കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ ഭീകരര്‍ക്ക് പണമെത്തിക്കുന്നത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവിലെന്ന്!

ഖത്തര്‍ ഭീകരര്‍ക്ക് പണമെത്തിക്കുന്നത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവിലെന്ന്!

  • By Desk
Google Oneindia Malayalam News

ലണ്ടന്‍: ഖത്തര്‍ ഭീകരവാദ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്ന ആരോപണവുമായി മനുഷ്യാവകാശ സംഘടനയും! ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും റിലീഫ് പ്രവര്‍ത്തനങ്ങളുടെയും മറവിലാണ് ഖത്തര്‍ ഭീകരവാദികള്‍ക്ക് പണം നല്‍കുന്നതെന്നാണ് ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അറബ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സിന്റെ ആരോപണം.

ബ്രിട്ടനില്‍ ഖത്തര്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം നടത്തി വിവരം പുറത്തുവിടണമെന്ന് സംഘടന ആവശ്യപ്പെട്ടു. ന്യൂ യൂറോപ്പ് എന്ന വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ലണ്ടനില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലിം എയിഡ് ചാരിറ്റിക്ക് ഖത്തര്‍ സാമ്പത്തിക സഹായം നല്‍കിയതായാണ് വിവരം. ഈ സംഘടനയാവട്ടെ, ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ മറവില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന ആരോപണത്തിന് വിധേയമായ സംഘടനയാണെന്ന് അറബ് മനുഷ്യാവകാശ സംഘടനയുടെ തലവന്‍ അബ്ദുര്‍റഹ്മാന്‍ നൗഫല്‍ പറഞ്ഞു. മറ്റു രാജ്യങ്ങളിലും ഈ സംഘടനയെ കുറിച്ച് ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിയാലെ യഥാര്‍ഥ വസ്തുത പുറത്ത് വരികയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

terror

സംഭാവനകളുടെയും സമ്മാനങ്ങളുടെയും രൂപത്തില്‍ ഖത്തര്‍ ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്ന ആരോപണവുമായി അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ ഫോര്‍ ഡിഫന്‍സ് ഡെമോക്രസീസ് എന്ന സംഘടനയും രംഗത്തെത്തിയിട്ടുണ്ട്. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ക്കും ഖത്തറിന്റെ ജീവകാരുണ്യ ഫണ്ട് എത്തുന്നുണ്ടെന്നാണ് സംഘടനയുടെ കണ്ടെത്തല്‍. ഖത്തറിലെ ഇത്തരം ചാരിറ്റി സംഘനകള്‍ക്കെതിരേ നടപടെയെടുക്കാന്‍ ബ്രിട്ടീഷ് ഭരണകൂടവും യൂറോപ്യന്‍ യൂനിയനും തയ്യാറാവണമെന്നും നൗഫല്‍ ആവശ്യപ്പെട്ടു.

അതേസമയം, ഖത്തറിനെതിരേ സൗദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉപരോധം തുടരാന്‍ അവര്‍ നടത്തുന്ന പ്രചാര വേലകളുടെ ഭാഗമാണിതെന്നാണ് ഖത്തറിന്റെ വിലയിരുത്തല്‍. ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്നായിരുന്നു സൗദിക്കു പുറമെ, ബഹ്‌റൈന്‍, യു.എ.ഇ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ പ്രധാന ആരോപണം. ഈ ആരോപണത്തിന് കരുത്ത് പകരുക എന്നതാണ് പുതിയ വെളിപ്പെടുത്തലുകളുടെ പിന്നിലെ ലക്ഷ്യമെന്ന് ഖത്തര്‍ കരുതുന്നു.

English summary
The Arab Organisation for Human Rights in Britain and Europe has denounced Qatar's funding of terror groups under the guise of charity and relief works
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X