കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫില്‍ ആശങ്ക; ഖത്തര്‍ അമീര്‍ റുവാണ്ടയിലേക്ക്, ജിസിസി യോഗം സൗദിയില്‍ ആരംഭിക്കാനിരിക്കെ യാത്ര

Google Oneindia Malayalam News

ദോഹ: ജിസിസി യോഗം സൗദി തലസ്ഥാനമായ റിയാദില്‍ ആരംഭിക്കാനിരിക്കെ ഖത്തര്‍ അമീര്‍ റുവാണ്ടയിലേക്ക്. ജിസിസി യോഗത്തിലേക്ക് സൗദി രാജാവ് സല്‍മാന്‍ ഖത്തര്‍ അമീറിനെയും ക്ഷണിച്ചിരുന്നു. ഇരുനേതാക്കളും ചര്‍ച്ച നടത്തുന്നതിലൂടെ ഗള്‍ഫിലെ പ്രതിസന്ധി തീരുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് പ്രതിസന്ധി ഉടന്‍ തീര്‍ന്നേക്കുമെന്ന് കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നു. എന്നാല്‍ ചൊവ്വാഴ്ച ജിസിസി യോഗം നടക്കാനിരിക്കെയാണ് തിങ്കളാഴ്ച ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി മധ്യ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയിലേക്ക് പോകുന്നത്. ബ്ലൂംബെര്‍ഗ് ന്യൂസ് ആണ് ഖത്തര്‍ അമീറിന്റെ യാത്ര സംബന്ധിച്ച വിശദാംശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്...

അമീര്‍ തിരിച്ചെത്തുമോ

അമീര്‍ തിരിച്ചെത്തുമോ

റുവാണ്ടന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഖത്തര്‍ അമീര്‍ ആഫ്രിക്കയില്‍ നിന്ന് ഗള്‍ഫിലേക്ക് തന്നെ ചൊവ്വാഴ്ച തിരിച്ചെത്തുമോ എന്ന് വ്യക്തമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജിസിസി യോഗത്തില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കുമോ? അല്ലെങ്കില്‍ മറ്റാരെങ്കിലും ഖത്തര്‍ പ്രതിനിധിയായി സൗദിയിലെത്തുമോ എന്നീ കാര്യങ്ങള്‍ അറിവായിട്ടില്ല.

റുവാണ്ടയിലേക്ക് പോകുന്നത് എന്തിന്

റുവാണ്ടയിലേക്ക് പോകുന്നത് എന്തിന്

ഖത്തര്‍ അമീറിന്റെ പേരിലുള്ള അന്താരാഷ്ട്ര അഴിമതി വിരുദ്ധ പുരസ്‌കാരം വിതരണം ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം റുവാണ്ടയിലേക്ക് പോകുന്നതെന്ന് ഖത്തര്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. റുവാണ്ടന്‍ തലസ്ഥാനമായ കിഗാലിയിലാണ് ചടങ്ങ്.

സൗദി രാജാവ് ക്ഷണിച്ചിരുന്നു

സൗദി രാജാവ് ക്ഷണിച്ചിരുന്നു

ഖത്തര്‍ അമീറിനെ ജിസിസി യോഗത്തില്‍ പങ്കെടുക്കാന്‍ സൗദിയിലെ സല്‍മാന്‍ രാജാവ് കഴിഞ്ഞദിവസം ക്ഷണിച്ചിരുന്നു. 30 മാസമായി ഖത്തറും സൗദിയും തമ്മില്‍ തുടരുന്ന ഭിന്നത പരിഹരിക്കപ്പെടാന്‍ സാധ്യതയുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ക്കിടയാക്കുന്നതായിരുന്നു സൗദി രാജാവിന്റെ നീക്കം.

 ഖത്തര്‍ മന്ത്രിയുടെ പ്രതികരണം

ഖത്തര്‍ മന്ത്രിയുടെ പ്രതികരണം

ഖത്തറും സൗദിയും തമ്മില്‍ പ്രശ്‌നപരിഹാര ചര്‍ച്ച നടക്കുന്നുണ്ട് എന്ന് കഴിഞ്ഞ ദിവസം ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് അല്‍ത്താനി പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, വിദേശകാര്യ മന്ത്രി അടുത്തിടെ റിയാദില്‍ എത്തിയിരുന്നു എന്ന റിപ്പോര്‍ട്ട് സംബന്ധിച്ച് അദ്ദേഹം പ്രതികരിച്ചില്ല.

ചൊവ്വാഴ്ച ആരംഭിക്കും

ചൊവ്വാഴ്ച ആരംഭിക്കും

ജിസിസി വാര്‍ഷിക ഉച്ചകോടി ചൊവ്വാഴ്ച റിയാദിലാണ് ഇത്തവണ നടക്കുന്നത്. യുഎഇയില്‍ നടക്കേണ്ടിയിരുന്ന ഉച്ചകോടി റിയാദിലേക്ക് മാറ്റുകയായിരുന്നു. ഇതിന് കാരണം വ്യക്തമല്ല. സൗദി രാജാവ് സല്‍മാന്‍ ഖത്തര്‍ അമീറിനെ ക്ഷണിച്ച് അയച്ച കത്ത് ലഭിച്ചുവെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

