• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ഖത്തര്‍ പിടിവിട്ട് പറക്കുന്നു; ഉയരങ്ങളിലേക്ക്!! സംഭവിക്കുന്നത് വന്‍ മാറ്റങ്ങള്‍, അതിവേഗ കുതിപ്പ്

cmsvideo
  ഖത്തര്‍ അതിവേഗ കുതിപ്പിൽ | Oneindia Malayalam

  ദോഹ: ഗള്‍ഫിലെ കൊച്ചുരാഷ്ട്രമാണ് ഖത്തര്‍. എന്നാല്‍ പ്രവര്‍ത്തനങ്ങളില്‍ വന്‍കിട രാഷ്ട്രങ്ങളെ വെല്ലുന്ന നീക്കങ്ങളും വേഗതയുമാണ് ഖത്തറിന്. രാജ്യത്ത് അടുത്തിടെ വന്ന മാറ്റങ്ങള്‍ എടുത്തുപറയേണ്ടതാണ്. വാണിജ്യ, കായിക, സാമ്പത്തിക മേഖലകളില്‍ ത്വരിത നടപടികളാണ് ഖത്തര്‍ സ്വീകരിക്കുന്നത്.

  ഒട്ടേറെ യൂറോപ്യന്‍ രാജ്യങ്ങളുമായി വാണിജ്യ കരാറുകള്‍ ഒപ്പുവച്ച ഖത്തര്‍, ഏഷ്യന്‍ രാജ്യങ്ങളുമായി കൂടുതല്‍ അടുക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. മാത്രമല്ല, മെഡിക്കല്‍ രംഗത്ത് പുതിയ പ്രഖ്യാപനങ്ങള്‍ ഖത്തര്‍ നടത്തിയിരിക്കുന്നു. കായിക മേഖലയില്‍ അടുത്ത ഫുട്‌ബോള്‍ ലോകകപ്പ് ഖത്തറിന് നിര്‍ണായകമാകുമെന്ന വിലയിരുത്തലും വന്നുകഴിഞ്ഞു. സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ച ശേഷം സ്വന്തമായ വഴിയില്‍ നീങ്ങിയ ഖത്തറിന്റെ എല്ലാ നീക്കങ്ങളും വിജയിക്കുകയാണ്. ഖത്തറില്‍ സംഭവിക്കുന്ന മാറ്റങ്ങളെ ചുരുക്കി ഇങ്ങനെ വിവരിക്കാം....

  സമ്പന്ന രാജ്യങ്ങളിലൊന്ന്

  സമ്പന്ന രാജ്യങ്ങളിലൊന്ന്

  ലോകത്തെ സമ്പന്ന രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. പ്രകൃതി വാതകമാണ് ഈ രാജ്യത്തിന്റെ വരുമാനശക്തി. ആളോഹരി വരുമാനം ഏറ്റവും കൂടുതലുള്ള രാജ്യവും ഖത്തര്‍ തന്നെ. തങ്ങളുടെ സമ്പത്ത് ഉപയോഗിച്ച് തന്നെയാണ് ഉപരോധം ഖത്തര്‍ മറികടന്നതെന്ന് പറയാം. ഇതിന് തുര്‍ക്കിയും ഒമാനും ഇറാനും സഹായിച്ചുവെന്നതും എടുത്തുപറയണം.

  പുതിയ നഴ്‌സുമാരെ നിയമിക്കുന്നു

  പുതിയ നഴ്‌സുമാരെ നിയമിക്കുന്നു

  മെഡിക്കല്‍ രംഗത്ത് പ്രവാസികള്‍ക്ക് കൂടി ഗുണം ചെയ്യുന്ന പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഖത്തര്‍. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ബിരുദ ധാരികളായ നഴ്‌സുമാരെയും മിഡ് വൈഫുമാരെയും നിയമിക്കാന്‍ തീരുമാനിച്ചു. ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റിയിലെ ബെയ്ത്ത് അല്‍ ദിയാഫയില്‍ ജൂലൈ 19ന് അഭിമുഖം നടത്താനും തീരുമാനിച്ചു.

