കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിന് മുന്നില്‍ മുട്ടുമടക്കി ഗള്‍ഫ് രാജ്യങ്ങള്‍; സമയം നീട്ടി!! പറ്റില്ലെന്ന് ഖത്തര്‍

ആഗോള സമൂഹത്തിന്റെ പിന്തുണയില്ലാത്ത ആവശ്യങ്ങള്‍ തങ്ങള്‍ എന്തിനാണ് പാലിക്കുന്നതെന്നും ഐക്യരാഷ്ട്ര സഭ വിഷയത്തില്‍ തങ്ങളോട് ഒരു ആവശ്യവും മുന്നോട്ട് വച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  • By Ashif
Google Oneindia Malayalam News

റിയാദ്: ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള കുവൈത്തിന്റെ നീക്കങ്ങള്‍ നേരിയ ഫലം പോലും കാണാതെ മുന്നോട്ട് നീങ്ങുന്നു. ഉടന്‍ പാലിക്കണമെന്നാവശ്യപ്പെട്ട് 13 നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ച സൗദിയും കൂട്ടരും ഖത്തറിന് നല്‍കിയ സമയപരിധി ഞായറാഴ്ച അവസാനിച്ചിരുന്നു. എന്നാല്‍ കുവൈത്തിന്റെ സമ്മര്‍ദ്ദഫലമായി ഇപ്പോള്‍ 48 മണിക്കൂര്‍ കൂടി അനുവദിച്ചിരിക്കുയാണ് സൗദി സഖ്യം.

സൗദിയും യുഎഇയും ബഹ്‌റൈനും ഈജിപ്തും സംയുക്തമായാണ് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചതും ഒടുവില്‍ 13 ഇന നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചതും. ഈ നിര്‍ദേശങ്ങള്‍ ഉടന്‍ പാലിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു സഖ്യത്തിന്റെ മുന്നറിയിപ്പ്. എന്നാല്‍ ഈ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്നാണ് ഖത്തര്‍ പ്രതികരിച്ചത്. ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ സമയം അനുവദിച്ചാല്‍ ഖത്തറിന്റെ മനം മാറുമോ എന്ന് കണ്ടറിയണം.

കുവൈത്ത് അമീറിന്റെ ശ്രമം

കുവൈത്ത് അമീറിന്റെ ശ്രമം

ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ സമവായമുണ്ടാക്കുന്നതിന് കുവൈത്ത് അമീര്‍ ആണ് ശക്തമായ ശ്രമം നടത്തുന്നത്. അതുകൊണ്ട് തന്നെ കുവൈത്തിനാണ് സൗദി സഖ്യം 13 ഇന നിര്‍ദേശങ്ങളുടെ പട്ടിക കൈമാറിയത്. ഈ പട്ടിക കുവൈത്ത്, ഖത്തര്‍ പ്രതിനിധികള്‍ക്ക് നല്‍കിയിരുന്നു.

 അംഗീകരിക്കാനാകില്ല

അംഗീകരിക്കാനാകില്ല

എന്നാല്‍ ഈ പട്ടികയില്‍ പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്നാണ് ഖത്തറിന്റെ നിലപാട്. എന്നാല്‍ കുവൈത്ത് തിങ്കളാഴ്ച ഇറക്കിയ പ്രസ്താവനയില്‍ ഖത്തര്‍ പട്ടിക തള്ളിയോ എന്ന കാര്യം വിശദീകരിക്കുന്നില്ല. കുവൈത്ത് അമീര്‍ ശൈഖ് സബാഹിന്റെ സമ്മര്‍ദ്ദഫലമായി സമയം നീട്ടിയെന്ന് മാത്രമാണ് പ്രസ്താവന.

