Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് രാജ്യങ്ങള്‍ ഇറാനുമായി ചര്‍ച്ച നടത്തണമെന്ന് ഖത്തര്‍; ജിസിസി സുരക്ഷ പ്രധാനം

ദോഹ: ഗള്‍ഫ് മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഖത്തര്‍. ഗള്‍ഫ് രാജ്യങ്ങളും ഇറാനും തമ്മില്‍ ചര്‍ച്ച നടത്തണമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് അല്‍ത്താനി പറഞ്ഞു. ചര്‍ച്ചയില്‍ എല്ലാ വിഭാഗത്തിന്റെയും പരമാധികാരം അംഗീകരിക്കണം. രാഷ്ട്രീയതലത്തില്‍ ഖത്തര്‍ ഉപരോധം അവസാനിപ്പിക്കുന്നതിന് യാതൊരു തടസങ്ങളുമില്ല. പരിഹാര ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ജിസിസി രാജ്യങ്ങള്‍ ഐക്യത്തോടെ നിലയുറപ്പിക്കേണ്ടത് ആവശ്യമണെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.

q

ഗള്‍ഫ് സുരക്ഷയ്ക്ക് പ്രധാന്യം നല്‍കണമെന്നാണ് ഖത്തറിന്റെ നിലപാട്. തര്‍ക്കങ്ങള്‍ ആര്‍ക്കും താല്‍പ്പര്യമില്ലാത്തതാണ്. ഉപരോധം അവസാനിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഗള്‍ഫ് മേഖലയുടേയും ജനങ്ങളുടെയും സുരക്ഷയ്ക്കാണ് പ്രധാന്യം. പരസ്പര ബഹുമാനത്തോടെയും ഗള്‍ഫിലെ ജനങ്ങളുടെ അവകാശം കണക്കിലെടുത്തും ഉപരോധം അവസാനിക്കേണ്ടത് തന്നെയാണ്. ഖത്തറിന് മറ്റു രാജ്യങ്ങളുമായി ഭിന്നതയില്ല. എല്ലാം ശരിയായ ദിശയില്‍ നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ദിവസം കൊണ്ട് പ്രശ്‌നങ്ങള്‍ തീരുമെന്ന് ഖത്തര്‍ കരുതുന്നില്ലെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

ഖത്തര്‍ ഉപരോധം വൈകാതെ അവസാനിക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ചില സൂചനകള്‍ വന്നിരുന്നു. ഖത്തറും സൗദിയും ചര്‍ച്ച നടക്കുന്നു എന്ന വാര്‍ത്തകളും വന്നു. ജനുവരി 20ന് മുമ്പായി ഉപരോധം അവസാനിക്കുമെന്ന സൂചനയാണുള്ളത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജനുവരി 20നാണ് അധികാരമൊഴിയുന്നത്. ഗള്‍ഫിലെ പ്രശ്‌നങ്ങള്‍ തീരണം എന്ന നിലപാടാണ് ട്രംപിനും നിയുക്ത പ്രസിഡന്റ് ജോ ബൈഡനുമുള്ളത്. ഇറാനെ കൂടുതല്‍ ഒറ്റപ്പെടുത്തണമെങ്കില്‍ ഗള്‍ഫില്‍ ഐക്യം വേണമെന്ന് ട്രംപ് പറയുന്നു. ഖത്തര്‍ ഉപരോധം ഉടന്‍ അവസാനിക്കുമെന്നാണ് കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് അഹമ്മദ് നാസിര്‍ അല്‍ സബാഹ് അടുത്തിടെ പറഞ്ഞത്.

2017 ജൂണ്‍ അഞ്ചിനാണ് സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തും ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. ഖത്തര്‍ ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നു എന്നാണ് ആരോപണം. ഖത്തര്‍ ഇത് നിഷേധിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+