  നിബന്ധനകള്‍ ഇങ്ങനെ

  നിബന്ധനകള്‍ ഇങ്ങനെ

  ഒട്ടേറെ പ്രവാസികള്‍ക്ക് ജോലി ലഭിക്കുന്ന പ്രഖ്യാപനമാണ് വന്നിരിക്കുന്നത്. ഖത്തര്‍ സ്ഥിരതാമസമുള്ളവര്‍ക്കാണ് നിയമനം. ബിഎസ്‌സി നഴ്‌സിങ് ബിരുദമുള്ള രണ്ട് വര്‍ഷം തൊഴില്‍ പരിചയമുള്ളവര്‍ക്കാണ് അവസരം. ഉദ്യോഗാര്‍ഥികള്‍ക്ക് ഖത്തര്‍ ഐഡി വേണം. ഖത്തറിലുള്ള ഒട്ടേറെ പേര്‍ക്ക് ഇതിലൂടെ ജോലി ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

  കായിക രംഗത്തെ പ്രമുഖന്‍ പറഞ്ഞത്

  കായിക രംഗത്തെ പ്രമുഖന്‍ പറഞ്ഞത്

  അടുത്ത ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരം നടക്കുന്നത് ഖത്തറിലാണ്. 2022ല്‍ നടക്കുന്ന ലോകകപ്പ് ഖത്തറിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമാകുമെന്നാണ് കരുതുന്നത്. ഫ്രഞ്ച് ലോക ചാംപ്യന്‍ താരം മാഴ്‌സല്‍ ഡിസൈലി ഇക്കാര്യം ശരിവയ്ക്കുന്നു. കാരണം, ഖത്തര്‍ നടത്തുന്ന തയ്യാറെടുപ്പാണ് അദ്ദേഹം എടുത്തുപറഞ്ഞത്. വേദികള്‍ തമ്മിലുള്ള അകലം ഖത്തറില്‍ വളരെ കുറവാണെന്നതാണ് നേട്ടം. എല്ലാ മല്‍സരങ്ങളും കാണാന്‍ കായിക പ്രേമികള്‍ക്ക് സാധിക്കും.

  പാലും ഇറച്ചിയും സുലഭമാകുന്നു

  പാലും ഇറച്ചിയും സുലഭമാകുന്നു

  ഉപരോധം പ്രഖ്യാപിച്ച ശേഷം ഖത്തറിന് വന്‍ തിരിച്ചടി നേരിട്ടത് ക്ഷീര, ഭക്ഷ്യ മേഖലകളിലായിരുന്നു. ബുഡാപെസ്റ്റില്‍ നിന്ന് പശുക്കളെ ഇറക്കിയതിന് പിന്നാലെ കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് പശുക്കളെ ഇറക്കുമതി ചെയ്ത് കൂടുതല്‍ പാല്‍ ഉല്‍പ്പാദിപ്പിച്ചു വരികയാണ് ഖത്തര്‍. ഇപ്പോള്‍ അയര്‍ലാന്റില്‍ നിന്ന ഇറച്ചി കൂടുതലായി ഇറക്കാന്‍ തീരുമാനിച്ചിരിക്കുന്നു.

  മേന്‍മയേറിയ ഭക്ഷ്യവസ്തുക്കള്‍

  മേന്‍മയേറിയ ഭക്ഷ്യവസ്തുക്കള്‍

  ഇറച്ചി മാത്രമല്ല അയര്‍ലാന്റില്‍ നിന്ന് ഇറക്കുമതി ചെയ്യുക. കൂടുതല്‍ ഭക്ഷ്യവിഭവങ്ങളും ഇറക്കുമതി ചെയ്യും. ലോകത്തെ മേന്‍മയേറിയ ഭക്ഷ്യവസ്തുക്കളാണ് അയര്‍ലാന്റിന്റേത്. ഖത്തര്‍ ആരോഗ്യ മന്ത്രാലയം പ്രത്യേക താല്‍പ്പര്യമെടുത്താണ് ഐറിഷ് ഇറച്ചികള്‍ ഇറക്കുമതി ചെയ്യുന്നത്.

  ന്യൂയോര്‍ക്കിലെ ഹോട്ടലുകള്‍

  ന്യൂയോര്‍ക്കിലെ ഹോട്ടലുകള്‍

  ന്യൂയോര്‍ക്കിലെ ശ്രദ്ധേയമായ മന്ദിരമാണ് പ്ലാസ ഹോട്ടല്‍. ഇത് ഖത്തര്‍ വാങ്ങാന്‍ തീരുമാനിച്ചെന്നാണ് പുതിയ വിവരം. 60 കോടി ഡോളര്‍ ചെലവിട്ടാണ് ഖത്തര്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കതാര ഹോള്‍ഡിങ്‌സ് ഈ മന്ദിരം സ്വന്തമാക്കുന്നത്. ഒരുകാലത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായിരിരുന്നു ഇത്.

