Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തർ അമീർ കൊറോണ വൈറസ് വാക്സിൻ സ്വീകരിച്ചു: വാക്സിനേഷൻ ക്യാമ്പെയിൻ ജനുവരി 31 വരെ

ദോഹ: ഖത്തർ അമീർ ഷേഖ് തമീം ബിൻ ഹമദ് ആൽഥാനി കൊറോണ വൈറസ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. ഫൈസർ ബയോടെക് കൊറോണ വൈറസിന്റെ ആദ്യ ഡോസ് സ്വീകരിച്ച വിവരം ഇൻസ്റ്റഗ്രാം അക്കൌണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചത്. കുത്തിവെപ്പെടുക്കുന്നതിന്റെ ഫോട്ടോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. താൻ കൊറോണ വൈറസ് വാക്സിൻ സ്വീകരിച്ചതായും കൊറോണ വൈറസിൽ നിന്ന് എല്ലാവർക്കും സുരക്ഷയും സംരക്ഷണവും ലഭിക്കട്ടെയെന്ന് ആശംസിക്കുന്നതായും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

കൊറോണ വൈറസ് വ്യാപനത്തിനിടെ ഡിസംബർ 23നാണ് ഖത്തറിൽ വാക്സിനേഷൻ ക്യാമ്പെയിനിന്റെ ആദ്യഘട്ടം ആരംഭിച്ചത്. ഏഴ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലൂടെ ഏഴ് പ്രാഥമിക ഘട്ടങ്ങളിലായാണ് വാക്സിനേഷൻ ആരംഭിക്കുന്നത്. 2021 ജനുവരി 31 വരെയാണ് വാക്സിനേഷൻ. 70 വയസ്സിന് മുകളിലുള്ളവർ, ഗുരുതര രോഗങ്ങളുള്ളവർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുകയെന്ന് സർക്കാർ ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. മുൻ നിര ആരോഗ്യപ്രവർത്തകർക്കും ആദ്യഘട്ടത്തിൽ തന്നെ വാക്സിൻ നൽകും.

qataramir-15

അതേ സമയം സുരക്ഷിതവും ഫലപ്രദവുമായ വാക്സിൻ എടുക്കുന്നതിൽ പൊതുജനങ്ങൾ വിമുഖത കാണിക്കരുതെന്ന നിർദേശവുമായി അദ്ദേഹം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
നേരത്തെ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും മുൻ ഖത്തർ പ്രധാനമന്ത്രിയുമെല്ലാം കൊറോണ വൈറസ് വാക്സിൻ സ്വീകരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+