 സെക്രട്ടറി ജനറല്‍ മുഖേന

സെക്രട്ടറി ജനറല്‍ മുഖേന

വിദേശകാര്യ മന്ത്രാലയമാണ് സൗദി രാജാവിന്റെ കത്ത് സ്വീകരിച്ചത്. ജിസിസി സെക്രട്ടറി ജനറല്‍ അബ്ദുല്‍ ലത്തീഫ് ബിന്‍ റാശിദ് അല്‍ സയാനി മുഖേനയാണ് കത്ത് അയച്ചത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ക്ഷണം സ്വീകരിച്ച് സൗദിയിലേക്ക് പോകുമോ എന്ന് വ്യക്തമല്ല. ജിസിസിയിലെ ആറ് രാഷ്ട്ര നേതാക്കളും ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 മഞ്ഞുരുക്കം വേഗത്തില്‍

മഞ്ഞുരുക്കം വേഗത്തില്‍

ഖത്തര്‍ അമീര്‍ സൗദിയിലെ ഉച്ചകോടിയില്‍ പങ്കെടുത്താല്‍ ഗള്‍ഫ് മേഖലയില്‍ മഞ്ഞുരുക്കം വേഗത്തിലാകുമെന്ന് പ്രതീക്ഷിക്കാം. കഴിഞ്ഞ ഉച്ചകോടിക്ക് ഖത്തര്‍ അമീര്‍ പങ്കെടുത്തിരുന്നില്ല. പ്രധാനമന്ത്രിയെ അയക്കുകയായിരുന്നു. 2017ല്‍ കുവൈത്തിലെ ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുത്തെങ്കിലും കാര്യമായ തീരുമാനങ്ങളുണ്ടായിരുന്നില്ല.

സമവായ ഭാഷയില്‍ ഇറാനും

സമവായ ഭാഷയില്‍ ഇറാനും

അതേസമയം, സൗദിയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. സൗദിയുമായി ബന്ധം പുനരാരംഭിക്കുന്നതില്‍ ഇറാന് തടസമില്ല. എല്ലാ അയല്‍രാജ്യങ്ങളുമായും ഇറാന്‍ നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും റൂഹാനി പറഞ്ഞു. ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവിയോടാണ് ഹസന്‍ റൂഹാനി തന്റെ നിലപാട് വ്യക്തമാക്കിയത്.

ഉപരോധം തുടങ്ങിയത് ഇങ്ങനെ

ഉപരോധം തുടങ്ങിയത് ഇങ്ങനെ

2017 ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരെ സൗദി സഖ്യം ഉപരോധം പ്രഖ്യാപിച്ചത്. സൗദിക്ക് പുറമെ യുഎഇ, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തുമാണ് ഉപരോധം പ്രഖ്യാപിച്ചത്. വളരെ പ്രതിസന്ധിയിലായ ഖത്തര്‍ ക്രമേണ ഉപരോധം മറികടക്കുകയായിരുന്നു. ഇതിന് പ്രധാനമായും ഖത്തറിനെ സഹായിച്ചത് തുര്‍ക്കിയും ഇറാനുമാണ്.

 പിന്‍വലിക്കാം... പക്ഷേ

പിന്‍വലിക്കാം... പക്ഷേ

ഉപരോധം പിന്‍വലിക്കണമെങ്കില്‍ ഖത്തര്‍ 13 വ്യവസ്ഥകള്‍ പാലിക്കണമെന്നായിരുന്നു സൗദി സഖ്യത്തിന്റെ ആവശ്യം. അല്‍ ജസീറ ചാനല്‍ പൂട്ടുന്നതുള്‍പ്പെടെ ആയിരുന്നു വ്യവസ്ഥകള്‍. എന്നാല്‍ ആവശ്യങ്ങള്‍ ഖത്തര്‍ തള്ളി. പിന്നീട് നിബന്ധനകള്‍ ആറാക്കി ചുരുക്കിയെങ്കിലും പരമാധികാരം അടിയറ വയ്ക്കില്ലെന്ന് ഖത്തര്‍ അറിയിച്ചു.

ബ്രദര്‍ഹുഡ് ബന്ധം ഒഴിവാക്കുമോ

ബ്രദര്‍ഹുഡ് ബന്ധം ഒഴിവാക്കുമോ

കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങള്‍ സമവായ ചര്‍ച്ചകള്‍ക്ക് ഏറെ ശ്രമിച്ചിരുന്നു. ചര്‍ച്ചയ്ക്ക് ഒരുക്കണമാണെന്നും എന്നാല്‍ പരമാധികാരം പരസ്പരം മാനിക്കണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു. ബ്രദര്‍ഹുഡിന് ഖത്തര്‍ നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണമെന്നായിരുന്നു സൗദി സഖ്യത്തിന്റെ ഒരാവശ്യം. ഇത് ഖത്തര്‍ അംഗീകരിച്ചുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

പൗരത്വ ബില്ലിനെതിരെ നഗ്നരായി വിദ്യാര്‍ഥികളുടെ പ്രകടനം; രാജ്യത്ത് പ്രതിഷേധം അലയടിക്കുന്നുപൗരത്വ ബില്ലിനെതിരെ നഗ്നരായി വിദ്യാര്‍ഥികളുടെ പ്രകടനം; രാജ്യത്ത് പ്രതിഷേധം അലയടിക്കുന്നു

ചാണക്യതന്ത്രവുമായി അമിത് ഷാ; പൗരത്വ ബില്ല് രാജ്യസഭ കടക്കും, 132 അംഗങ്ങളുടെ പിന്തുണ ഉറപ്പിച്ചുചാണക്യതന്ത്രവുമായി അമിത് ഷാ; പൗരത്വ ബില്ല് രാജ്യസഭ കടക്കും, 132 അംഗങ്ങളുടെ പിന്തുണ ഉറപ്പിച്ചു

English summary
Qatar Emir to Travel to Rwanda One Day Before GCC Summit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X