   30000 കോടി ഡോളര്‍ ആസ്തി

  30000 കോടി ഡോളര്‍ ആസ്തി

  പ്ലാസ ഹോട്ടലിന്റെ 75 ശതമാനം ഓഹരി ഇന്ത്യന്‍ വ്യവസായ ഗ്രൂപ്പായ സഹാറ ഇന്ത്യ പരിവാറിന്റെ കൈവശമാണ്. ഇതും ഖത്തര്‍ സ്വന്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കരാര്‍ ഒപ്പുവച്ചിട്ടില്ല. ഒപ്പുവയ്ക്കാന്‍ ധാരണയായിട്ടുണ്ടെന്നാണ് വിവരങ്ങള്‍. 30000 കോടി ഡോളര്‍ ആസ്തിയുള്ള ഖത്തറിന്റെ ഫണ്ടില്‍ നിന്നാണ് ഇതിന് വേണ്ട തുക വിനിയോഗിക്കുകയത്രെ.

  വ്യവസായ ശൃംഖലകള്‍

  വ്യവസായ ശൃംഖലകള്‍

  ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതി വാതകം കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഖത്തര്‍. എന്നാല്‍ അടുത്ത കാലത്തായി എണ്ണയില്‍ നിന്നും പ്രകൃതി വാതകത്തില്‍ നിന്നുമുള്ള വരുമാനം മാത്രം പോര എന്ന നിലപാട് സ്വീകരിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ലോകത്തെ പ്രധാന വ്യവസായ ശൃംഖലകള്‍ ഖത്തര്‍ സ്വന്തമാക്കുന്നത്.

  വോള്‍സ്‌വാഗണും ഗ്ലെന്‍കോറും

  വോള്‍സ്‌വാഗണും ഗ്ലെന്‍കോറും

  ലണ്ടനിലെ ദി സാവോയ്, ദി കൊണ്ണോട്ട് തുടങ്ങിയ ഹോട്ടലുകളും ഖത്തര്‍ അടുത്തിടെ സ്വന്തമാക്കിയിരുന്നു. കാര്‍ നിര്‍മാണ കമ്പനിയായ വോള്‍സ്‌വാഗണ്‍, ഖനന ഭീമന്‍മാരായ ഗ്ലെന്‍കോര്‍ എന്നിവയിലും ഖത്തര്‍ അടുത്തിടെ വന്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. റഷ്യന്‍ എണ്ണ കമ്പനിയായ റോസ്‌നെഫ്റ്റിലും വന്‍ നിക്ഷേപം നടത്തിയിരിക്കുകയാണ് ഖത്തര്‍.

  സൗദി രാജകുമാരന്റെത്

  സൗദി രാജകുമാരന്റെത്

  1988ലാണ് ട്രംപ് ന്യൂയോര്‍ക്കിലെ പ്ലാസ ഹോട്ടല്‍ വാങ്ങിയത്. പിന്നീട് സൗദി രാജകുമാരന്‍ അല്‍ വലീദ് ബിന്‍ തലാല്‍ ഉള്‍പ്പെടെയുള്ള വ്യവസായ ഗ്രൂപ്പിന് വില്‍ക്കുകയായിരുന്നു. ഈ ഗ്രൂപ്പില്‍ നിന്നാണിപ്പോള്‍ ഖത്തര്‍ ഭരണകൂടം വാങ്ങുന്നത്. സഹാറ ഗ്രൂപ്പ് അവരുടെ നിക്ഷേപം നേരത്തെ വില്‍ക്കാന്‍ തീരുമനിച്ചിരുന്നു. അവസരം മുതലെടുക്കുകയായിരുന്നു ഖത്തര്‍.

