Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തറില്‍ ഉഗ്രന്‍ നിയമം വരുന്നു; പ്രവാസികള്‍ക്ക് സ്ഥിരതാമസ അനുമതി, പ്രമുഖ ഉദ്യോഗസ്ഥ പറയുന്നു...

Recommended Video

cmsvideo
    ഖത്തറില്‍ പുതിയ ഉഗ്രന്‍ നിയമം | Oneindia Malayalam

    ദോഹ: ഖത്തറിലെ പ്രവാസികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്. പ്രവാസികള്‍ക്ക് ഖത്തര്‍ ഭരണകൂടം സ്ഥിരതാമസത്തിന് അനുമതി നല്‍കാന്‍ പോകുന്നു. ഉപാധികളോടെ നടപ്പാക്കുന്ന പദ്ധതി മാസങ്ങള്‍ക്കകം നിലവില്‍ വരും. ഇതുസംബന്ധിച്ച പഠനം അന്തിമഘട്ടത്തിലാണ്.

    സപ്തംബറിലാണ് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചത്. വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനും രാജ്യത്തുള്ള വിദേശികളെ ഭരണകൂടത്തോട് കൂടുതല്‍ കൂറുള്ളവരാക്കാനും ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നീക്കം. സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്....

    മാസങ്ങള്‍ക്കകം തന്നെ

    മാസങ്ങള്‍ക്കകം തന്നെ

    വിദേശികള്‍ക്ക് സ്ഥിരതാമസത്തിന് അനുമതി നല്‍കുന്ന പ്രഖ്യാപനം അമീര്‍ തമീം ബിന്‍ ഹമദ് അല്‍ത്താനി സപ്തംബറില്‍ നടത്തിയിരുന്നു. ഇതിന്റെ പഠനം അന്തിമ ഘട്ടത്തിലാണ്. ഏതാനും മാസങ്ങള്‍ക്കകം തന്നെ നിയമം പ്രാബല്യത്തില്‍ വരും. ചില നിബന്ധനകള്‍ക്ക് വിധേയമായിട്ടാകും വിദേശികള്‍ക്ക് സ്ഥിരതാമസ അനുമതി നല്‍കുക.

     അറബി ഭാഷ

    അറബി ഭാഷ

    ആഭ്യന്തര മന്ത്രാലയത്തിലെ നിയമകാര്യ വകുപ്പിലുള്ള പ്രമുഖ ഉദ്യോഗസ്ഥ റീമ സ്വാലിഹ് അല്‍ മനയാണ് പുതിയ നിയമം നടപ്പാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചത്. അപേക്ഷകര്‍ക്ക് അറബി ഭാഷ അറിഞ്ഞിരിക്കണം. എന്നാല്‍ അറബി ഭാഷയില്‍ അഗാധമായ പാണ്ഡിത്യം ആവശ്യമുണ്ടാകില്ല. ബന്ധപ്പെട്ട നിയമം നടപ്പാക്കുന്നതിന് പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

     വര്‍ഷത്തില്‍ നൂറ് പേര്‍ക്ക്

    വര്‍ഷത്തില്‍ നൂറ് പേര്‍ക്ക്

    ദോഹയിലെ ഒരു പരിപാടിക്കെത്തിയ റീമ സ്വാലിഹ് ഖത്തറിലെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വിശദമാക്കിയത്. വര്‍ഷത്തില്‍ നൂറ് പേര്‍ക്കാണ് സ്ഥിരതാമസ അനുമതി സര്‍ക്കാര്‍ നല്‍കുക. അനുമതി ആവശ്യമുള്ളവര്‍ ബന്ധപ്പെട്ട കമ്മിറ്റിക്ക് അപേക്ഷ സമര്‍പ്പിക്കണം. കമ്മിറ്റി വിശദമായി പഠിച്ച് തീരുമാനം കൈക്കൊള്ളും.

     നൂറില്‍ കൂടുതല്‍ പേരെയും

    നൂറില്‍ കൂടുതല്‍ പേരെയും

    പ്രതിവര്‍ഷം നൂറ് പേര്‍ക്കാണ് താമസ അനുമതി നല്‍കുക. നൂറില്‍ കൂടുതല്‍ പേരെ പരിഗണിക്കുന്നതിന് ആഭ്യന്തര മന്ത്രി ശുപാര്‍ശ ചെയ്യണം. ശുപാര്‍ശ ചെയ്യുന്നതിന് മുമ്പ് അമീറിന്റെ അനുമതി മന്ത്രി വാങ്ങിയിരിക്കണം. അമീറിന്റെ അനുമതി ലഭിച്ചാല്‍ പ്രതിവര്‍ഷം നൂറില്‍ കൂടുതല്‍ പേര്‍ക്ക് സ്ഥിര താമസ പെര്‍മിറ്റ് നല്‍കും.

