കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫില്‍ ചരിത്ര നിമിഷം; ഖത്തര്‍ അമീര്‍ സൗദിയിലെത്തി, നേരിട്ടെത്തി സ്വീകരിച്ച് ബിന്‍ സല്‍മാന്‍

Google Oneindia Malayalam News

റിയാദ്: ഗള്‍ഫ് ലോകത്ത് മഞ്ഞുരുക്കം. അകന്ന് നിന്നിരുന്ന ജിസിസി രാജ്യങ്ങള്‍ ഐക്യത്തിന്റെ പാതയില്‍. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് സൗദിയിലെത്തി. ഖത്തറിനെതിരായ ഉപരോധം പിന്‍വലിക്കുന്ന ഔദ്യോഗിക പ്രഖ്യാപനം ഉച്ചകോടിയില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. സൗദിയിലെത്തിയ ഖത്തര്‍ അമീറിനെ സ്വീകരിക്കാന്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നേരിട്ട് വിമാനത്താവളത്തിലെത്തി.

Recommended Video

cmsvideo
Saudi crown prince muhammed bin salman gave warm wlecome to qatar emir
q

സൗദി അറേബ്യയിലെ പുരാതന മരുപ്രദേശമായ അല്‍ ഉലയിലാണ് ജിസിസി ഉച്ചകോടി. ഇവിടെ ജിസിസി നേതാക്കളുടെ ഒത്തുചേരലിന് വേണ്ടി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുകയാണ്. ഖത്തറിനെതിരായ ഉപരോധം പിന്‍വലിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചിട്ടുണ്ട്്. ഇതിന്റെ ഭാഗമായി സല്‍വാ അതിര്‍ത്തി തുറന്നു. കര, നാവിക, വ്യോമ ഉപരോധങ്ങളും സൗദി അറേബ്യ നീക്കി. മൂന്നര വര്‍ഷമായി തുടരുന്ന ഖത്തറിനെതിരായ ഉപരോധം നീങ്ങിയത് ഗള്‍ഫില്‍ വലിയ ആഘോഷമാണ്.

ജോസ് കെ മാണി പാലായില്‍ മല്‍സരിച്ചേക്കില്ല; 8ന് ശേഷം എംപി പദവി ഒഴിയും, ഇടുക്കി വിട്ട് റോഷി എത്തുംജോസ് കെ മാണി പാലായില്‍ മല്‍സരിച്ചേക്കില്ല; 8ന് ശേഷം എംപി പദവി ഒഴിയും, ഇടുക്കി വിട്ട് റോഷി എത്തും

ഖത്തര്‍ ഉപരോധം അവസാനിപ്പിക്കുന്ന കരാര്‍ ജിസിസി യോഗത്തില്‍ രാഷ്ട്ര നേതാക്കള്‍ ഒപ്പുവയ്ക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവും മരുമകനുമായ ജറദ് കുഷ്‌നര്‍ ചടങ്ങിന് സാക്ഷിയാകും. ഖത്തറിനെതിരായ ഉപരോധം നീക്കിയതിന്റെയും അതിര്‍ത്തികള്‍ സൗദി തുറക്കുന്നതിന്റെയും ആദ്യ പ്രഖ്യാപനം കുവൈത്ത് വിദേശകാര്യ മന്ത്രി തിങ്കളാഴ്ച രാത്രി നടത്തിയിരുന്നു. ഗള്‍ഫിന്റെ കെട്ടുറപ്പിന് ഐക്യം അനിവാര്യമാണ് എന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

നരേന്ദ്ര മോദിയും അമിത് ഷായും കേരളത്തിലേക്ക്; കൂടെ നേതാക്കളുടെ വന്‍ പടയും, കച്ച മുറുക്കി ബിജെപിനരേന്ദ്ര മോദിയും അമിത് ഷായും കേരളത്തിലേക്ക്; കൂടെ നേതാക്കളുടെ വന്‍ പടയും, കച്ച മുറുക്കി ബിജെപി

അതിനിടെ ഖത്തറിനും ഈജിപ്തിനുമിടയില്‍ വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചു. 2017ല്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച വേളയിലാണ് ഈജിപ്ത് ദോഹയിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കിയത്. ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച നാല് രാജ്യങ്ങളില്‍ ഒന്നാണ് ഈജിപ്ത്. 2017 ജൂണ്‍ അഞ്ചിനാണ് സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. കുവൈത്തും അമേരിക്കയും നടത്തിവന്ന ചര്‍ച്ചകളുടെ വിജയമാണ് ഇപ്പോള്‍ ഐക്യത്തിന് വഴിയൊരുക്കിയത്.

മമതയെ ഞെട്ടിച്ച് ബംഗാളില്‍ മന്ത്രിയുടെ രാജി; കൂട്ടക്കൊഴിഞ്ഞുപോക്ക്, അടിപതറി തൃണമൂല്‍ കോണ്‍ഗ്രസ്മമതയെ ഞെട്ടിച്ച് ബംഗാളില്‍ മന്ത്രിയുടെ രാജി; കൂട്ടക്കൊഴിഞ്ഞുപോക്ക്, അടിപതറി തൃണമൂല്‍ കോണ്‍ഗ്രസ്

English summary
Qatar Emir Sheikh Tamim bin Hamad Al Thani arrived in Saudi Arabia For GCC Summit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X