമീറിന്റെ റഷ്യന്‍ സന്ദര്‍ശനമെന്നതും പ്രസക്തമാണ്. സിറിയ, ഇറാന് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അമേരിക്കയുടെയും സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെയും എതിര്‍പക്ഷത്താണ് റഷ്യ നിലകൊള്ളുന്നത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications