കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡേണ്‍ ഖത്തര്‍; അമീര്‍ പുറപ്പെടുന്നു, ഏഷ്യയും ആഫ്രിക്കയും കടന്ന്... ഒന്നാം സ്ഥാനം ഇന്ത്യയ്ക്ക്

Google Oneindia Malayalam News

Recommended Video

cmsvideo
ഖത്തർ മോഡേണാക്കാൻ അമീർ പുറപ്പെട്ടു! | Oneindia Malayalam

ദോഹ: വലിയ ലക്ഷ്യമാണ് ഖത്തറിനുള്ളത്. വിദേശികളെ ഉള്‍ക്കൊണ്ട് തന്നെ രാജ്യത്തെ പുരോഗതിയിലെത്തിക്കുക. വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ ഒതുങ്ങിയ വ്യാപാരങ്ങള്‍ നടത്തിയിരുന്ന ഖത്തര്‍ ഇന്ന് ലോകത്തെ പ്രധാന മേഖലകളിലെല്ലാം കോടികള്‍ നിക്ഷേപിക്കുയാണ്. ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാജ്യങ്ങളില്‍ എണ്ണപ്പെടുന്ന ഖത്തര്‍ തങ്ങളുടെ ആസ്തി ഗുണപരമായ വഴിയില്‍ ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്.

ആഫ്രിക്കയിലും ഏഷ്യയിലും വ്യാപാര-നിക്ഷേപങ്ങള്‍ വര്‍ധിപ്പിച്ച ഖത്തര്‍ ഇനി നോക്കുന്നത് ലാറ്റിന്‍ അമേരിക്കയിലേക്കാണ്. മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ക്ക് താരതമ്യേന നിക്ഷേപങ്ങള്‍ കുറവാണ് ലാറ്റിന്‍ അമേരിക്കയില്‍. ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ത്താനി തിങ്കളാഴ്ച പുറപ്പെടും. വിവരങ്ങള്‍ ഇങ്ങനെ....

ഇന്ത്യയാണ് ഒന്നാമത്

ഇന്ത്യയാണ് ഒന്നാമത്

കയറ്റുമതിയില്‍ ഖത്തര്‍ കുതിപ്പ് തുടരുകയാണ്. ഓഗസ്റ്റില്‍ ഖത്തറില്‍ നിന്നുള്ള കയറ്റുമതിയില്‍ ഇന്ത്യയാണ് ഒന്നാമത്. 439 കോടി റിയാലിന്റെ കയറ്റുമതിയാണ് ഇന്ത്യയിലേക്ക് നടത്തിയത്. ഖത്തറിന്റെ ഇറക്കുമതിയില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമാണ്. ഖത്തറില്‍ നിന്നുള്ള കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് തൊട്ടുപിന്നില്‍ ദക്ഷിണ കൊറിയയാണ്. ജപ്പാന്‍, ചൈന എന്നിവര്‍ തൊട്ടുപിന്നിലുണ്ട്.

2641 കോടി റിയാല്‍

2641 കോടി റിയാല്‍

ഓഗസ്റ്റില്‍ 2641 കോടി റിയാലിന്റെ കയറ്റുമതിയാണ് ഖത്തര്‍ നടത്തിയിരിക്കുന്നത്. പ്രകൃതി വാതകവും പെട്രോളിയവുമാണ് ഖത്തര്‍ കൂടുതലും കയറ്റി അയച്ചത്. ലോകത്ത ഏറ്റവും കൂടുതല്‍ പ്രകൃതി വാതകം കൈവശമുള്ള രാജ്യം ഖത്തറാണ്. ഇതുതന്നെയാണ് അവരുടെ വരുമാന സ്രോതസ്സും.

ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്നവര്‍

ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്നവര്‍

അമേരിക്കയാണ് ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യം. തൊട്ടുപിന്നില്‍ ചൈനയാണ്. മൂന്നാംസ്ഥാനത്ത് ഇന്ത്യയും. അസംസ്‌കൃത എഥിലിനും ചെമ്പുമാണ് ഇന്ത്യ പ്രധാനമായും ഖത്തറിലേക്ക് കയറ്റി അയക്കുന്നത്. ഖത്തര്‍ വ്യാപാരത്തില്‍ 40 ശതമാനം പുരോഗതിയാണ് ഓഗസ്റ്റിലുണ്ടായിരിക്കുന്നത്. വിദേശ രാജ്യങ്ങളുമായി ഖത്തര്‍ കൂടുതല്‍ കരാറുകളില്‍ ഒപ്പുവയ്ക്കുകയാണ്.

ലാറ്റിന്‍ അമേരിക്കന്‍ പര്യടനം

ലാറ്റിന്‍ അമേരിക്കന്‍ പര്യടനം

ഏഷ്യയിലും ആഫ്രിക്കയിലുമായിരുന്നു ഖത്തര്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇനി മറ്റു മേഖലകള്‍ കൂടി ഖത്തര്‍ തേടുകയാണ്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുമായി സഖ്യം ചേരുകയാണ് ഖത്തര്‍. ഇതിന്റെ ഭാഗമായിട്ടാണ് ഖത്തര്‍ അമീറിന്റെ യാത്ര. തിങ്കളാഴ്ച അദ്ദേഹം ലാറ്റിന്‍ അമേരിക്കന്‍ പര്യടനം തുടങ്ങും.

മോഡേണ്‍ ഖത്തര്‍ നിര്‍മിക്കുക

മോഡേണ്‍ ഖത്തര്‍ നിര്‍മിക്കുക

ഖത്തര്‍ പുതിയ വ്യാപാര പങ്കാളിയെ തേടുകയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദി സഖ്യരാജ്യങ്ങളുടെ ഉപരോധം മറികടക്കാനുള്ള നീക്കത്തിന്റെ ഭാഗം മാത്രമല്ല ഈ വിദേശ ബന്ധങ്ങള്‍. അടുത്ത പത്ത് വര്‍ഷത്തിനകം മോഡേണ്‍ ഖത്തര്‍ നിര്‍മിക്കുക എന്ന ലക്ഷ്യമാണ് അമീറിനുള്ളത്.

സന്ദര്‍ശിക്കുന്ന രാജ്യങ്ങള്‍

സന്ദര്‍ശിക്കുന്ന രാജ്യങ്ങള്‍

ഇക്വഡോര്‍, പെറു, പരാഗ്വേ, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളാണ് ഖത്തര്‍ അമീര്‍ സന്ദര്‍ശിക്കുന്നത്. ഈ രാജ്യങ്ങളുടെ ഭരണകൂടങ്ങള്‍ ഖത്തര്‍ അമീറിനെ ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ചാണ് യാത്രയെന്ന് ഖത്തര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അര്‍ജന്റീനയില്‍ ഖത്തറിന് വലിയ നിക്ഷേപമുണ്ട്. ഖത്തര്‍ പെട്രോളിയം മുഖേനയാണ് ഈ നിക്ഷേപം.

ഖത്തറിന്റെ തന്ത്രം

ഖത്തറിന്റെ തന്ത്രം

അര്‍ജന്റീന വഴി മറ്റു ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കും നിക്ഷേപം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ലാറ്റിനമേരിക്കന്‍ രാഷ്ട്രത്തലവന്‍മാരുമായി ഖത്തര്‍ അമീര്‍ ചര്‍ച്ച നടത്തും. എന്നാണ് അമീര്‍ തിരിച്ചെത്തുക എന്ന് വ്യക്തമല്ല. ഖത്തര്‍ വാര്‍ത്താ ഏജന്‍സി അക്കാര്യം വ്യക്തമാക്കുന്നില്ല. ഇഷ്ടരാജ്യങ്ങളെ കൂടെ നിര്‍ത്തുക എന്നതാണ് ഖത്തര്‍ ഇപ്പോള്‍ പയറ്റുന്ന തന്ത്രം.

