കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന് വമ്പന്‍ ഓഫറുമായി ഖത്തര്‍; 2200 കോടി ഡോളറിന്റെ നിക്ഷേപം, അമീര്‍ ഇസ്ലാമാബാദില്‍

Google Oneindia Malayalam News

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന പാകിസ്താന് ഖത്തറിന്റെ സഹായം. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ത്താനി പാകിസ്താനിലെത്തി. മൂന്ന് കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. 2200 കോടി ഡോളറിന്റെ നിക്ഷേപമാണ് ഖത്തര്‍ പാകിസ്താനില്‍ ഇറക്കുന്നതെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

നേരത്തെ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പാകിസ്താന്‍ സന്ദര്‍ശിക്കുകയും 2100 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സൗദിയേക്കാള്‍ ഒരുപടി കടന്നാണ് ഖത്തറിന്റെ സഹായം. ദോഹയില്‍ നിന്ന് കറാച്ചിയിലേക്കുള്ള കടല്‍പാത സജീവമാക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഇസ്ലാമിക ലോകത്തെ ഏക ആണവ ശക്തിയായ പാകിസ്താനെ കൂടെ നിര്‍ത്തുക എന്നത് ഗള്‍ഫ് രാജ്യങ്ങളുടെ പ്രധാന ലക്ഷ്യമാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

അമീറിന്റെ സന്ദര്‍ശനം ഇങ്ങനെ

അമീറിന്റെ സന്ദര്‍ശനം ഇങ്ങനെ

വ്യാപാരം, നിക്ഷേപം, ടൂറിസം, സാമ്പത്തിക കുറ്റകൃത്യ വിവരങ്ങളുടെ കൈമാറ്റം തുടങ്ങിയ കാര്യങ്ങളില്‍ മൂന്ന് ധാരണ പത്രങ്ങളില്‍ ഖത്തറും പാകിസ്താനും ഒപ്പുവച്ചു. ഖത്തര്‍ അമീര്‍ ശനിയാഴ്ചയാണ് പാകിസ്താനിലെത്തിയത്. ഞായറാഴ്ച വൈകീട്ട് അദ്ദേഹം തിരിച്ചു ഖത്തറിലേക്ക് പോകും.

അഫ്ഗാന്‍ സമാധാന ശ്രമം

അഫ്ഗാന്‍ സമാധാന ശ്രമം

റാവല്‍പിണ്ടിയിലെ നൂര്‍ ഖാന്‍ വ്യോമതാവളത്തിലാണ് ഖത്തര്‍ അമീര്‍ വിമാനം ഇറങ്ങിയത്. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നേരിട്ടെത്തി സ്വീകരിച്ചു. ശേഷം ഇസ്ലാമാബാദിലെ പ്രധാനമന്ത്രിയുടെ വസതിയിലെത്തി ഇരുനേതാക്കളും വിശദമായ ചര്‍ച്ച നടത്തി. ഗള്‍ഫിലെ സാഹചര്യവും അഫ്ഗാന്‍ സമാധാനവും ചര്‍ച്ചയായി.

പ്രമുഖരും വ്യവസായികളും

പ്രമുഖരും വ്യവസായികളും

ഖത്തര്‍ അമീറിനൊപ്പം ഒട്ടേറെ പ്രമുഖരും വ്യവസായികളും പാകിസ്താനിലെത്തിയിട്ടുണ്ട്്. അടുത്തിടെ പാകിസ്താന്‍ പ്രധാനമന്ത്രി ഖത്തറില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഖത്തര്‍ അമീറിനെ പാകിസ്താനിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഈ ക്ഷണം സ്വീകരിച്ചാണ് അമീര്‍ പാകിസ്താനിലെത്തിയിരിക്കുന്നത്.

 2200 കോടി ഡോളര്‍ നിക്ഷേപം

2200 കോടി ഡോളര്‍ നിക്ഷേപം

2015 മാര്‍ച്ചിലാണ് ഖത്തര്‍ അമീര്‍ ഏറ്റവും ഒടുവില്‍ പാകിസ്താനിലെത്തിയത്. 2200 കോടി അമേരിക്കന്‍ ഡോളറിന്റെ നിക്ഷേപമാണ് ഖത്തര്‍ പാകിസ്താനില്‍ നടത്തുക. പാകിസ്താന്‍ പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സൗദി പ്രഖ്യാപിച്ചതിനേക്കാള്‍ അധികമാണ് ഖത്തര്‍ പ്രഖ്യാപിക്കുന്നത്.

 പ്രസിഡന്റുമായി ചര്‍ച്ച

പ്രസിഡന്റുമായി ചര്‍ച്ച

കഴിഞ്ഞ ഫെബ്രുവരിയില്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പാകിസ്താനിലെത്തിയിരുന്നു. അദ്ദേഹം 2100 കോടി ഡോളറിന്റെ നിക്ഷേപമാണ് പാകിസ്താനില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിനേക്കാള്‍ അധികം നിക്ഷേപം ഖത്തര്‍ പ്രഖ്യാപിക്കുന്നു. പാകിസ്താന്‍ പ്രസിഡന്റ് ആരിഫ് ആല്‍വിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഖത്തര്‍ അമീര്‍ നാട്ടിലേക്ക് തിരിക്കും.

ജെഡിഎസ് ബന്ധം സമ്മാനിച്ചത് നഷ്ടം; സഖ്യം വേണ്ടില്ലായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ്ജെഡിഎസ് ബന്ധം സമ്മാനിച്ചത് നഷ്ടം; സഖ്യം വേണ്ടില്ലായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ്

English summary
Qatar Emir Visits Pakistan to pledge USD 22 billion Investment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X