• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത്യാധുനിക റഡാര്‍ സ്ഥാപിച്ച് ഖത്തര്‍; ഇനി ഗതാഗത നിയമം ലംഘിച്ചാല്‍ ഉടന്‍ പിടിവീഴും

Google Oneindia Malayalam News

ദോഹ: ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ റോഡ്-ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാന്‍ കൂടുതല്‍ സംവിധാനം ഏര്‍പ്പെടുത്തി ഖത്തര്‍. ഏറ്റവും പുതിയ റഡാറുകള്‍ സ്ഥാപിക്കുന്നതിനാല്‍ ഇനി എല്ലാ ഗതാഗത നിയമലംഘനങ്ങളും നിമിഷനേരം കൊണ്ട് അധികാരികള്‍ക്ക് മുന്നിലെത്തും.

സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നത്, അമിതവേഗത നിയന്ത്രണം ലംഘിക്കല്‍ എന്നിവ പിടിക്കാന്‍ പെട്ടെന്ന് സഹായകമാകുന്ന റഡാറുകളാണ് ഖത്തറിലുടനീളം സ്ഥാപിക്കുന്നത്. ലോകകപ്പിനായി കൂടുതല്‍ ആളുകള്‍ ഖത്തറിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിനും സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുമായി രാജ്യത്തുടനീളം പുതുതായി ഇന്‍സ്റ്റാള്‍ ചെയ്ത റഡാറുകള്‍ സ്ഥാപിച്ചു.

1

അമിതവേഗത, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍ എന്നിവ രാജ്യത്തുടനീളമുള്ള തെരുവുകളില്‍ പുതുതായി സ്ഥാപിച്ചിട്ടുള്ള പ്രത്യേക റഡാറുകള്‍ ഉപയോഗിച്ച് നിരീക്ഷിക്കും. റോഡ് സുരക്ഷ ഉറപ്പാക്കാനും അപകടങ്ങള്‍ കുറയ്ക്കാനും ട്രാഫിക് നിയമങ്ങള്‍ പാലിക്കണം എന്ന് എല്ലാവരോടും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

'ഇത്ര വിശ്വാസമില്ലാത്തവരെങ്ങനെ ഒന്നിച്ച് ജീവിക്കും...?'; ടിക് ടോക് ദമ്പതികളുടെ ഈ പ്രതിജ്ഞ നിങ്ങളെ ഞെട്ടിക്കും!'ഇത്ര വിശ്വാസമില്ലാത്തവരെങ്ങനെ ഒന്നിച്ച് ജീവിക്കും...?'; ടിക് ടോക് ദമ്പതികളുടെ ഈ പ്രതിജ്ഞ നിങ്ങളെ ഞെട്ടിക്കും!

2

വാഹനാപകടങ്ങള്‍ കുറക്കുന്നതിനായി പൊതുഗതാഗതം വര്‍ധിപ്പിക്കാനും ഒപ്റ്റിമല്‍ സുരക്ഷ ഉറപ്പാക്കാനും മാസങ്ങളായി അധികൃതര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ (പിഎസ്എ) റിപ്പോര്‍ട്ട് പ്രകാരം ജൂലൈ മാസത്തില്‍ ട്രാഫിക് അപകടങ്ങളില്‍ മുന്‍ മാസത്തെ അപേക്ഷിച്ച് 15.7% കുറവുണ്ടായി എന്ന് കണ്ടെത്തിയിരുന്നു. ജൂലൈയില്‍ മൊത്തം 629 ട്രാഫിക് കേസുകള്‍ രേഖപ്പെടുത്തി.

വിവാഹ നിശ്ചയം കഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ വേര്‍പിരിയല്‍...; ആരാണ് സാനിയയുടെ മുന്‍ കാമുകന്‍ സൊഹ്‌റാബ്വിവാഹ നിശ്ചയം കഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ വേര്‍പിരിയല്‍...; ആരാണ് സാനിയയുടെ മുന്‍ കാമുകന്‍ സൊഹ്‌റാബ്

3

ജൂലൈയിലെ ആകെ അപകടങ്ങളില്‍ 92.4% കേസുകളും ചെറിയ പരിക്കുകളും 4.5% ഗുരുതരമായ പരിക്കുകളുമാണ്. അതേസമയം, 20 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അപകടങ്ങളിലെ 3.2% ആണ് ഇത്. എന്നാല്‍ പ്രതിമാസ കണക്കില്‍ കുറവുണ്ടായെങ്കിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 24.3% വര്‍ധനവ് ആണ് നിലവിലുള്ളത്. ഡെലിവറി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ നിയമങ്ങള്‍ക്ക് അനുസൃതമല്ലാത്ത രീതിയില്‍ മോട്ടോര്‍ സൈക്കിള്‍ ഡ്രൈവര്‍മാര്‍ ഓടിക്കരുത് എന്ന് നിര്‍ദേശമുണ്ട്.

ശത്രുക്കള്‍ തോറ്റോടും, സമ്പത്ത് കുമിഞ്ഞ് കൂടും... ഭാഗ്യദേവത തലവര മാറ്റും; ഈ രാശിക്കാരുടെ സമയം തെളിഞ്ഞുശത്രുക്കള്‍ തോറ്റോടും, സമ്പത്ത് കുമിഞ്ഞ് കൂടും... ഭാഗ്യദേവത തലവര മാറ്റും; ഈ രാശിക്കാരുടെ സമയം തെളിഞ്ഞു

4

ഡെലിവറി ബൈക്ക് റൈഡര്‍മാര്‍ ട്രാഫിക്കിന്റെ വലത് പാതയില്‍ തന്നെ തുടരണം. ഡ്രൈവര്‍ എപ്പോഴും ഹെല്‍മെറ്റ് ധരിക്കുകയും ഹാന്‍ഡില്‍ ബാറുകള്‍ പിടിക്കാന്‍ രണ്ട് കൈകളും ഉപയോഗിക്കുകയും വേണം. എ-റിങ് റോഡില്‍ പൊതു ബസ് പാത ഉപയോഗിക്കരുത്. ഇവിടെ പൊതു ബസുകള്‍, ടാക്സികള്‍, അംഗീകൃത കാറുകള്‍ എന്നിവ ഉപയോഗിക്കുന്നതിന് മാത്രമാണ് അനുമതി. ആര്‍ട്ടിക്കിള്‍ 49 അനുസരിച്ച് ഏതെങ്കിലും അനധികൃത വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് പിഴ ചുമത്തും. ഈ വാഹനങ്ങള്‍ക്ക് പുലര്‍ച്ചെ 2 മുതല്‍ രാവിലെ 8 വരെ മാത്രമേ പാത ഉപയോഗിക്കാന്‍ അനുവാദമുള്ളൂ.

English summary
Qatar installs advanced radar to find the violation of the traffic rules
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X