കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ തെറ്റ് ആവര്‍ത്തിക്കരുതെന്ന് ഖത്തര്‍ അമീര്‍; പുതിയ തന്ത്രവുമായി താലിബാന്‍, ലോകം ഉറ്റുനോക്കുന്നു

Google Oneindia Malayalam News

യുനൈറ്റഡ് നാഷന്‍സ്: അഫ്ഗാന്റെ ഭരണം താലിബാന്‍ പിടിച്ചടക്കിയിട്ട് ഒരുമാസം പിന്നിട്ടു. ഖത്തറിന്റെ ഇടപെടലാണ് വലിയ രക്ത ചൊരിച്ചിലുകള്‍ ഒഴിവാക്കാന്‍ അഫ്ഗാനെ സഹായിച്ചത്. ചര്‍ച്ചകളിലൂടെ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഖത്തര്‍ ദോഹയില്‍ താലിബാന്റെ ഓഫീസ് തുറന്നത്. അതുവഴി അമേരിക്കയും താലിബാനും ചര്‍ച്ച നടത്തി. അമേരിക്കന്‍ സൈന്യം പൂര്‍ണമായി അഫ്ഗാനില്‍ നിന്ന് പിന്മാറി. വലിയ ദുരന്തത്തിലേക്ക് അഫ്ഗാന്‍ എത്തിയില്ല. ഇപ്പോള്‍ കാബൂള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും ഖത്തറിന്റെ സഹായത്തോടെയാണ്.

താലിബാന്‍ ഭരണകൂടത്തിന് സഹായം നല്‍കാനും ഖത്തര്‍ തന്നെയാണ് മുന്നിലുള്ളത്. ഈ സാഹചര്യത്തിലാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീമിന്റെ ഐക്യരാഷ്ട്രസഭയിലെ പ്രസംഗം. ലോകരാജ്യങ്ങള്‍ പഴയ തെറ്റുകള്‍ ഇന ആവര്‍ത്തിക്കരുതെന്ന് ശൈഖ് തമീം ആവശ്യപ്പെട്ടു. അതിനിടെ താലിബാന്‍ യുഎന്നിലെ അഫ്ഗാന്റെ പുതിയഅംബാസഡറെ നാമനിര്‍ദേശം ചെയ്തു. വിശദവിവരങ്ങള്‍ ഇങ്ങനെ....

കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്? പട്ടിക കേന്ദ്രത്തിന് കൈമാറി, മറുപടികോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്? പട്ടിക കേന്ദ്രത്തിന് കൈമാറി, മറുപടി

1

അഫ്ഗാനിലെ പുതിയ ഭരണകൂടത്തിന് എല്ലാ പിന്തുണയും നല്‍കണമെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി യുഎന്‍ പൊതുസഭയില്‍ പ്രസംഗിക്കവെ ആവശ്യപ്പെട്ടു. താലിബാനുമായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കാന്‍ സമയമായിട്ടില്ല. ചര്‍ച്ചകള്‍ തുടരണം. അവരെ ബഹിഷ്‌കരിച്ചാല്‍ ധ്രുവീകരണത്തിന് കാരണമാകും. അത് മറ്റു രീതിയിലുള്ള പ്രതികരണത്തിലേക്ക് നയിക്കും. ചര്‍ച്ചയിലൂടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണണെന്നും ശൈഖ് തമീം ആവശ്യപ്പെട്ടു.

2

താലിബാനുമായി ഒരു രാജ്യവും ഔദ്യോഗികമായി നയതന്ത്ര ബന്ധം സ്ഥാപിച്ചിട്ടില്ല എന്നതാണ് എടുത്തുപറയേണ്ടത്. ഈ വേളയിലാണ് ഖത്തര്‍ അമീറിന്റെ ആവശ്യം. യുദ്ധം ഒന്നിനും പരിഹാരമല്ല എന്നാണ് ഞങ്ങളുടെ നിലപാട്. ചര്‍ച്ചകള്‍ മാത്രമാണ് പോംവഴിയെന്നും ശൈഖ് തമീം പറഞ്ഞു. അമേരിക്കയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഗള്‍ഫ് രാജ്യമാണ് ഖത്തര്‍. താലിബാനുമായും ഖത്തര്‍ ഭരണകൂടത്തിന് അടുത്ത ബന്ധമാണ്.

3

ഗള്‍ഫില്‍ വേറിട്ട രാഷ്ട്രീയ നിരീക്ഷണം വച്ചുപുലര്‍ത്തുന്ന രാജ്യമാണ് ഖത്തര്‍. ഒരുപക്ഷവും ചേരാതെയാണ് ഖത്തറിന്റെ ഇതുവരെയുള്ള യാത്ര. അമേരിക്കയുമായും ഇറാനുമായും പലസ്തീനുമായും താലിബാനുമായും ഖത്തറിന് ബന്ധമുണ്ട്. ഇസ്രായേലുമായി ആവശ്യമുള്ളപ്പോള്‍ ചര്‍ച്ച നടത്താനും ഖത്തര്‍ തയ്യാറായിട്ടുണ്ട്. ഭിന്നതയിലുള്ള എല്ലാ വിഭാഗവുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ഖത്തറിന്റെ നിലപാട് മറ്റൊരു രാജ്യങ്ങളും സ്വീകരിക്കുന്നില്ല എന്നതാണ് എടുത്തു പറയേണ്ടത്.

