കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിൽ കുടുംബ സന്ദർശ വിസയിലെത്തുന്നവർക്ക് പുതിയ നിർദേശം: ആരോഗ്യ ഇൻഷുറൻസ് നിർബന്ധം

Google Oneindia Malayalam News

ദോഹ: കൊറോണ വൈറസ് വ്യാപനം മൂലമുള്ള നിയന്ത്രണങ്ങൾ നീക്കിയതോടെയാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഖത്തർ പ്രവേശനം അനുവദിച്ചത്. ഖത്തറിലേക്ക് കുടുംബ- സന്ദർഷ വിസയിൽ വരുന്നവർക്ക് പുതിയ നിർദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം.

പ്രിയങ്കയ്ക്ക് തുല്യനായി ബാഗല്‍, വെട്ടാന്‍ രാഹുലിന്റെ വിശ്വസ്തന്‍, ലക്ഷ്യം മറ്റൊന്ന്....പ്രിയങ്കയ്ക്ക് തുല്യനായി ബാഗല്‍, വെട്ടാന്‍ രാഹുലിന്റെ വിശ്വസ്തന്‍, ലക്ഷ്യം മറ്റൊന്ന്....

1

സന്ദർശക വിസയിൽ രാജ്യത്തെത്തുന്ന എല്ലാവർക്കും രാജ്യത്ത് താമസിക്കുന്ന കാലയളവിലേക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്. ഇതിനൊപ്പം മടക്കയാത്രക്കുള്ള ടിക്കറ്റും കൈവശം കരുതേണ്ടതുണ്ട്. ഇത് രണ്ടും ഇല്ലാത്ത സാഹചര്യങ്ങളിൽ അപേക്ഷ നിരസിക്കുകയാണ് ചെയ്യുക. ഖത്തർ ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച വെബിനാറിൽ പങ്കെടുത്തുകൊണ്ട് ഡയറക്ടർ ജനറൽ ഓഫ് പാസ്പോർട്ട് മുതിർന്ന ഉദ്യോഗസ്ഥൻ ലഫ്റ്റനന്റ് കേണൽ താരിഖ് ഈസയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2

കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്തെ സന്ദർശക വിസയ്ക്ക് വേണ്ടി അപേക്ഷ നൽകുന്ന സാഹചര്യത്തിൽ ഹെൽത്ത് ഇൻഷുറൻസും ആവശ്യപ്പെടുന്ന സാഹചര്യമുണ്ട്. മെട്രാഷ് വഴി സന്ദർശക വിസയ്ക്ക് അപേക്ഷിയ്ക്കുമ്പോഴാണ് ഇൻഷുറൻസ് ആവശ്യപ്പെടുന്നത്. എന്നാൽ ഖത്തർ ആഭ്യന്തര മന്ത്രാലയം തന്നെ ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിക്കൊണ്ട് രംഗത്തെത്തുന്നത് ആദ്യമായിട്ടാണ്. അതോടൊപ്പം തന്നെ കമ്പനികളെല്ലാം മെട്രാഷ് 2 ആപ്ലിക്കേഷനിലെ മുഴുവൻ സൌകര്യങ്ങളും പ്രയോജനപ്പെടുത്തണമെന്നും താരിഖ് അഖീദി നിർദേശം നൽകിയിട്ടുണ്ട്.

3

മെട്രാഷിലെ റെസിഡന്റ് പെർമിറ്റ് പുതുക്കുന്നതിന് വേണ്ടി പല കമ്പനികളും ഓട്ടോമാറ്റിക് റിന്യൂവൽ സംവിധാനം ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം ഓർമിപ്പിക്കുന്നുണ്ട്. ഒരേ സമയത്ത് കൂടുതൽ അപേക്ഷകൾ പുതുക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന മേന്മ. രാജ്യത്തെ 300 ഓളം പൊതു മേഖലാ സ്വകാര്യ കമ്പനികളിലെയും സ്കൂളുകളിലെയും എച്ച്ആർ ഫിനാൻസ്, സേഫ്റ്റി, സുരക്ഷാ വിഭാഗം പ്രതിനിധികളാണ് വെബിനാറിൽ പങ്കെടുത്തത്. മെട്രാഷ് വഴി 4.40 ലക്ഷം ഇടപാടുകൾ നടന്നതായാണ് ഈ വർഷം പകുതി വരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ 3.05 ലക്ഷത്തോളവും റെസിഡൻസ് വിസ പുതുക്കുന്നതിന് വേണ്ടിയുള്ളതായിരുന്നു. അറബിക്, ഇംഗ്ലീഷ്, എന്നിവയ്ക്ക് പുറമേ, ഉർദു, സ്പാനിഷ്, മലയാം, ഫ്രഞ്ച് എന്നീ ഭാഷകളും മെട്രാഷ് ആപ്പിൽ ലഭ്യമാണ്.