ഖത്തറിന്റെ നിര്‍ദേശം

ഖത്തറിന്റെ നിര്‍ദേശം

സൗദി സഖ്യം കൈമാറിയ പട്ടികയില്‍ പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കാനാകില്ല. പകരം തങ്ങള്‍ ചര്‍ച്ചയ്ക്ക് വേണ്ടിയുള്ള അനിയോജ്യമായ നിര്‍ദേശങ്ങളും വ്യവസ്ഥകളും മുന്നോട്ട് വയ്ക്കാം. ഈ വ്യവസ്ഥകളില്‍ ചര്‍ച്ചയുമാകാം-ഇതായിരുന്നു ഖത്തറിന്റെ നിലപാട്.

ഇരുകക്ഷികളും അകലങ്ങളില്‍

ഇരുകക്ഷികളും അകലങ്ങളില്‍

ഖത്തര്‍ വിദേശകാര്യ മന്ത്രിയാണ് കഴിഞ്ഞ ദിവസം രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ഇത് ഒരിക്കലും സൗദി സഖ്യം അംഗീകരിക്കാന്‍ സാധ്യതയില്ല. അതുകൊണ്ട് തന്നെ ഇരുകക്ഷികളും രണ്ടു ധ്രുവങ്ങളില്‍ നിലകൊള്ളുന്നുവെന്നാണ് ഇതുവരെയുള്ള നിഗമനം. ഈ സാഹചര്യത്തില്‍ ഗള്‍ഫ് പ്രതിസന്ധി ഉടന്‍ തീരില്ലെന്ന് വ്യക്തം.

കുവൈത്ത് അവസാന ശ്രമത്തിന്

കുവൈത്ത് അവസാന ശ്രമത്തിന്

സൗദി സഖ്യം മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ പാലിക്കുന്നതിന് 10 ദിവസമാണ് നല്‍കിയിരുന്നത്. ഈ സമയ പരിധി കഴിഞ്ഞ ഞായറാഴ്ച അവസാനിച്ചു. ഖത്തര്‍ ഒരിക്കലും ഈ പട്ടികയിലെ ഉപാധികള്‍ പാലിക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിലായിരുന്നു കുവൈത്തിന്റെ തന്ത്രപരമായ ഇടപെടല്‍. ഈ ശ്രമം പരാജയപ്പെട്ടാല്‍ ഭാവി എന്താകുമെന്ന് പറയാന്‍ സാധ്യമല്ല.

ആവിഷ്‌കാര സ്വാതന്ത്ര്യം

ആവിഷ്‌കാര സ്വാതന്ത്ര്യം

അല്‍ ജസീറ ചാനല്‍ പൂട്ടണം എന്നതുള്‍പ്പെടെയുള്ള 13 നിര്‍ദേശങ്ങളാണ് സൗദി സഖ്യം മുന്നോട്ട് വച്ചത്. ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് ഖത്തര്‍ കുറ്റപ്പെടുത്തുന്നു. ഇക്കാര്യം ഖത്തര്‍ വിദേശകാര്യ മന്ത്രി ഇറ്റലിയില്‍ കഴിഞ്ഞദിവസം വിശദീകരിക്കുകയും ചെയ്തു.

ഐക്യരാഷ്ട്ര സഭ പറയട്ടെ

ഐക്യരാഷ്ട്ര സഭ പറയട്ടെ

ആഗോള സമൂഹം അഗീകരിക്കാത്ത നിര്‍ദേശങ്ങളാണ് സൗദി സഖ്യം മുന്നോട്ട് വച്ചിട്ടുള്ളതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. ആഗോള സമൂഹത്തിന്റെ പിന്തുണയില്ലാത്ത ആവശ്യങ്ങള്‍ തങ്ങള്‍ എന്തിനാണ് പാലിക്കുന്നതെന്നും ഐക്യരാഷ്ട്ര സഭ വിഷയത്തില്‍ തങ്ങളോട് ഒരു ആവശ്യവും മുന്നോട്ട് വച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Saudi Arabia and three allies boycotting Qatar have agreed to a request by Kuwait to extend by 48 hours Sunday's deadline for Doha to comply with a set of demands, according to a joint statement on Saudi state news agency SPA.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X