കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമീര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി, അമേരിക്ക കൈവിടുമെന്ന് ഭീതി; ഖത്തർ റഷ്യയയുമായി അടുക്കുന്നു

  • By Desk
Google Oneindia Malayalam News

ദോഹ: ഗള്‍ഫ് പ്രതിസന്ധി തുടരുന്ന പശ്ചാത്തലത്തില്‍ റഷ്യയുമായി കൂടുതല്‍ അടുക്കാനുള്ള തീരുമാനവുമായി ഖത്തര്‍. ഇതിന്റെ ഭാഗമായി മോസ്‌കോ സന്ദര്‍ശനത്തിനെത്തിയ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി.

ഷാർജ കാലിഗ്രഫി ബിനാലെ ഏപ്രിൽ മുതൽ ജൂൺ വരെ; ബിനാലെയിൽ 227 കാലിഗ്രഫി വിദഗ്ദർ പങ്കെടുക്കുംഷാർജ കാലിഗ്രഫി ബിനാലെ ഏപ്രിൽ മുതൽ ജൂൺ വരെ; ബിനാലെയിൽ 227 കാലിഗ്രഫി വിദഗ്ദർ പങ്കെടുക്കും

ഇരുരാ്ജ്യങ്ങളും തമ്മിലുള്ള ബന്ധം അടുത്ത കാലത്തായി ശക്തമായി മാറിയതായി ചര്‍ച്ചയില്‍ പുടിന്‍ വിലയിരുത്തി. കഴിഞ്ഞ വര്‍ഷം ഉഭയകക്ഷി വ്യാപാരത്തില്‍ റെക്കോര്‍ഡ് വര്‍ധനയുണ്ടായതായി ചൂണ്ടിക്കാട്ടിയ പുടിന്‍, ഇരു രാജ്യങ്ങളുടെയും ശേഷി വച്ചുനോക്കുമ്പോള്‍ ഒരു പാട് മുന്നേറാനാവുമെന്ന് അഭിപ്രായപ്പെട്ടു. ഇതിനു മുമ്പ് അമീറുമായി രണ്ടുവര്‍ഷം മുമ്പാണ് കൂടിക്കാഴ്ച നടത്തിയതെങ്കിലും ഖത്തറുമായി നിരന്തര ബന്ധം പുലര്‍ത്തിവരുന്നതായും അദ്ദേഹം പറഞ്ഞു.

russia

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അടുത്തകാലത്തായി ഏറെ ഊഷ്മളമായതായി ഖത്തര്‍ അമീറും അഭിപ്രായപ്പെട്ടു. പരസ്പര വിശ്വാസത്തിലും ശക്തമായ അടിത്തറയിലും കെട്ടിപ്പടുത്തതാണ് ഖത്തര്‍-റഷ്യ ബന്ധമെന്നും അമീര്‍ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ റഷ്യ വഹിക്കുന്ന പങ്കിനെ ഖത്തര്‍ അമീര്‍ പ്രശംസിച്ചു. അറബ് ലോകവുമായി ചരിത്രപരമായ ബന്ധം കാത്തുസൂക്ഷിക്കുന്ന റഷ്യ, മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും സജീവമായ ഇടപടലുകള്‍ നടത്തുമെന്നാണ് പ്രതീക്ഷയെന്നും ഖത്തര്‍ അമീര്‍ വ്യക്തമാക്കി. 2016ല്‍ ഖത്തര്‍-റഷ്യ വ്യാപാരം 59 മില്യന്‍ ഡോളറായിരുന്നത് 2017ല്‍ 73 മില്യന്‍ ഡോളറായി വര്‍ധിച്ചതായി റഷ്യന്‍ ഫെഡറല്‍ കസ്റ്റംസ് സര്‍വീസ് അറിയിച്ചു.

റഷ്യന്‍ സന്ദര്‍ശനത്തിനെത്തിയ അമീറിനെ, റഷ്യന്‍ വിദേശകാര്യ സഹമന്ത്രിയും മധ്യ പൗരസ്ത്യ രാജ്യങ്ങള്‍ക്കായുള്ള പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധിയുമായ മിഖായേല്‍ ബോഗ്ദാനോവ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. റഷ്യയിലെ ഖത്തര്‍ സ്ഥാനപതി ഫഹദ് ബിന്‍ മുഹമ്മദ് അല്‍ അത്തിയ, ഖത്തറിലെ റഷ്യന്‍ സ്ഥാനപതി നുര്‍മാഖമദ് ഖോലോവ് തുടങ്ങിയവരും അമീറിനെ സ്വീകരിക്കാനെത്തിയിരുന്നു. ഖത്തറും റഷ്യയും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനും ഊര്‍ജം, സാമ്പത്തികം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനും അമീറിന്റെ സന്ദര്‍ശനം വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഖത്തറിലെ അമേരിക്കന്‍ വ്യോമതാവളത്തില്‍ നിന്ന് യു.എസ് സൈനികരെ പിന്‍വലിക്കുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് അമീറിന്റെ റഷ്യന്‍ സന്ദര്‍ശനമെന്നതും പ്രസക്തമാണ്. സിറിയ, ഇറാന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അമേരിക്കയുടെയും സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെയും എതിര്‍പക്ഷത്താണ് റഷ്യ നിലകൊള്ളുന്നത്.

ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ല.. ഉയിർത്തെഴുന്നേറ്റത് ഭഗവാൻ രമണ മഹർഷി! ഇളയരാജ വിവാദത്തിൽക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ല.. ഉയിർത്തെഴുന്നേറ്റത് ഭഗവാൻ രമണ മഹർഷി! ഇളയരാജ വിവാദത്തിൽ

English summary
Putin Notes Upward Trend in Bilateral Trade With Qatar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X