     അപേക്ഷ ഇങ്ങനെ

    അപേക്ഷ ഇങ്ങനെ

    വിദേശികള്‍ക്ക് പൗരത്വം നല്‍കുന്ന കാര്യം പരിശോധിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് പ്രത്യേക സമിതി രൂപീകരിച്ചിട്ടുള്ളത്. ഈ സമിതിക്കാണ് ആവശ്യക്കാര്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടാതെ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയും അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ട്.

     പ്രധാന നിബന്ധന ഇതാണ്

    പ്രധാന നിബന്ധന ഇതാണ്

    മികച്ച സ്വഭാവമുള്ള വ്യക്തിയാകണമെന്നതാണ് സ്ഥിരതാമസ അനുമതി ലഭിക്കുന്നതിനുള്ള പ്രധാന നിബന്ധന. ക്രമിനല്‍ കേസുകള്‍ പ്രതിയായ വ്യക്തികള്‍ക്ക് അനുമതി ലഭിക്കില്ല. ഏതെങ്കിലും കേസുകളില്‍ മുമ്പ് ശിക്ഷിക്കപ്പെട്ട വ്യക്തികള്‍ക്കും സ്ഥിരതാമസത്തിന് അര്‍ഹതയുണ്ടാകില്ലെന്ന് റീമ സ്വാലിഹ് പറഞ്ഞു.

    20 വര്‍ഷം ഖത്തറില്‍

    20 വര്‍ഷം ഖത്തറില്‍

    സ്ഥിരതാമസത്തിന് അപേക്ഷിക്കുന്ന വിദേശികള്‍ 20 വര്‍ഷം ഖത്തറില്‍ താമസിച്ചവരാകണം. സാധാരണ താമസ അനുമതിയില്‍ 20 വര്‍ഷം ഖത്തറില്‍ കഴിഞ്ഞവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. കൂടാതെ ഖത്തറില്‍ ജനിച്ച വിദേശിയാണെങ്കില്‍ പത്ത് വര്‍ഷം താമസിച്ച രേഖ മതി. ഖത്തറില്‍ ജനിച്ചവര്‍ക്ക് ഇക്കാര്യത്തില്‍ ഇളവുണ്ട്.

     പൗരന്മാരുടെ തുല്യ അവകാശങ്ങള്‍

    പൗരന്മാരുടെ തുല്യ അവകാശങ്ങള്‍

    സ്ഥിര താമസ അനുമതി ലഭിക്കുന്നവര്‍ക്ക് ഖത്തര്‍ പൗരന്‍മാരുടെ അതേ അവകാശങ്ങള്‍ ലഭിക്കും. ദേശീയ സാമ്പത്തിക രംഗത്ത് നിക്ഷേപം ഇറക്കാന്‍ അവര്‍ക്ക് കഴിയും. മറ്റൊരു ഖത്തര്‍ പൗരന്റെ ശുപാര്‍ശ ആവശ്യമുണ്ടാകില്ല. എന്നാല്‍ ഖത്തര്‍ പൗരന്റെ പങ്കാളിത്തമില്ലാതെ കമ്പനികള്‍ തുടങ്ങുന്നതിന് ഇവര്‍ മന്ത്രിസഭയുടെ പ്രത്യേക അനുമതി വാങ്ങണമെന്നും നിബന്ധനയുണ്ട്.

    സ്വന്തമായി വീട് വാങ്ങാം

    സ്വന്തമായി വീട് വാങ്ങാം

    താമസത്തിനുള്ള വീടുകള്‍ സ്വന്തമായി വാങ്ങാന്‍ സ്ഥിരതാമസ അനുമതി ലഭിച്ചവര്‍ക്ക് സാധിക്കും. ഒട്ടേറെ ഇളവുകളാണ് ഖത്തര്‍ ഭരണകൂടം വിദേശികള്‍ക്ക് വേണ്ടി നടപ്പാക്കുന്നത്. വിസയില്ലാതെ ഇന്ത്യക്കാര്‍ക്ക് ഖത്തറിലേക്ക് വരാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതില്‍ ചില നിബന്ധന അടുത്തിടെ കൊണ്ടുവന്നിരുന്നെങ്കിലും ക്രെഡിറ്റ് കാര്‍ഡ് വേണമെന്ന നിബന്ധന കഴിഞ്ഞദിവസം ഒഴിവാക്കി.