4


ഫാമിലി വിസയിൽ ഖത്തറിലെത്തുമ്പോൾ അവരുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ സർക്കാർ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നത്. ഇത്തരത്തിൽ രാജ്യത്ത് എത്തുന്നവർക്ക് അപകടം, മറ്റ് അസുഖങ്ങൾ എന്നിവ സംഭവിച്ചാൽ ആശുപത്രി ചെലവ് താങ്ങാൻ ഇത് സഹായിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു. സന്ദർശക വിസയിൽ രാജ്യത്തെത്തി തിരിച്ചുപോകുന്ന കാലയളവ് വരെയും ഇൻഷുറൻസ് വേണമെന്നാണ് നിർദേശം.

5

രാജ്യത്ത് നിലവിൽ ഏഴ് ദിവസം മുതൽ ആറ് മാസം വരെയും ഒരു വർഷം വരെയും കാലാവധിയുള്ള ഇൻഷുറൻസ് പോളിസികൾ ലഭ്യമാണ്. സിംഗിൾ എൻട്രി വിസയ്ക്ക് 15 ദിവസത്തേക്ക് 60 റിയാൽ മുതൽ തുടങ്ങുന്ന ഇൻഷുറൻസ് പാക്കേജുകൾ ലഭ്യമാണ്. അതേ സമയം ഫാമിലി വിസിറ്റിംഗ് വിസയിൽ എത്തുന്നവർ എപ്പോഴും മൂന്ന് മാസത്തെ കാലാവധിയുള്ള വിസയെടുക്കുന്നതാണ് ഏറ്റവും ഉചിതമായിട്ടുള്ളത്. 200 റിയാലാണ് ഇതിന് ഈടാക്കുന്നത്. ഒരു വർഷത്തേക്ക് 370 റിയാലാണ് ഇൻഷുറൻസിന് വേണ്ടി വരിക.

6

ഒരിക്കൽ ഇൻഷുറൻസ് എടുത്ത് കഴിഞ്ഞാൽ ഇത് റദ്ദാക്കാനുള്ള സംവിധാനമില്ല. എന്നാൽ ഏതെങ്കിലും കാരണവശാൽ യാത്രമാറ്റിവെക്കേണ്ടതായി വന്നാൽ ഇൻഷുറൻസിന്റെ തിയ്യതിയിൽ മാറ്റം വരുത്താനുള്ള സൌകര്യം ലഭ്യമായിരിക്കും. 48 മണിക്കൂർ മുമ്പ് വരെ തിയ്യതി മാറ്റാനുള്ള സൌകര്യമുണ്ടായിരിക്കും. യാത്രാ വേളയിലുണ്ടാകുന്ന നഷ്ടങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഇതിൽ ബോർഡിംഗിന് ശേഷം വിമാനം വൈകുക, ബാഗേജ് നഷ്ടമാകുക, കേടുപാടുകൾ സംഭവിക്കുക, പാസ്പോർട്ട് അടക്കമുള്ള രേഖകൾ നഷ്ടപ്പെടുക എന്നീ സാഹചര്യങ്ങളിലും ഇൻഷുറൻസ് ലഭിക്കും.

Recommended Video

cmsvideo
India May Be Entering Endemic Stage Of Covid: WHO Chief Scientist | Oneindia Malayalam

കാബൂളില്‍ മൂന്നും നാലും സ്‌ഫോടനങ്ങള്‍, താലിബാന്റെ വാഹനം പൊട്ടിത്തെറിച്ചുകാബൂളില്‍ മൂന്നും നാലും സ്‌ഫോടനങ്ങള്‍, താലിബാന്റെ വാഹനം പൊട്ടിത്തെറിച്ചു

English summary
Qatar Health minister issues guidelines for family visitors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X