  ചൈനീസ് ബന്ധം വഴി

  ചൈനീസ് ബന്ധം വഴി

  പാശ്ചാത്യരാജ്യങ്ങളുമായി മാത്രമല്ല ഖത്തറിന് വ്യവസായ ബന്ധമുള്ളത്. അടുത്ത കാലത്തായി ഏഷ്യന്‍ രാജ്യങ്ങളുമായും അവര്‍ സഹകരണം ശക്തമാക്കിയിട്ടുണ്ട്. ചൈനയുമായിട്ടാണ് ബന്ധം കൂടുതല്‍ ശക്തമാക്കിയിട്ടുള്ളത്. ഇരു രാജ്യങ്ങളും പരസ്പരം കോടികളുടെ നിക്ഷേപമാണ് നടത്തുന്നത്.

  45000 ചൈനക്കാര്‍

  45000 ചൈനക്കാര്‍

  ചൈന ഏഴ് നഗരങ്ങളില്‍ നിന്ന് ദോഹയിലേക്ക് വിമാന സര്‍വീസ് നടത്താന്‍ തീരുമാനിച്ചത് അടുത്തിടെയാണ്. ഖത്തറിലെത്തുന്ന ചൈനീസ് വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 45000 ചൈനക്കാരാണ് ടൂറിസ്റ്റ് വിസയില്‍ ഖത്തറിലെത്തിയത്.

   1030 കോടി ഡോളറിന്റെ ഇടപാട്

  1030 കോടി ഡോളറിന്റെ ഇടപാട്

  ഖത്തറും ചൈനയും തമ്മില്‍ നടത്തുന്ന വ്യാപാരം വന്‍തോതില്‍ വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം 1030 കോടി ഡോളറിന്റെ ഇടപാടാണ് ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയത്. ഓരോ വര്‍ഷവും ഇടപാടുകള്‍ വര്‍ധിച്ചുവരികയാണ്. ഖത്തറിന്റെ നിരവധി കമ്പനികള്‍ ചൈനയിലും ചൈനയിലെ കമ്പനികള്‍ ഖത്തറിലും വന്‍ നിക്ഷേപങ്ങള്‍ നടത്താന്‍ തീരുമാനിച്ചത് കഴിഞ്ഞമാസമാണ്.

  ഖത്തറിന്റെ നോട്ടം ഇങ്ങോട്ട്

  ഖത്തറിന്റെ നോട്ടം ഇങ്ങോട്ട്

  യൂറോപ്പിലും വടക്കന്‍ അമേരിക്കയിലുമാണ് ആദ്യം ഖത്തര്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നത്. എന്നാല്‍ അടുത്തകാലത്തായി ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ആസിയാന്‍ രാജ്യങ്ങള്‍, ഇന്ത്യ, റഷ്യ എന്നിവടങ്ങളിലേക്കും ഖത്തര്‍ നിക്ഷേപങ്ങള്‍ ഇറക്കിയിട്ടുണ്ട്. ചൈനയുടെ ആരോഗ്യമേഖലയില്‍ നേരത്തെ ഖത്തര്‍ 100 കോടി ഡോളര്‍ നിക്ഷേപിച്ചിരുന്നു.

  60 ശതമാനം വര്‍ധിച്ചു

  60 ശതമാനം വര്‍ധിച്ചു

  കൂടാതെ ചൈനയിലെ റിയല്‍ എസ്റ്റേറ്റ് മേഖല, കാര്‍ഷിക മേഖല, ബാങ്കുകള്‍ എന്നിവിടങ്ങളിലും ഖത്തര്‍ കോടികള്‍ നിക്ഷേപിച്ചുകഴിഞ്ഞു. ഖത്തര്‍ പെട്രോളിയവുമായി ചേര്‍ന്ന് ഒട്ടേറെ പദ്ധതികള്‍ ചൈനീസ് കമ്പനികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുന്നുണ്ട്. ഖത്തര്‍ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്ന അളവ് 60 ശതമാനം വര്‍ധിച്ചുവെന്നാണ് അടുത്തിടെ പുറത്തുവന്ന പുതിയ കണക്ക്.

  പാര്‍വതിയും പത്മപ്രിയയും പറഞ്ഞത് തെറ്റ്; വിശദീകരിച്ച് ഇടവേള ബാബു, മറ്റൊരു നടിയോടും ആവശ്യപ്പെട്ടു

  സൗദിയില്‍ വെടിവയ്പ്പ്; ആയുധങ്ങളുമായി മൂവര്‍സംഘം, ഏറ്റുമുട്ടലില്‍ നാലുപേര്‍ കൊല്ലപ്പെട്ടു, വിദേശിയും

  English summary
  Qatar Growth increased: Aim to take Asia, Europe, America Markets
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more