     റസിഡന്‍സി നിയമത്തില്‍ മാറ്റം

    റസിഡന്‍സി നിയമത്തില്‍ മാറ്റം

    ഖത്തറിലെ റസിഡന്‍സി നിയമത്തില്‍ അടുത്തിടെ മാറ്റം കൊണ്ടുവന്നിരുന്നു. വിദേശ തൊഴിലാളികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും നാട്ടിലേക്ക് പോകാമെന്നതാണ് പുതിയ വ്യവസ്ഥ. ഇതിന് തൊഴിലുടമയുടെ അനുമതി ആവശ്യമില്ല. തൊഴില്‍ നിയമത്തില്‍ കാതലായ മാറ്റം വരുത്തിയിരിക്കുകയാണ് ഭരണകൂടം. ഏറെ കാലമായി മനുഷ്യാവകാശ സംഘടനകള്‍ ഖത്തര്‍ ഭരണകൂടത്തോട് ആവശ്യപ്പെടുന്ന കാര്യമാണ് ഇപ്പോള്‍ അമീറിന്റെ നിര്‍ദേശ പ്രകാരം നടപ്പാക്കപ്പെട്ടിരിക്കുന്നത്.

     തുടര്‍ച്ചയായി ഇളവുകള്‍

    തുടര്‍ച്ചയായി ഇളവുകള്‍

    നേരത്തെ തൊഴിലാളികള്‍ക്ക് രാജ്യത്തിന് പുറത്തുകടക്കണമെങ്കില്‍ തൊഴിലുടമയുടെ അനുമതി ആവശ്യമായിരുന്നു. ഇനി അതിന്റെ ആവശ്യമില്ല. 2022ല്‍ ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് വേദിയാകുകയാണ്. ഇതിന്റെ ഒട്ടേറെ ജോലികള്‍ ഖത്തറില്‍ നടക്കുന്നു. തൊഴിലാളികളെ ഖത്തര്‍ ചൂഷണം ചെയ്യുകയാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് തുടര്‍ച്ചയായി ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ ആഗോള സമൂഹത്തെ ഞെട്ടിക്കുന്നത്.

     വിദേശികളെ ചേര്‍ത്ത് പിടിച്ച്

    വിദേശികളെ ചേര്‍ത്ത് പിടിച്ച്

    സ്വദേശികളെ പോലെ വിദേശികളെയും ഭരണകൂടം പരിഗണിക്കുന്നുവെന്നാണ് പുതിയ നിയമഭേദഗതിയിലൂടെ മനസിലാകുന്നത്. രാജ്യത്തിന്റെ പുരോഗമന നിലപാടാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഖത്തര്‍ ഭരണകൂടം സുപ്രധാന ചുവടുവയ്പ്പാണ് നടത്തിയിരിക്കുന്നതെന്ന് ഐഎല്‍ഒ അറിയിച്ചു. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഒട്ടേറെ തൊഴിലാളി അനുകൂല പദ്ധതികളാണ് ഖത്തര്‍ നടപ്പാക്കുന്നതെന്നും ഐഎല്‍ഒ വിശദമാക്കി.

    വളര്‍ച്ച അതിവേഗം

    വളര്‍ച്ച അതിവേഗം

    ഖത്തറിന്റെ വളര്‍ച്ച അതിവേഗമാണെന്ന് ആല്‍പെന്‍ കാപിറ്റലിന്റെ റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു. 2022 ആകുമ്പോഴേക്കും ഖത്തറിലേക്ക് 29 ലക്ഷം വിദേശ വിനോദ സഞ്ചാരികള്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. കൊച്ചുരാജ്യമായ ഖത്തറിലേക്ക് ഇത്രയും പേര്‍ എത്തുക എന്നത് ഗള്‍ഫ് മേഖലയ്ക്ക് ഉണര്‍വ് നല്‍കുന്ന കാര്യമാണ്. ഈ വര്‍ഷം അവസാനത്തോടെ ഖത്തര്‍ സന്ദര്‍ശിക്കുന്ന വിദേശികളുടെ എണ്ണം 17 ലക്ഷമാകും.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+