4

പശ്ചിമേഷ്യയില്‍ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളം ഖത്തറിലാണുള്ളത്. സിറിയയിലും അഫ്ഗാനിലും അമേരിക്കന്‍ സൈന്യം നടത്തിയ ഓപറേഷന്‍ നിയന്ത്രിച്ചിരുന്നത് ഈ താവളത്തില്‍ നിന്നായിരുന്നു. അതേസമയം തന്നെ താലിബാന് ദോഹയില്‍ ഓഫീസ് തുറക്കാനുള്ള അനുമതിയും ഖത്തര്‍ നല്‍കിയിട്ടുണ്ട്. കാബൂള്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം അമേരിക്ക ഒഴിവാക്കിയപ്പോള്‍ ഏറ്റെടുത്തത് ഖത്തറാണ്.

കാവ്യയോട് മീനാക്ഷിക്ക് എത്രത്തോളം ഇഷ്ടമുണ്ടെന്നോ? ജന്മദിനത്തില്‍ കുടുംബ ചിത്രം പങ്കിട്ട് കുറിച്ചത് ഇങ്ങനെ...

5

അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിടുന്ന വേളയില്‍ അമേരിക്കയുടെ എല്ലാ പൗരന്‍മാരും അഫ്ഗാനില്‍ നിന്ന് പുറത്തുകടന്നിരുന്നില്ല. ഇവര്‍ക്ക് അഫ്ഗാന്‍ വിടാനുള്ള സൗകര്യം ഒരുക്കിയത് ഖത്തറാണ്. ഖത്തര്‍ എയര്‍വേയ്‌സ് വിമാനം ദോഹയിലേക്ക് വിദേശികളെ എത്തിക്കുകയും അവിടെ നിന്ന് സ്വന്തം നാടുകളിലേക്ക് യാത്രാ സൗകര്യം ഏര്‍പ്പെടുത്തുകയുമായിരുന്നു. ഇന്ന് അമേരിക്കയുടെയും ജപ്പാന്റെയും അഫ്ഗാന്‍ എംബസി പ്രവര്‍ത്തിക്കുന്നത് ദോഹയിലാണ്.

6

അഫ്ഗാനില്‍ ഇനി പഴയ തെറ്റുകള്‍ ലോകരാജ്യങ്ങള്‍ ആവര്‍ത്തിക്കരുത്. പുറംരാജ്യങ്ങളിലെ രാഷ്ട്രീയ സമ്പ്രദായം അഫ്ഗാന് മേല്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കരുത്. 20 വര്‍ഷത്തെ യുദ്ധം അഫ്ഗാനെ തളര്‍ത്തിയിരിക്കുന്നു. ശക്തമായ പിന്തുണ നല്‍കി അഫ്ഗാന്‍ ജനതയെ സഹായിക്കേണ്ടതുണ്ട്. മാനുഷിക സഹായം അവര്‍ക്ക് നല്‍കണണമെന്നും ശൈഖ് തമീം പറഞ്ഞു.

7

ലോകത്തെ ദരിദ്ര രാജ്യമാണ് അഫ്ഗാന്‍. അഫ്ഗാന് വൈദ്യുതി നല്‍കുന്നത് തുടരുമെന്ന് അയല്‍രാജ്യമായ ഉസ്‌ബെക്കിസ്താന്‍ പ്രസിഡന്റ് ഷൗക്കത്ത് മിര്‍സിയോയേവ് പറഞ്ഞു. അതേസമയം, ഐക്യരാഷ്ട്രസഭയിലേക്കുള്ള അഫ്ഗാന്റെ അംബാസഡറായി സുഹൈല്‍ ഷഹീനെ താലിബാന്‍ നാമനിര്‍ദേശം ചെയ്തു. ഇതുസംബന്ധിച്ച താലിബാന്റെ കത്ത് യുഎന്‍ സെക്രട്ടറി ജനറല്‍ സബ്കമ്മിറ്റിക്ക് കൈമാറി. യുഎന്‍ അംഗീകാരം നല്‍കിയാല്‍ താലിബാന്‍ ഭരണകൂടത്തിന് വിദേശത്തെ തങ്ങളുടെ ആസ്തികള്‍ തിരിച്ചുകിട്ടും. കൂടുതല്‍ രാജ്യങ്ങള്‍ താലിബാന്‍ ഭരണകൂടവുമായി ഇടപാടുകള്‍ നടത്താനും തയ്യാറാകും. ഇതിലേക്കുള്ള വഴി തെളിയിക്കാനാണ് താലിബാന്‍ യുഎന്‍ അംഗാകാരം ആവശ്യപ്പെട്ടിരിക്കുന്നത്.

Recommended Video

cmsvideo
Taliban plan to make Kabul airport operational soon; Report

English summary
Qatar Emir Sheikh Tamim Speech at United Nations General Assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X