കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍-ഇന്ത്യ എയര്‍ ബബിള്‍ കരാര്‍ നീട്ടി; പ്രവാസികള്‍ക്ക് ആശ്വാസം, ആഫ്രിക്കയിലെ ഇന്ത്യക്കാര്‍ക്കും...

Google Oneindia Malayalam News

ദോഹ: കൊറോണ കാലത്ത് വിമാന യാത്രയ്ക്ക് വിലക്കുണ്ടെങ്കിലും താല്‍ക്കാലികമായി ഏര്‍പ്പെടുത്തിയ എയര്‍ ബബിള്‍ കരാര്‍ നീട്ടി ഖത്തര്‍. ഇന്ത്യയും ഖത്തറും തമ്മില്‍ ഒപ്പുവച്ച എയര്‍ ബബിള്‍ കരാര്‍ ജനുവരി 31 വരെയാണ് നീട്ടിയത്. ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഏറെ ആശ്വാസമാകുന്ന നടപടിയാണിത്. ഇന്ത്യയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വിലക്കുണ്ട്. എന്നാല്‍ ചില രാജ്യങ്ങളുമായി ഇന്ത്യ എയര്‍ ബബിള്‍ കരാറില്‍ ഒപ്പുവച്ചു. ഈ രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യയ്ക്കാര്‍ക്ക് നാട്ടിലെത്താനുള്ള അവസരമൊരുക്കുന്നതിന്റെ ഭാഗമായിട്ടാണിത്. കരാറിലേര്‍പ്പെട്ട രാജ്യങ്ങളിലേക്ക് ആ രാജ്യങ്ങളുടെ ഔദ്യോഗിക വിമാനങ്ങള്‍ക്ക് മാത്രമേ സര്‍വീസ് അനുവദിക്കൂ. ഖത്തര്‍ എയര്‍വേയ്‌സിനും എയര്‍ ഇന്ത്യയ്ക്കുമാണ് ദോഹയിലേക്കും തിരിച്ച് ഇന്ത്യന്‍ നഗരങ്ങളിലേക്കും സര്‍വീസ് അനുവദിക്കുക.

X

ഖത്തറുമായുള്ള എയര്‍ ബബിള്‍ കരാര്‍ നീട്ടി എന്ന് ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു. ഖത്തറുമായുള്ള എയര്‍ ബബിള്‍ കരാറില്‍ കൂടുതല്‍ ഇളവുകളുണ്ട്. തെക്കന്‍ അമേരിക്കയിലേയും ആഫ്രിക്കയിലേയും ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് ഈ കരാര്‍ പ്രകാരം യാത്ര അനുവദിക്കും. ആഫ്രിക്കയിലും തെക്കന്‍ അമേരിക്കയിലുമുള്ള ഇന്ത്യക്കാര്‍ക്ക് ഖത്തര്‍ വഴി ഇന്ത്യയിലേക്ക് എത്താന്‍ സൗകര്യമുണ്ട്. മാത്രമല്ല, നേപ്പാള്‍, ഭൂട്ടാന്‍ സ്വദേശികള്‍ക്കും ഈ കരാറിന്റെ ഭാഗമായുള്ള യാത്ര അനുവദിക്കുമെന്ന് എംബസി അറിയിച്ചു.

8 മുസ്ലിം ലീഗ് എംഎല്‍എമാര്‍ തെറിക്കും; ഞാനില്ലെന്ന് ഒരാള്‍, പുതുമുഖങ്ങളെ ഇറക്കി കളം പിടിക്കും8 മുസ്ലിം ലീഗ് എംഎല്‍എമാര്‍ തെറിക്കും; ഞാനില്ലെന്ന് ഒരാള്‍, പുതുമുഖങ്ങളെ ഇറക്കി കളം പിടിക്കും

കൊറോണ രോഗം വ്യാപിക്കാന്‍ തുടങ്ങിയ വേളയിലാണ് ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസ് നിര്‍ത്തിവച്ചത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഇത്. വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ പിന്നീട് പ്രത്യേക സര്‍വീസ് ആരംഭിച്ചു. ചില രാജ്യങ്ങളുമായി എയര്‍ ബബിള്‍ കരാര്‍ ഒപ്പുവയ്ക്കുകയും ചെയ്തു. ബ്രിട്ടനില്‍ പുതിയ തരം കൊറോണ വൈറസ് കണ്ടെത്തിയ സാഹചര്യത്തില്‍ ആ രാജ്യത്തേക്കുള്ള സര്‍വീസ് ഇന്ത്യ പൂര്‍ണമായും വിലക്കിയിട്ടുണ്ട്. ബ്രിട്ടനില്‍ നിന്നെത്തിയ 20 പേര്‍ക്ക് പുതിയ കൊറോണ വൈറസ് ഇന്ത്യയില്‍ സ്ഥിരീകരിച്ചു.

English summary
Qatar-India air bubble arrangement extended till January 31
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X