കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തർ അമീർ കൊറോണ വൈറസ് വാക്സിൻ സ്വീകരിച്ചു: വാക്സിനേഷൻ ക്യാമ്പെയിൻ ജനുവരി 31 വരെ

Google Oneindia Malayalam News

ദോഹ: ഖത്തർ അമീർ ഷേഖ് തമീം ബിൻ ഹമദ് ആൽഥാനി കൊറോണ വൈറസ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. ഫൈസർ ബയോടെക് കൊറോണ വൈറസിന്റെ ആദ്യ ഡോസ് സ്വീകരിച്ച വിവരം ഇൻസ്റ്റഗ്രാം അക്കൌണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചത്. കുത്തിവെപ്പെടുക്കുന്നതിന്റെ ഫോട്ടോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. താൻ കൊറോണ വൈറസ് വാക്സിൻ സ്വീകരിച്ചതായും കൊറോണ വൈറസിൽ നിന്ന് എല്ലാവർക്കും സുരക്ഷയും സംരക്ഷണവും ലഭിക്കട്ടെയെന്ന് ആശംസിക്കുന്നതായും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

കര്‍ണാടക തിരഞ്ഞെടുപ്പ്: ആദ്യം കുതിച്ച് ബിജെപി, പിന്നാലെ ഒപ്പത്തിനൊപ്പം പിടിച്ച് കോണ്‍ഗ്രസ്കര്‍ണാടക തിരഞ്ഞെടുപ്പ്: ആദ്യം കുതിച്ച് ബിജെപി, പിന്നാലെ ഒപ്പത്തിനൊപ്പം പിടിച്ച് കോണ്‍ഗ്രസ്

കൊറോണ വൈറസ് വ്യാപനത്തിനിടെ ഡിസംബർ 23നാണ് ഖത്തറിൽ വാക്സിനേഷൻ ക്യാമ്പെയിനിന്റെ ആദ്യഘട്ടം ആരംഭിച്ചത്. ഏഴ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലൂടെ ഏഴ് പ്രാഥമിക ഘട്ടങ്ങളിലായാണ് വാക്സിനേഷൻ ആരംഭിക്കുന്നത്. 2021 ജനുവരി 31 വരെയാണ് വാക്സിനേഷൻ. 70 വയസ്സിന് മുകളിലുള്ളവർ, ഗുരുതര രോഗങ്ങളുള്ളവർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുകയെന്ന് സർക്കാർ ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. മുൻ നിര ആരോഗ്യപ്രവർത്തകർക്കും ആദ്യഘട്ടത്തിൽ തന്നെ വാക്സിൻ നൽകും.

qataramir-15

അതേ സമയം സുരക്ഷിതവും ഫലപ്രദവുമായ വാക്സിൻ എടുക്കുന്നതിൽ പൊതുജനങ്ങൾ വിമുഖത കാണിക്കരുതെന്ന നിർദേശവുമായി അദ്ദേഹം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
നേരത്തെ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും മുൻ ഖത്തർ പ്രധാനമന്ത്രിയുമെല്ലാം കൊറോണ വൈറസ് വാക്സിൻ സ്വീകരിച്ചിരുന്നു.

English summary
Qatar Emir recieves Coronavirus vaccine in vaccination campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X