ഖത്തര്‍ കൂടി ഭാഗമായ നേട്ടം; ഇന്ത്യ വഴിവെട്ടുന്നു, സൈപ്രസില്‍ കണ്ടെത്തിയത് രണ്ടാം വാതക ശേഖരം
ദോഹ: വിനോദ സഞ്ചാരികള്‍ ഏറെ എത്തുന്ന രാജ്യമാണ് സൈപ്രസ്. പശ്ചിമേഷ്യയിലും യൂറോപ്പിലുമായി ചേര്‍ന്ന് കിടക്കുന്ന മെഡിറ്ററേനിയന്‍ തീരത്തുള്ള ഈ രാജ്യത്ത് വന്‍തോതില്‍ പ്രകൃതി വാതക ശേഖരം കണ്ടെത്തിയിരിക്കുകയാണിപ്പോള്‍. ഖത്തര്‍ എനര്‍ജിയും എക്സോണ്‍ മൊബൈലും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാതകം കണ്ടെത്തിയത്. സൈപ്രസിലെ രണ്ടാമത്തെ വാതക ശേഖരമാണിത്.
യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് വലിയ ആശ്വാസകരമാകുന്ന വിവരമാണ് കഴിഞ്ഞ ദിവസം സൈപ്രസ് സര്‍ക്കാര്‍ പുറത്തുവിട്ടത്. കാരണം റഷ്യയ്ക്കെതിരെ ഉപരോധം ചുമത്തിയതോടെ റഷ്യയില്‍ നിന്നുള്ള വാതകം വാങ്ങാതിരിക്കുകയാണ് യൂറോപ്പ്. പകരം മറ്റുരാജ്യങ്ങളെ ആശ്രയിച്ചെങ്കിലും ഇപ്പോഴും ദൗര്‍ലഭ്യത അനുഭവിക്കുന്നുണ്ട്. വാതകത്തിന് വേണ്ടി ഇനി സൈപ്രസിനെ ആശ്രയിക്കാമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രതീക്ഷിക്കുന്നു.

2022 വരെ യൂറോപ്യന്‍ രാജ്യങ്ങള്‍ വാതകത്തിന് വേണ്ടി പ്രധാനമായും ആശ്രയിച്ചിരുന്നത് റഷ്യയെ ആയിരുന്നു. യുക്രൈന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഉപരോധം ചുമത്തിയതോടെ അവര്‍ റഷ്യയുമായി അകലുകയും ഖത്തറുമായി ദീര്‍ഘകാല കരാറിലെത്തുകയും ചെയ്തു. എങ്കിലും ആവശ്യത്തിന് വേണ്ട വാതകം ലഭിക്കുന്നില്ല. ഈ വേളയിലാണ് സമീപ പ്രദേശമായ സൈപ്രസില്‍ വാതക ശേഖരം കണ്ടെത്തിയിരിക്കുന്നത്.
സൈപ്രസ്, ഗ്രീസ്, ഇസ്രായേല്‍ എന്നീ രാജ്യങ്ങള്‍ ഊര്‍ജാവശ്യങ്ങള്‍ക്ക് വേണ്ടി സഹകരിക്കുന്നുണ്ട്. ഗ്രീസുമായി അടുക്കുന്നതില്‍ സൈപ്രസിലുള്ളവര്ക്ക് അതൃപ്തിയില്ലെങ്കിലും ഇസ്രായേലിന്റെ സാന്നിധ്യം രാഷ്ട്രീയ ചര്‍ച്ചയായിട്ടുണ്ട്. സമീപകാലത്ത് ഇസ്രായേലില്‍ നിന്ന് കുടിയേറ്റം ശക്തമായതില്‍ സൈപ്രസിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആശങ്ക പങ്കുവച്ചിരുന്നു. വിദേശികള്‍ക്ക് പൗരത്വം നല്കുന്നതില് പിശുക്ക് കാണിക്കാത്ത രാജ്യമാണ് സൈപ്രസ്.
ഇന്ത്യ സഹകരണം ശക്തമാക്കുന്നു
പെഗാസസ്-1 എന്ന വാതക കിണര്‍ മേഖലയിലാണ് പുതിയ ശേഖരം കണ്ടെത്തിയത്. സൈപ്രസിന്റെ 190 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറാണ് ഈ കിണര്‍. ജലനിരപ്പില്‍ നിന്ന് 1921 മീറ്റര്‍ താഴെയാണ് വാതകമുള്ളത്. എത്രത്തോളം വാതകം ഇവിടെയുണ്ട് എന്ന കാര്യത്തില്‍ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. ഇക്കാര്യത്തില്‍ പരിശോധന തുടരുകയാണ്. എക്സോണ്‍ മൊബൈല്‍-ഖത്തര്‍ എനര്‍ജി എന്നിവര്‍ ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യമാണ് പര്യവേക്ഷണം നടത്തുന്നത്.
2019ല്‍ ആദ്യ വാതക ശേഖരമായ ഗ്ലോക്കസ്-1 കിണര്‍ കണ്ടെത്തിയിരുന്നു. ഇതിന് അടുത്താണ് പുതിയ ശേഖരവും. 3.7 ലക്ഷം ക്യൂബിക് അടി ഗ്യാസ് ആണ് ഗ്ലോക്കസിലുള്ളത്. സമാനമായ ശേഖരം പെഗാസസിലുമുണ്ടാകുമെന്നാണ് കരുതുന്നത്. ഫ്രാന്‍സ്, ഗ്രീസ് എന്നീ രാജ്യങ്ങള്‍ സൈപ്രസിലെ പുതിയ കണ്ടെത്തിലില്‍ പ്രതീക്ഷയിലാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ വാതകം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. സൈപ്രസിലെ പര്യവേക്ഷണത്തിലും ഇവര്‍ പങ്കാളികളായത് അതുകൊണ്ടുതന്നെ.
സൈപ്രസുമായി കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ത്യ ആലോചിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം സൈപ്രസ് സന്ദര്‍ശിച്ച് വ്യാപാര ചര്‍ച്ചകള്‍ നടത്തിയിരുന്നു. യൂറേഷ്യയിലെ പ്രധാന ദ്വീപ് രാജ്യമായതുകൊണ്ടുതന്നെ സൈപ്രസിന്റെ സാന്നിധ്യം തന്ത്രപ്രധാന മേഖലയിലാണ്. പശ്ചിമേഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്കുള്ള വ്യാപാരവും ഇതിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നു.
-
യുഎഇയിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; കടൽ പ്രക്ഷുബ്ധമാവും, യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം -
സാധനങ്ങളെല്ലാം സ്റ്റോക്കുണ്ട്, ആശങ്ക വേണ്ട; ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നേരിട്ടെത്തി പരിശോധിച്ച് യൂസഫലി -
സൗദി അറേബ്യ വാതില്‍ തുറന്നിട്ടു; അമേരിക്കക്ക് തായിഫിലെ താവളം, ഇറാന്റെ ഉദ്യോഗസ്ഥര്‍ ഔട്ട് -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം











Click it and Unblock the Notifications