Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരം; ടിക്കറ്റ് വിറ്റത് 30000 ദിര്‍ഹത്തിന്

ദുബായ്: ഖത്തറില്‍ ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരത്തിന്റെ ഫൈനല്‍ ഞായറാഴ്ച നടക്കും. അര്‍ജന്റീനയും ഫ്രാന്‍സും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ലോകം ദോഹയിലേക്ക് ചുരുങ്ങും. ഒരു മാസത്തിലേറെയായി നടന്ന കായിക മാമാങ്കത്തിന് അതോടെ തിരശീല വീഴും. അവസാന മല്‍സരം കാണുന്നതിന് എല്ലാവരും കാത്തിരിക്കുകയാണ്. കാണികള്‍ ഏറിയതോടെ ടിക്കറ്റ് വില്‍പ്പന റെക്കോര്‍ഡിലാണ്.

s

23000 ദിര്‍ഹത്തിനും 30000 ദിര്‍ഹത്തിനും ടിക്കറ്റ് വിറ്റെന്ന് ദുബായിലെ ടിക്കറ്റ് വില്‍പ്പനക്കാരനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തന്റെ സുഹൃത്താണ് 30000 ദിര്‍ഹത്തിന് ടിക്കറ്റ് വിറ്റതെന്നും അദ്ദേഹം പറഞ്ഞു. അത്രയധികം ആവശ്യക്കാരുണ്ടെന്നും എന്തുവില കൊടുത്തും ടിക്കറ്റ് സ്വന്തമാക്കാന്‍ ഫുട്‌ബോള്‍ പ്രേമികള്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വ്യത്യസ്തമായ വഴിയിലാണ് ആരാധകര്‍ക്ക് ടിക്കറ്റ് ലഭിക്കുന്നത്. ചിലര്‍ നേരത്തെ ടിക്കറ്റ് വാങ്ങുകയും യാത്ര അസാധ്യമായപ്പോള്‍ മറ്റുള്ളവര്‍ക്ക് വില്‍ക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ എത്ര ഉയര്‍ന്ന വില കൊടുത്തും ടിക്കറ്റ് കൈവശപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുഎഇ സ്വദേശികളും ഇന്ത്യന്‍ പ്രവാസികളുമാണ് ടിക്കറ്റിന് വേണ്ടി കൂടുതല്‍ എത്തുന്നതെന്ന് വില്‍പ്പനക്കാര്‍ പറയുന്നു.

നിലവിലെ ചാംപ്യന്‍മാരായ ഫ്രാന്‍സ് കപ്പടിക്കുമോ. അതോ അര്‍ജന്റീന ചരിത്രം കുറിക്കുമോ എന്ന ചോദ്യത്തിനാണ് ഞായറാഴ്ച ഉത്തരം ലഭിക്കുക. യുഎഇ സമയം വൈകീട്ട് ഏഴ് മണിക്കാണ് മല്‍സരം. അര്‍ജന്റൈന്‍ താരം ലയണല്‍ മെസ്സി തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മല്‍സരം ഏറെ ശ്രദ്ധിക്കപ്പെടുകയാണ്.

അതേസമയം, ബ്രസീല്‍ പുറത്തായ ശേഷം ടിക്കറ്റ് വില്‍പ്പന കുറഞ്ഞിരുന്നുവത്രെ. മൊറോക്കോ സെമി ഫൈനലില്‍ എത്തിയതോടെയാണ് ടിക്കറ്റ് ആവശ്യക്കാര്‍ വീണ്ടും ഏറിയത്. ഏറ്റവും ഒടുവില്‍ ഫൈനല്‍ മല്‍സരം കാണാന്‍ ടിക്കറ്റ് തേടി നടക്കുകയാണ് ജനങ്ങള്‍. യൂറോപ്പില്‍ നിന്നുള്ള ചില ആരാധകര്‍ 2500 ഡോളറിന് ടിക്കറ്റ് ആവശ്യപ്പെട്ടുവെന്ന് വില്‍പ്പനക്കാരന്‍ പറയുന്നു. എന്നാല്‍ കൂടുതല്‍ വില കിട്ടുമെന്ന് പ്രതീക്ഷയുള്ളതിനാല്‍ ആ വിലയ്ക്ക് കൊടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+