കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മുമ്പില്‍ പുതിയ ആവശ്യവുമായി ഖത്തര്‍; ഇറാനുമായി ചര്‍ച്ച നടത്തണം

Google Oneindia Malayalam News

ദോഹ: സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം പിന്‍വലിച്ചതിന് പിന്നാലെ പുതിയ ആവശ്യം ജിസിസി രാജ്യങ്ങള്‍ക്ക് മുമ്പാകെ വച്ച് ഖത്തര്‍. ഇറാനുമായി ജിസിസി രാജ്യങ്ങള്‍ ചര്‍ച്ച നടത്തണമെന്നാണ് ഖത്തറിന്റെ ആവശ്യം. ചര്‍ച്ചയ്ക്ക് മധ്യസ്ഥ വഹിക്കാമെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുറഹ്മാന്‍ അല്‍ത്താനി പറഞ്ഞു. ജിസിസി രാജ്യങ്ങളും ഇറാനും തമ്മില്‍ ചര്‍ച്ച നടത്തുമെന്നും പ്രശ്‌നങ്ങളെല്ലാം തീരുമെന്നും ഖത്തറിന് വിശ്വാസമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിസിസി രാജ്യങ്ങളുമായി ഖത്തറിന്റെ ഇക്കാര്യത്തിലുള്ള ആഗ്രഹം പങ്കുവയ്ക്കുമെന്നും ശൈഖ് മുഹമ്മദ് ബ്ലൂംബെര്‍ഗ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

q

ഇറാനുമായി ബന്ധം പുനസ്ഥാപിക്കാന്‍ അമേരിക്കയിലെ പുതിയ പ്രസിഡന്റ് ജോ ബൈഡന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ബറാക് ഒബാമയുടെ നേതൃത്വത്തില്‍ ഇറാനുമായി ഒപ്പുവച്ചിരുന്ന 2015ലെ ആണവ കരാര്‍ അമേരിക്ക പുനസ്ഥാപിക്കുമെന്ന് ജോ ബൈഡന്‍ സൂചിപ്പിച്ചിരുന്നു. ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതോടെയാണ് ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറിയതും ഇറാനെതിരെ ഉപരോധം പുനസ്ഥാപിച്ചതും. എന്നാല്‍ ട്രംപിന്റെ നയങ്ങള്‍ പൊളിച്ചെഴുതുമെന്ന് ബൈഡന്‍ സൂചന നല്‍കിയിട്ടുണ്ട്. ട്രംപിന്റെ തെറ്റായ നയങ്ങള്‍ ബൈഡന്‍ പിന്തുടരരുത് എന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഖത്തര്‍ ജിസിസി രാജ്യങ്ങളോട് പുതിയ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

എ പ്ലസ് മണ്ഡലത്തില്‍ നിന്ന് ശോഭയെ വെട്ടി ബിജെപി; ശശികലയ്ക്ക് പുറമെ സന്ദീപ് വാര്യരും പാലക്കാട് പട്ടികയില്‍എ പ്ലസ് മണ്ഡലത്തില്‍ നിന്ന് ശോഭയെ വെട്ടി ബിജെപി; ശശികലയ്ക്ക് പുറമെ സന്ദീപ് വാര്യരും പാലക്കാട് പട്ടികയില്‍

ഇറാനുമായുള്ള ബന്ധത്തിന്റെ പേരിലാണ് സൗദി സഖ്യം ഉപരോധം പ്രഖ്യാപിച്ചിരുന്നത്. 2017 ജൂണ്‍ 5ന് പ്രഖ്യാപിച്ച ഉപരോധം ഈ മാസം 5നാണ് പിന്‍വലിച്ചത്. മൂന്നര വര്‍ഷം നീണ്ട ഉപരോധത്തിനിടെയിലും ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ഖത്തര്‍ തയ്യാറായിരുന്നില്ല. ഇറാനെ ഒറ്റപ്പെടുത്താന്‍ ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ ഐക്യം വേണമെന്നാണ് ഡൊണാള്‍ഡ് ട്രംപ് അവസാനം സ്വീകരിച്ച നിലപാട്. ഇതിന്റെ ഭാഗമായിട്ടാണ് ഖത്തറിനെതിരായ ഉപരോധം സൗദി സഖ്യരാജ്യങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഖത്തര്‍ മുന്നോട്ടുവയ്ക്കുന്ന പുതിയ ആവശ്യം ജിസിസിയില്‍ വീണ്ടും വിവാദമാകുമോ എന്ന് അറിയാന്‍ ഇനിയും കാത്തിരിക്കണം.

ശശി തരൂര്‍ കെപിസിസി അധ്യക്ഷനാകണം; പുതിയ ആവശ്യം ഉയരുന്നു, കെ സുധാകരന്‍ തയ്യാറെടുക്കവെ...ശശി തരൂര്‍ കെപിസിസി അധ്യക്ഷനാകണം; പുതിയ ആവശ്യം ഉയരുന്നു, കെ സുധാകരന്‍ തയ്യാറെടുക്കവെ...

പികെ ഫിറോസ് എത്തും? താനൂരില്‍ മുസ്ലിം ലീഗ് പാട്ടുംപാടി ജയിക്കും... അബ്ദുറഹ്മാന്‍ തന്ത്രം മാറ്റുമെന്ന് സൂചനപികെ ഫിറോസ് എത്തും? താനൂരില്‍ മുസ്ലിം ലീഗ് പാട്ടുംപാടി ജയിക്കും... അബ്ദുറഹ്മാന്‍ തന്ത്രം മാറ്റുമെന്ന് സൂചന

English summary
Qatar Foreign Minister says GCC nations should be start talks with Iran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X