കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയില്‍ വെളിച്ചം പരത്താന്‍ ഖത്തര്‍!! അദാനിയുമായി 3200 കോടിയുടെ കരാര്‍; അംബാനി വിറ്റ കമ്പനി

Google Oneindia Malayalam News

മുംബൈ: ഇന്ത്യയില്‍ വന്‍തോതില്‍ നിക്ഷേപം നടത്താന്‍ ഖത്തര്‍. അദാനി ഇലക്ട്രിസിറ്റിയുടെ 25 ശതമാനം ഓഹരി വാങ്ങാന്‍ ഖത്തര്‍ വെല്‍ത്ത് ഫണ്ട് തീരുമാനിച്ചു. ഖത്തറിന്റെ വിദേശ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് വെല്‍ത്ത് ഫണ്ട് വഴിയാണ്. 3200 കോടി രൂപയുടെ കരാറിനാണ് ഖത്തര്‍ ഒരുങ്ങുന്നത്. അധികം വൈകാതെ ഇടപാടുകള്‍ പൂര്‍ത്തിയാക്കുമെന്നാണ് വിവരം.

മുംബൈ നഗരത്തില്‍ വൈദ്യുതി എത്തിക്കുന്ന പ്രധാന കമ്പനിയാണ് അദാനി ഇലക്ട്രിസിറ്റി. ഖത്തര്‍ കമ്പനിയുടെ ഓഹരി വാങ്ങുന്നതോടെ രക്ഷപ്പെടുന്നത് കടത്തില്‍ മുങ്ങി നില്‍ക്കുന്ന അദാനി ഗ്രൂപ്പാണ്. ഇന്ത്യന്‍ വന്‍തോതിലുള്ള നിക്ഷേപത്തിന് ഖത്തര്‍ പദ്ധതിയിടുന്നുണ്ട്....

 സമ്പന്ന രാജ്യം ഖത്തര്‍

സമ്പന്ന രാജ്യം ഖത്തര്‍

ലോകത്തെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. പ്രതിശീര്‍ഷ വരുമാനം കൂടുതലുള്ള രാജ്യം. ഖത്തറിന്റെ ഇന്ത്യയിലേക്കുള്ള വരവ് വ്യവസായ മേഖലയില്‍ ഉണര്‍വ് നല്‍കുമെന്നതില്‍ തര്‍ക്കമില്ല. അദാനി ഇലക്ട്രിസിറ്റിയും ഖത്തറും തമ്മില്‍ 3200 കോടി രൂപയുടെ കരാറാണ് ഒപ്പിടുന്നത്.

25 ശതമാനം ഓഹരി

25 ശതമാനം ഓഹരി

അദാനി ഇലക്ട്രിസിറ്റിയുടെ 25 ശതമാനം ഓഹരി ഖത്തര്‍ വെല്‍ത്ത് ഫണ്ട് വാങ്ങും. മുംബൈയിലെ മിക്ക ഇടങ്ങളിലേക്കും വൈദ്യുതി എത്തിക്കുന്നത് അദാനി ഇലക്ട്രിസിറ്റിയാണ്. ഈ കമ്പനിയുടെ ആദ്യ ഉടമയല്ല അദാനി ഗ്രൂപ്പ്. റിലയന്‍സിന്റെ കൈയ്യില്‍ നിന്ന് വാങ്ങിയതാണ് അദാനി.

13251 കോടി നല്‍കി വാങ്ങിയ കമ്പനി

13251 കോടി നല്‍കി വാങ്ങിയ കമ്പനി

അനില്‍ അംബാനിയുടെ ഉടമസ്ഥതിയുള്ള കമ്പനിയായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം ഗൗതം അദാനി 13251 കോടി രൂപ നല്‍കി വാങ്ങിയതാണ്. കമ്പനി പ്രതിസന്ധിയിലായതോടെ അദാനി ഓഹരി വില്‍ക്കാന്‍ തീരുമാനിച്ചു. അപ്പോഴാണ് ഖത്തര്‍ വാങ്ങുന്നത്.

അദാനി ട്രാന്‍സ്മിഷന്‍

അദാനി ട്രാന്‍സ്മിഷന്‍

അദാനി ട്രാന്‍സ്മിഷന്‍ എന്ന കമ്പനിയുടെ അനുബന്ധ സ്ഥാപനമാണ് അദാനി ഇലക്ട്രിസിറ്റി. ഈ കമ്പനിയാണ് മുംബൈയില്‍ പ്രധാനമായും വൈദ്യുതി വിതരണം നടത്തുന്നത്. മുംബൈ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനിയാണ് അദാനി ട്രാന്‍സ്മിഷന്‍. 342 രൂപയാണ് ഓഹരി വില.

17900 കോടി രൂപ കടത്തില്‍

17900 കോടി രൂപ കടത്തില്‍

17900 കോടി രൂപ കടത്തിലാണ് അദാനി ട്രാന്‍സ്മിഷന്‍. ഖത്തര്‍ ഓഹരി വാങ്ങുന്നതോടെ വിപണി മൂല്യം കൂടിയേക്കും. ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഖത്തര്‍ നേരത്തെ താല്‍പ്പര്യം അറിയിച്ചിരുന്നു. ഇന്ത്യന്‍ വിപണിയില്‍ വിശ്വാസമുണ്ടെന്ന് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി മേധാവി മന്‍സൂര്‍ അല്‍ മഹ്മൂദ് പറഞ്ഞു.

പൗരത്വ ബില്ല് എങ്ങനെ രാജ്യസഭയില്‍ പാസായി; ബിജെപിയെ പിന്തുണച്ചത് ഇവര്‍... വളഞ്ഞവഴിയില്‍ സേനപൗരത്വ ബില്ല് എങ്ങനെ രാജ്യസഭയില്‍ പാസായി; ബിജെപിയെ പിന്തുണച്ചത് ഇവര്‍... വളഞ്ഞവഴിയില്‍ സേന

English summary
Qatar fund will buy 25% in Adani Electricity for Rs 3,200 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X