പാകിസ്ഥാന് 3 ബില്യണ്‍ ഡോളര്‍ സഹായധനം നല്കി ഖത്തര്‍
ഇസ്ലാമാബാദ് / ദോഹ: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താന് എണ്ണ സമ്പന്നമായ ഖത്തറില്‍ നിന്ന് 3 ബില്യണ്‍ യുഎസ് ഡോളറിന്റെ ധനസഹായം. ഇസ്ലാമാബാദ് സന്ദര്‍ശിച്ച ഷെയ്ഖ് തമീം ബിന്‍ ഹമദ് വ്യാപാര മേഖലയില്‍ ഒന്നിച്ച് പോകാനും കള്ളപ്പണ വെളുപ്പിക്കലിനെതിരെയും ഭീകരവാദത്തിനെതിരെയും ഒന്നിച്ച് നേരിടാനും തീരുമാനിച്ചതിന് തൊട്ടു പിന്നാലെയാണ് സഹായധന പ്രഖ്യാപനം.
കഴിഞ്ഞ 11 മാസത്തിനിടെ പാക്കിസ്താനെ വീഴ്ചയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ മുന്നോട്ടുവന്ന നാലാമത്തെ രാജ്യമാണ് ഖത്തര്‍. പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വലിയ ശ്രമങ്ങളാണ് നടത്തുന്നത്. നേരത്തെ ചൈന 4.6 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപത്തിന്റെയും വാണിജ്യ വായ്പയുടെയും രൂപത്തില്‍ നല്‍കിയിരുന്നു. സൗദി അറേബ്യ 3 ബില്യണ്‍ യുഎസ് ഡോളര്‍ ക്യാഷ് ഡെപ്പോസിറ്റും 3.2 ബില്യണ്‍ യുഎസ് ഡോളറും മാറ്റിവച്ചിരുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്സ് രണ്ട് ബില്യണ്‍ യുഎസ് ഡോളര്‍ പണ നിക്ഷേപവും നല്കി.

ഖത്തറിന്റെ സാമ്പത്തിക സഹായം വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ താനിയാണ് പ്രഖ്യാപിച്ചത്. പാകിസ്താൻ ധനമന്ത്രിയുടെ ഉപദേഷ്ടാവ് ഡോ. അബ്ദുല്‍ ഹഫീസ് ഷെയ്ഖ് തന്റെ ട്വിറ്ററില്‍ ഖത്തറിന്റെ സാമ്പത്തിക സഹായം സ്ഥിരീകരിച്ചു. പാകിസ്ഥാന് 3 ബില്യണ്‍ ഡോളര്‍ നിക്ഷേവും നേരിട്ടുള്ള നിക്ഷേപവും പ്രഖ്യാപിച്ചതിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുമെന്നും ഖത്തര്‍ എച്ച്ആര്‍എച്ച് ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയോട് നന്ദി പറയണമെന്ന് ഷെയ്ഖ് ട്വീറ്റ് ചെയ്തു.
സന്ദര്‍ശനത്തിനെത്തിയ ഖത്തര്‍ അമീറിനെ ഞായറാഴ്ച പാകിസ്താൻ രാജ്യത്തെ പരമോന്നത സിവില്‍ ബഹുമതിയായ 'നിഷാന്‍-ഇ-പാകിസ്ഥാന്' നല്കി ആദരിച്ചു. വ്യാപാരത്തിലും സമ്പദ്വ്യവസ്ഥയിലും സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനു പുറമേ, കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദ ധനസഹായം തടയല്‍ എന്നിവയുമായി ബന്ധപ്പെട്ട സാമ്പത്തിക രഹസ്യാന്വേഷണ മേഖലയിലെ സഹകരണത്തെക്കുറിച്ചുള്ള ധാരണാപത്രത്തില്‍ പാകിസ്ഥാനും ഖത്തറും ഒപ്പുവച്ചു.
-
ഖത്തറും സൗദി അറേബ്യയും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
ഖത്തര്‍ ഇത്രയും പ്രതീക്ഷിച്ചില്ല; പഴയപോലെ ആകാന്‍ 5 വര്‍ഷം വേണം, 2000 കോടി വരുമാന നഷ്ടം -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല'












Click it and Unblock the Notifications