തുര്‍ക്കിക്ക് സഹായ ഹസ്തം

തുര്‍ക്കിക്ക് സഹായ ഹസ്തം

തുര്‍ക്കിയുമായി ഖത്തറിന് അടുത്ത ബന്ധമാണ്. ഖത്തറിനെതിരെ ജിസിസി രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ച വേളയില്‍ സഹായിക്കാനെത്തിയത് തുര്‍ക്കിയായിരുന്നു. തുര്‍ക്കി അടുത്തിടെ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട വേളയില്‍ കോടികളുടെ നിക്ഷേപം നടത്തി തുര്‍ക്കിയെ ഖത്തര്‍ സഹായിക്കുകയും ചെയ്തു.

അമേരിക്കയെ പിണക്കാതെ

അമേരിക്കയെ പിണക്കാതെ

1500 കോടി ഡോളറിന്റെ സഹായമാണ് ഖത്തര്‍ തുര്‍ക്കിക്ക് നല്‍കിയത്. അമേരിക്കയുമായി ഉടക്കി നില്‍ക്കുകയാണ് തുര്‍ക്കി. എന്നാല്‍ അമേരിക്കയുമായി അടുത്ത ബന്ധമാണ് ഖത്തറിന്. അമേരിക്കയെ പിണക്കാതെ തന്നെയാണ് ഖത്തര്‍ തുര്‍ക്കിയില്‍ കോടികള്‍ നിക്ഷേപിച്ചത്. ഖത്തറിന്റെ നിക്ഷേപം തുര്‍ക്കിക്ക് ഏറെ ഗുണമായെന്ന് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ പറഞ്ഞിരുന്നു.

ജര്‍മനിയില്‍ നിക്ഷേപിച്ചത്

ജര്‍മനിയില്‍ നിക്ഷേപിച്ചത്

തുര്‍ക്കിയില്‍ 1500 കോടി ഡോളറിന്റെ നിക്ഷേപം നടത്തിയതിന് പുറമെ കോടിക്കണക്കിന് ഡോളര്‍ വായ്പയും ഖത്തര്‍ അനുവദിച്ചിരുന്നു. യൂറോപ്പിലും ഖത്തറിന്റെ നിക്ഷേപം വര്‍ധിച്ചിട്ടുണ്ട്. 1160 കോടി ഡോളര്‍ ജര്‍മനിയില്‍ നിക്ഷേപിച്ചത് കഴിഞ്ഞമാസമാണ്. വരുന്ന അഞ്ചുവര്‍ഷത്തിനിടെ 1000 കോടി ഡോളര്‍ കൂടി ജര്‍മനിയില്‍ നിക്ഷേപിക്കുകയും ചെയ്യും.

ഉപരോധ രാജ്യങ്ങളെ ഗൗനിക്കാതെ

ഉപരോധ രാജ്യങ്ങളെ ഗൗനിക്കാതെ

അതേസമയം, ഉപരോധത്തെ ഗൗനിക്കാത്ത രീതിയിലാണ് ഖത്തറിന്റെ ഇപ്പോഴത്തെ പ്രതികരണം. ഖത്തറിന് സ്വന്തം സുരക്ഷയാണ് പ്രധാനമെന്നും അതിന് ശേഷമേ മറ്റു രാജ്യങ്ങള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ പരിഗണിക്കൂവെന്നുമാണ് ഖത്തര്‍ വിദേശകാര്യമന്ത്രി ഐക്യരാഷ്ട്രസഭയില്‍ പറഞ്ഞത്. സൗദി സഖ്യരാജ്യങ്ങള്‍ മുന്നോട്ട് വച്ച ഉപാധികള്‍ സൂചിപ്പിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പ്രവാസികളുടെ പ്രതിഷേധം വിജയിച്ചു; എയര്‍ ഇന്ത്യ മുട്ടുമടക്കി!! അധികനിരക്ക് ഒഴിവാക്കിയെന്ന് അറിയിപ്പ്പ്രവാസികളുടെ പ്രതിഷേധം വിജയിച്ചു; എയര്‍ ഇന്ത്യ മുട്ടുമടക്കി!! അധികനിരക്ക് ഒഴിവാക്കിയെന്ന് അറിയിപ്പ്

English summary
Qatar's emir to seek increased trade in tour of Latin American countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X