കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധങ്ങള്‍ക്കിടെ ഖത്തര്‍ അമീര്‍ ഇറാനില്‍; വിദേശകാര്യ മന്ത്രിക്ക് പിന്നാലെ, കൂടെ വന്‍ സംഘവും

Google Oneindia Malayalam News

ടെഹ്‌റാന്‍: ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ത്താനി ഇറാനില്‍. ഉക്രൈന്‍ വിമാനം വെടിവച്ചിട്ടത് സൈന്യമാണെന്ന് ഇറാന്‍ വെളിപ്പെടുത്തിയതിന് പിന്നാലെ ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമായിരിക്കെയാണ് ഖത്തര്‍ അമീറിന്റെ സന്ദര്‍ശനം. ഞായറാഴ്ച രാവിലെ ഖത്തര്‍ അമീര്‍ ഒമാന്‍ സന്ദര്‍ശിച്ചിരുന്നു. വന്‍ പ്രതിനിധി സംഘം അദ്ദേഹത്തോടൊപ്പമുണ്ട്.

മസ്‌കത്തില്‍ നിന്നാണ് ശൈഖ് തമീം ഇറാനിലേക്ക് വന്നത്. കഴിഞ്ഞാഴ്ച ഖത്തര്‍ വിദേശകാര്യ മന്ത്രി ഇറാന്‍ സന്ദര്‍ശിക്കുകയും പ്രസിഡന്റ് ഹസന്‍ റാഹൂനി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. മേഖലയിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുകയാണ് അമീറിന്റെ ലക്ഷ്യം...

ഉച്ചയ്ക്ക് ശേഷം

ഉച്ചയ്ക്ക് ശേഷം

ഉച്ചയ്ക്ക് ശേഷമാണ് ഖത്തര്‍ അമീര്‍ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെത്തിയത്. പ്രസിഡന്റ് റൂഹാനി ഉള്‍പ്പെടെയുള്ളവരുമായി അദ്ദേഹം ചര്‍ച്ച നടത്തുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇറാനും അമേരിക്കയും തമ്മിലുള്ള പോര് യുദ്ധത്തിന്റെ വക്കോളമെത്തിയ സാഹചര്യത്തിലാണ് ഖത്തര്‍ അമീറിന്റെ സന്ദര്‍ശനം.

അകലം തുടരുന്നു

അകലം തുടരുന്നു

ഇറാന്‍ സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ അമേരിക്കന്‍ സൈന്യം ഇറാഖില്‍ വച്ച് കൊലപ്പെടുത്തിയതാണ് പുതിയ സംഘര്‍ഷങ്ങള്‍ക്ക് കാരണം. ദിവസങ്ങള്‍ക്ക് ശേഷം ഇറാന്‍ സൈന്യം ഇറാഖിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ ആക്രമിച്ചു. പിന്നീട് ഇരുവിഭാഗവും അകലം തുടരവെയാണ് ഖത്തര്‍ അമീര്‍ ടെഹ്‌റാനിലെത്തിയത്.

അമീറിന്റെ സന്ദര്‍ശന ലക്ഷ്യം

അമീറിന്റെ സന്ദര്‍ശന ലക്ഷ്യം

ഇറാനുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് അമീറിന്റെ സന്ദര്‍ശന ലക്ഷ്യമെന്ന് ഖത്തര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മേഖലയിലെ പുതിയ സാഹചര്യവും ചര്‍ച്ച ചെയ്യും. പ്രാദേശിക-അന്താരാഷ്ട്ര കാര്യങ്ങളും ചര്‍ച്ച ചെയ്യുമെന്നും വാര്‍ത്താ ഏജന്‍സി അറിയിച്ചു.

ഒമാന്‍ സന്ദര്‍ശിച്ച ശേഷം

ഒമാന്‍ സന്ദര്‍ശിച്ച ശേഷം

വന്‍ പ്രതിനിധി സംഘം ഖത്തര്‍ അമീറിനൊപ്പം ഇറാനിലെത്തിയിട്ടുണ്ട്. നേരത്തെ ഇവര്‍ ഒമാന്‍ സന്ദര്‍ശിച്ചിരുന്നു. സുല്‍ത്താന്‍ ഖാബൂസിന്റെ വിയോഗത്തില്‍ ഖത്തര്‍ അമീര്‍ ദുഃഖം രേഖപ്പെടുത്തി. പുതിയ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സൈദുമായും ചര്‍ച്ച നടത്തി.

വിദേശകാര്യ മന്ത്രി നേരത്തെ വന്നു

വിദേശകാര്യ മന്ത്രി നേരത്തെ വന്നു

ഖത്തര്‍ വിദേശകാര്യമന്ത്രി മുഹമ്മദ് അല്‍ത്താനി കഴിഞ്ഞാഴ്ച ഇറാനിലെത്തി പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇറാനുമായി അടുപ്പം പുലര്‍ത്തുന്ന ഗള്‍ഫ് രാജ്യമാണ് ഖത്തര്‍. ഖത്തറിലാണ് അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളമുള്ളത്.

ഇറാന്റെ പ്രതികരണം

ഇറാന്റെ പ്രതികരണം

അമേരിക്കയുടെ നടപടിയാണ് മേഖലയില്‍ അശാന്തി പരത്തിയതെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ഖത്തര്‍ വിദേശകാര്യ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പറഞ്ഞു. ഇറാഖില്‍ ആക്രമണം നടത്തിയതിലൂടെ അമേരിക്ക ഇറാഖിനെ അപമാനിക്കുകയാണ് ചെയ്തത്. ഒരു രാജ്യത്തിന്റെ അധികാരം ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും റൂഹാനി പറഞ്ഞു.

