ഗള്‍ഫില്‍ ചരിത്ര നിമിഷം; ഖത്തര്‍ അമീര്‍ സൗദിയിലെത്തി, നേരിട്ടെത്തി സ്വീകരിച്ച് ബിന്‍ സല്മാന്
റിയാദ്: ഗള്‍ഫ് ലോകത്ത് മഞ്ഞുരുക്കം. അകന്ന് നിന്നിരുന്ന ജിസിസി രാജ്യങ്ങള്‍ ഐക്യത്തിന്റെ പാതയില്‍. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് സൗദിയിലെത്തി. ഖത്തറിനെതിരായ ഉപരോധം പിന്‍വലിക്കുന്ന ഔദ്യോഗിക പ്രഖ്യാപനം ഉച്ചകോടിയില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. സൗദിയിലെത്തിയ ഖത്തര്‍ അമീറിനെ സ്വീകരിക്കാന്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് നേരിട്ട് വിമാനത്താവളത്തിലെത്തി.
Recommended Video

സൗദി അറേബ്യയിലെ പുരാതന മരുപ്രദേശമായ അല്‍ ഉലയിലാണ് ജിസിസി ഉച്ചകോടി. ഇവിടെ ജിസിസി നേതാക്കളുടെ ഒത്തുചേരലിന് വേണ്ടി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുകയാണ്. ഖത്തറിനെതിരായ ഉപരോധം പിന്‍വലിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചിട്ടുണ്ട്്. ഇതിന്റെ ഭാഗമായി സല്‍വാ അതിര്‍ത്തി തുറന്നു. കര, നാവിക, വ്യോമ ഉപരോധങ്ങളും സൗദി അറേബ്യ നീക്കി. മൂന്നര വര്‍ഷമായി തുടരുന്ന ഖത്തറിനെതിരായ ഉപരോധം നീങ്ങിയത് ഗള്‍ഫില്‍ വലിയ ആഘോഷമാണ്.
ഖത്തര്‍ ഉപരോധം അവസാനിപ്പിക്കുന്ന കരാര്‍ ജിസിസി യോഗത്തില്‍ രാഷ്ട്ര നേതാക്കള്‍ ഒപ്പുവയ്ക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവും മരുമകനുമായ ജറദ് കുഷ്നര്‍ ചടങ്ങിന് സാക്ഷിയാകും. ഖത്തറിനെതിരായ ഉപരോധം നീക്കിയതിന്റെയും അതിര്‍ത്തികള്‍ സൗദി തുറക്കുന്നതിന്റെയും ആദ്യ പ്രഖ്യാപനം കുവൈത്ത് വിദേശകാര്യ മന്ത്രി തിങ്കളാഴ്ച രാത്രി നടത്തിയിരുന്നു. ഗള്‍ഫിന്റെ കെട്ടുറപ്പിന് ഐക്യം അനിവാര്യമാണ് എന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് പറഞ്ഞു.
അതിനിടെ ഖത്തറിനും ഈജിപ്തിനുമിടയില്‍ വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചു. 2017ല്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച വേളയിലാണ് ഈജിപ്ത് ദോഹയിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കിയത്. ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച നാല് രാജ്യങ്ങളില്‍ ഒന്നാണ് ഈജിപ്ത്. 2017 ജൂണ്‍ അഞ്ചിനാണ് സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍, ഈജിപ്്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. കുവൈത്തും അമേരിക്കയും നടത്തിവന്ന ചര്‍ച്ചകളുടെ വിജയമാണ് ഇപ്പോള്‍ ഐക്യത്തിന് വഴിയൊരുക്കിയത്.
-
യുഎഇയിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; കടൽ പ്രക്ഷുബ്ധമാവും, യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം -
സൗദി അറേബ്യയും യുഎഇയും സുപ്രധാന നീക്കത്തിന്; ദമ്മാമില്‍ നിന്ന് ഷാര്‍ജയിലേക്ക് പുതിയ പാത -
സാധനങ്ങളെല്ലാം സ്റ്റോക്കുണ്ട്, ആശങ്ക വേണ്ട; ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നേരിട്ടെത്തി പരിശോധിച്ച് യൂസഫലി -
ഒമാനില്‍ മിന്നല്‍പ്രളയം.. രണ്ട് മലയാളികള്‍ മരിച്ചു; അതിശക്തമായ മഴ മുന്നറിയിപ്പ് -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം












Click it and Unblock the Notifications