കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മക്ക ഉച്ചകോടിയില്‍ വ്യത്യസ്ത നിലപാടുമായി ഖത്തര്‍; വിദേശകാര്യ മന്ത്രി അല്‍ജസീറയോട് പറഞ്ഞത്...

Google Oneindia Malayalam News

Recommended Video

cmsvideo
മക്ക ഉച്ചകോടിയില്‍ വ്യത്യസ്ത നിലപാടുമായി ഖത്തര്‍

ദോഹ: ഫുജൈറ തീരത്ത് എണ്ണ കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നു, സൗദിയില്‍ എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെയും മിസൈല്‍ ആക്രമണം നടക്കുന്നു. ഇറാഖില്‍ അമേരിക്കന്‍ എംബസിക്കടുത്ത് മിസൈല്‍ പതിക്കുന്നു... തുടര്‍ച്ചയായുണ്ടായ ദുരൂഹ സംഭവങ്ങളാണ് പ്രത്യേക അടിയന്തര യോഗം വിളിക്കാന്‍ സൗദിയിലെ സല്‍മാന്‍ രാജാവിനെ പ്രേരിപ്പിച്ചത്.

ജിസിസി, അറബ്, ഇസ്ലാമിക ഉച്ചകോടികളാണ് കഴിഞ്ഞദിവസങ്ങളില്‍ മക്കയില്‍ നടന്നത്. മൂന്ന് ദിവസത്തെ യോഗം ഇറാനെ അപലപിച്ച് പ്രസ്താവന ഇറക്കി പിരിയുകയും ചെയ്തു. എന്നാല്‍ തങ്ങള്‍ക്ക് ആക്രമണങ്ങളില്‍ പങ്കില്ലെന്ന് ഇറാന്‍ ആര്‍ത്തിക്കുന്നു. ഈ സാഹചര്യത്തിലാണ് ഖത്തറിന്റെ നിലപാട് വ്യത്യസ്തമാകുന്നത്. ചര്‍ച്ചയുടെ വഴിയാണ് ഖത്തര്‍ മുന്നോട്ട് വെക്കുന്നതെന്ന് വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍അല്‍ത്താനി പറയുന്നു. ഇക്കാര്യം അദ്ദേഹം അല്‍ ജസീറയുമായി പങ്കുവച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ....

 അയല്‍രാജ്യമെന്ന പരിഗണന നല്‍കിയില്ല

അയല്‍രാജ്യമെന്ന പരിഗണന നല്‍കിയില്ല

ഇറാനെ അപലപിച്ചാണ് ഉച്ചകോടി പ്രസ്താവന ഇറക്കിയത്. എന്നാല്‍ ഇറാനുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കാന്‍ വേണ്ട കാര്യങ്ങള്‍ പ്രസ്താവനയില്‍ ഇല്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് പറയുന്നു. അമേരിക്കയുടെ ഇറാന്‍ നയമാണ് മക്ക ഉച്ചകോടിയില്‍ പ്രതിഫലിച്ചത്. എന്നാല്‍ ഇറാന്‍ അയല്‍രാജ്യമാണ് എന്ന പരിഗണന ആരും നല്‍കിയില്ലെന്നും മന്ത്രി പറഞ്ഞു.

 ഉപരോധം തുടരുമ്പോള്‍ ഐക്യം എവിടെ

ഉപരോധം തുടരുമ്പോള്‍ ഐക്യം എവിടെ

ഐക്യത്തോടെ നില്‍ക്കേണ്ട ആവശ്യകത മക്ക ഉച്ചകോടിയില്‍ എടുത്തുപറയുന്നുണ്ട്. എന്നാല്‍ ഖത്തറിനെതിരെ ഉപരോധം തുടരുന്നതിനിടെ എവിടെയാണ് ഐക്യമെന്ന് വിദേശകാര്യ മന്ത്രി ചോദിക്കുന്നു. ഖത്തറിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ത്താനിയാണ് മക്ക ഉച്ചകോടിയില്‍ പങ്കെടുത്തത്.

മൂന്ന് സംഘങ്ങള്‍

മൂന്ന് സംഘങ്ങള്‍

ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടന, അറബ് ലീഗ്, ജിസിസി എന്നിവയുടെ ഉച്ചകോടിയാണ് മക്കയില്‍ നടന്നത്. മൂന്നിലും ഖത്തര്‍ അംഗമാണ്. ഉച്ചകോടിയിലേക്ക് ഖത്തറിന് സൗദിയുടെ ക്ഷണമുണ്ടായിരുന്നു. തുടര്‍ന്നാണ് ഖത്തര്‍ പ്രധാനമന്ത്രിയെ തന്നെ പ്രതിനിധിയായി അയച്ചത്.

സൗദി രാജാവ് പറഞ്ഞത്

സൗദി രാജാവ് പറഞ്ഞത്

ഗള്‍ഫിലെ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ ഇറാനാണെന്നാണ് സൗദി രാജാവ് സല്‍മാന്‍ ഉച്ചകോടിയില്‍ പറഞ്ഞത്. അയല്‍ രാജ്യങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും സുരക്ഷക്കെതിരായ നഗ്നമായ കടന്നാക്രമണമാണ് ഇറാന്‍ നടത്തുന്നത് എന്നും സൗദി രാജാവ് കുറ്റപ്പെടുത്തി.

 പ്രസ്താവന നേരത്തെ തയ്യാറാക്കി

പ്രസ്താവന നേരത്തെ തയ്യാറാക്കി

ഖത്തറിന്റെ നിലപാട് വ്യക്തമാക്കാതെയാണ് ഉച്ചകോടിയിലെ അന്തിമ പ്രസ്താവന വന്നതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് ബ്രിട്ടന്‍ കേന്ദ്രമായുള്ള അല്‍ അറബി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ തയ്യാറാക്കിയ പ്രസ്താവനയാണ് പരസ്യപ്പെടുത്തിയത്. പ്രസ്താവന സംബന്ധിച്ച തങ്ങളുമായി ചര്‍ച്ച ചെയ്തില്ലെന്നും മന്ത്രി പറഞ്ഞു.

 പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തില്ല

പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തില്ല

ഗള്‍ഫ് രാജ്യങ്ങളില്‍ ചിലര്‍ പിന്തുടരുന്ന വിദേശ നയമല്ല ഖത്തറിന്റേത്. മേഖലിയിലെ പ്രധാന വിഷയങ്ങള്‍ ഉച്ചകോടി ചര്‍ച്ച ചെയ്തില്ലെന്നും മന്ത്രി വിശദീകരിച്ചു. ഇറാനുമായി അടുത്ത ബന്ധം നിലനിര്‍ത്തുന്ന ഗള്‍ഫ് രാജ്യമാണ് ഖത്തര്‍. ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം ചുമത്താന്‍ ഒരു കാരണം ഇറാന്‍ ബന്ധമായിരുന്നു.

ബിജെപിക്ക് ഉഗ്രന്‍ ഷോക്ക് നല്‍കി ജെഡിയു; ദില്ലിയില്‍ കിട്ടിയതിന് പട്‌നയില്‍ തിരിച്ചടി, ഒരു മന്ത്രിബിജെപിക്ക് ഉഗ്രന്‍ ഷോക്ക് നല്‍കി ജെഡിയു; ദില്ലിയില്‍ കിട്ടിയതിന് പട്‌നയില്‍ തിരിച്ചടി, ഒരു മന്ത്രി

English summary
Qatar FM expresses reservations over Mecca GCC summit outcome
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X