ഹോര്‍മുസ് സുരക്ഷ പ്രധാനം

ഹോര്‍മുസ് സുരക്ഷ പ്രധാനം

അമേരിക്ക പശ്ചിമേഷ്യയിലുള്ള കാലത്തോളം മേഖലയില്‍ സമാധാനം ഉണ്ടാകില്ലെന്നു റൂഹാനി പറഞ്ഞു. ഇത്രയും ആശങ്കയുള്ള സാഹചര്യം ഗള്‍ഫ് മേഖലയില്‍ ആദ്യമായിട്ടാണെന്ന് മുഹമ്മദ് അല്‍ത്താനി പ്രതികരിച്ചു. ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷയും സമാധാനവും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഹോര്‍മുസ് സുരക്ഷ സംബന്ധിച്ചും ഇരുനേതാക്കളും ചര്‍ച്ച നടത്തി.

ദുരൂഹമായ വിമാന അപകടം

ദുരൂഹമായ വിമാന അപകടം

അമേരിക്കക്കെതിരായ തിരിച്ചടി ഇറാന്‍ ശക്തമാക്കാന്‍ ഒരുങ്ങവെയാണ് ടെഹ്‌റാനില്‍ ഉക്രൈന്‍ വിമാനം തകര്‍ന്നു വീണത്. യന്ത്രത്തകരാര്‍ ആണെന്നായിരുന്നു ആദ്യ സൂചനകള്‍. പിന്നീടാണ് ഉക്രൈനും അമേരിക്കയും കാനഡയും ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ സംശയം പ്രകടിപ്പിച്ചത്. ഇതോടെ ശനിയാഴ്ച ഇറാന്‍ കുറ്റമേറ്റു.

അമേരിക്ക സൃഷ്ടിച്ച സാഹചര്യം

അമേരിക്ക സൃഷ്ടിച്ച സാഹചര്യം

അമേരിക്ക മേഖലയില്‍ സൃഷ്ടിച്ച പ്രത്യേക സാഹചര്യമാണ് സൈന്യത്തിന് പിഴവ് സംഭവിക്കാന്‍ ഇടയാക്കിയതെന്ന ഇറാന്‍ ന്യായീകരിക്കുന്നു. മാനുഷികമായ പിഴവാണ് സംഭവിച്ചിരിക്കുന്നതെന്നും സംഭവത്തില്‍ ഖേദമുണ്ടെന്നും ഇറാന്‍ വിദേശകാര്യമന്ത്രി സരീഫ് പറഞ്ഞു. ഈ കുറ്റമേല്‍ക്കലിന് പിന്നാലെ ഇറാന്‍ സര്‍ക്കാരിനെതിരെ വീണ്ടും പ്രക്ഷോഭം ശക്തിപ്പെടുകയായിരുന്നു.

ബ്രിട്ടീഷ് അംബാസഡര്‍ അറസ്റ്റില്‍

ബ്രിട്ടീഷ് അംബാസഡര്‍ അറസ്റ്റില്‍

ഉക്രൈന്റെ യാത്രാ വിമാനം വെടിവച്ചിട്ടത് മാപ്പര്‍ഹിക്കാനാകാത്ത തെറ്റാണെന്നാണ് പ്രസിഡന്റ് ഹസന്‍ റൂഹാനി പ്രതികരിച്ചത്. ടെഹ്‌റാനിലും പ്രതിഷേധം ശക്തിപ്പെട്ടിട്ടുണ്ട്. 176 പേരുടെ മരണവുമായി ബന്ധപ്പെട്ട ദുഃഖാചരണം ടെഹ്‌റാനില്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുത്ത് മടങ്ങിയ ബ്രിട്ടീഷ് അംബാസഡറെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു.

ഇറാനും ഖത്തറും അടുത്ത ബന്ധം

ഇറാനും ഖത്തറും അടുത്ത ബന്ധം

ഇറാനില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ട്രംപ് പിന്തുണ പ്രഖ്യാപിച്ചു. സാഹചര്യങ്ങള്‍ കലുഷിതമായിരിക്കെയാണ് ഖത്തര്‍ അമീര്‍ ഇറാനിലെത്തിയിരിക്കുന്നത്. സൗദി സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം ചുമത്തിയ വേളയില്‍ ഖത്തറിനെ സഹായിച്ച രാജ്യങ്ങളിലൊന്നാണ് ഇറാന്‍. ഇരുരാജ്യങ്ങളും തമ്മില്‍ അടുത്ത ബന്ധമാണ്.

ട്രംപിന്റെ നീക്കം അല്‍പ്പം പിഴച്ചു; അല്ലെങ്കില്‍ ചിത്രം മറ്റൊന്നാകുമായിരുന്നു, സുലൈമാനി മാത്രമല്ലട്രംപിന്റെ നീക്കം അല്‍പ്പം പിഴച്ചു; അല്ലെങ്കില്‍ ചിത്രം മറ്റൊന്നാകുമായിരുന്നു, സുലൈമാനി മാത്രമല്ല

കേന്ദ്രത്തിന് കുരുക്കിടാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍; സിഎഎക്കെതിരെ പ്രമേയം പാസാക്കുംകേന്ദ്രത്തിന് കുരുക്കിടാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍; സിഎഎക്കെതിരെ പ്രമേയം പാസാക്കും

English summary
Qatar Emir Sheikh Tamim arrives in Iran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X