കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്ഥാന് 3 ബില്യണ്‍ ഡോളര്‍ സഹായധനം നല്‍കി ഖത്തര്‍

  • By S Swetha
Google Oneindia Malayalam News

ഇസ്ലാമാബാദ് / ദോഹ: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താന് എണ്ണ സമ്പന്നമായ ഖത്തറില്‍ നിന്ന് 3 ബില്യണ്‍ യുഎസ് ഡോളറിന്റെ ധനസഹായം. ഇസ്ലാമാബാദ് സന്ദര്‍ശിച്ച ഷെയ്ഖ് തമീം ബിന്‍ ഹമദ് വ്യാപാര മേഖലയില്‍ ഒന്നിച്ച് പോകാനും കള്ളപ്പണ വെളുപ്പിക്കലിനെതിരെയും ഭീകരവാദത്തിനെതിരെയും ഒന്നിച്ച് നേരിടാനും തീരുമാനിച്ചതിന് തൊട്ടു പിന്നാലെയാണ് സഹായധന പ്രഖ്യാപനം.

ബിജെപി ബന്ധത്തില്‍ പിസിക്ക് വീണ്ടും തിരിച്ചടി; യുഡിഎഫിനൊപ്പമെന്ന് പഞ്ചായത്ത് പ്രസിഡന്‍റും അംഗവുംബിജെപി ബന്ധത്തില്‍ പിസിക്ക് വീണ്ടും തിരിച്ചടി; യുഡിഎഫിനൊപ്പമെന്ന് പഞ്ചായത്ത് പ്രസിഡന്‍റും അംഗവും

കഴിഞ്ഞ 11 മാസത്തിനിടെ പാക്കിസ്താനെ വീഴ്ചയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ മുന്നോട്ടുവന്ന നാലാമത്തെ രാജ്യമാണ് ഖത്തര്‍. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വലിയ ശ്രമങ്ങളാണ് നടത്തുന്നത്. നേരത്തെ ചൈന 4.6 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപത്തിന്റെയും വാണിജ്യ വായ്പയുടെയും രൂപത്തില്‍ നല്‍കിയിരുന്നു. സൗദി അറേബ്യ 3 ബില്യണ്‍ യുഎസ് ഡോളര്‍ ക്യാഷ് ഡെപ്പോസിറ്റും 3.2 ബില്യണ്‍ യുഎസ് ഡോളറും മാറ്റിവച്ചിരുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് രണ്ട് ബില്യണ്‍ യുഎസ് ഡോളര്‍ പണ നിക്ഷേപവും നല്‍കി.

pakistan-155

ഖത്തറിന്റെ സാമ്പത്തിക സഹായം വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ താനിയാണ് പ്രഖ്യാപിച്ചത്. പാകിസ്താൻ ധനമന്ത്രിയുടെ ഉപദേഷ്ടാവ് ഡോ. അബ്ദുല്‍ ഹഫീസ് ഷെയ്ഖ് തന്റെ ട്വിറ്ററില്‍ ഖത്തറിന്റെ സാമ്പത്തിക സഹായം സ്ഥിരീകരിച്ചു. പാകിസ്ഥാന് 3 ബില്യണ്‍ ഡോളര്‍ നിക്ഷേവും നേരിട്ടുള്ള നിക്ഷേപവും പ്രഖ്യാപിച്ചതിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുമെന്നും ഖത്തര്‍ എച്ച്ആര്‍എച്ച് ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയോട് നന്ദി പറയണമെന്ന് ഷെയ്ഖ് ട്വീറ്റ് ചെയ്തു.


സന്ദര്‍ശനത്തിനെത്തിയ ഖത്തര്‍ അമീറിനെ ഞായറാഴ്ച പാകിസ്താൻ രാജ്യത്തെ പരമോന്നത സിവില്‍ ബഹുമതിയായ 'നിഷാന്‍-ഇ-പാകിസ്ഥാന്‍' നല്‍കി ആദരിച്ചു. വ്യാപാരത്തിലും സമ്പദ്വ്യവസ്ഥയിലും സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനു പുറമേ, കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദ ധനസഹായം തടയല്‍ എന്നിവയുമായി ബന്ധപ്പെട്ട സാമ്പത്തിക രഹസ്യാന്വേഷണ മേഖലയിലെ സഹകരണത്തെക്കുറിച്ചുള്ള ധാരണാപത്രത്തില്‍ പാകിസ്ഥാനും ഖത്തറും ഒപ്പുവച്ചു.

English summary
Qatar gave 3 billion dollar aid to Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X